ജാക്വിലിൻ മാത്യു

Jacqueline Mathew
Norma Jean
Date of Birth: 
ചൊവ്വ, 3 October, 1989
നോർമ്മ ജീൻ
Norma Jean
എഴുതിയ ഗാനങ്ങൾ: 1

1989 ഒക്റ്റോബർ 3 -ന് മാത്യു ജോർജ്ജിന്റെയും ഷേർളി മാത്യുവിന്റേയും മകളായി ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ ജനിച്ചു. വലിയപെരുമ്പുഴ സെന്റ് സെബാസ്റ്റ്യൻ സ്കൂൾ, സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ജാക്വിലിൻ മാത്യുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് മാവേലിക്കര ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പഠനവും പൂർത്തിയാക്കി. അതിനുശേഷം പൂഞ്ഞാർ IHRD എഞ്ചിനീയറിംഗ് കോളേജിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ് ബിരുദം നേടി. പഠനത്തിനുശേഷം അഞ്ചുവർഷത്തോളം ഇൻഫോപാർക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജോലിചെയ്തതിനുശേഷം ജാക്വിലിൻ 2018 -ൽ കാനഡയിലേക്ക് കുടിയേറി. പാർട്‌ണർ ജാസിം ഷെഫീക്കിനോടൊപ്പം ടൊറൊന്റോയിൽ താമസിക്കുന്ന ജാക്വിലിൻ അവിടെ ഒരു സോഫ്റ്റ്വെയർ കമ്പനിയിലെ സെയിൽസ് ഡിപ്പാർട്മെന്റിലെ ജീവനക്കാരിയാണ്.

2012 -മുതൽ നോർമ്മ ജീൻ എന്ന തൂലികാ നാമത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ കവിതകൾ എഴുതുന്ന ജാക്വിലിൻ സംവിധായകൻ ജിയോ ബേബിയുമായുള്ള സൗഹൃദത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ജിയോ ബേബിയുടെ കാതൽ - ദി കോർ എന്ന സിനിമയിൽ "നീയാണെൻ ആകാശം..എന്ന ഗാനമെഴുതിക്കൊണ്ട് ജാക്വിലിൻ ചലച്ചിത്രഗാനരചനാ രംഗത്ത് തുടക്കംകുറിച്ചു.

കവിത എഴുത്തിന്റെ ആദ്യകാലങ്ങൾ മുതൽ ബ്ലോഗ് എഴുത്തിലും സജീവമാണ്. പൂവാക പൂക്കുമ്പോൾ എന്ന ബ്ലോഗിൽ 2012 മുതൽ ഉള്ള കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ബ്ലോഗ് ലിങ്ക് | ഇൻസ്റ്റ