ഫ്രാൻസിസ് സേവ്യർ

Francic Xavier

എറണാകുളം സ്വദേശി. 1974 ഒക്ടോബർ അഞ്ചിന് ഇടപ്പള്ളിയില്‍  ദേവസ്സിയുടെയും ആഗ്നസിന്റെയും മകനായി ജനനം. ഇടപ്പള്ളി സെന്റ്  ജോർജ്ജ് ഹൈസ്കൂളിൽ നിന്ന്  സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ നിന്ന് ബിരുദവും കരസ്ഥമാക്കി. കോളേജിൽ പഠിക്കുമ്പോൾ എം ജി യൂണിവേഴ്സിറ്റിയിൽ ഉപകരണ സംഗീതത്തിൽ ജേതാവായിരുന്നു. സുധീർ മാസ്റ്ററിൽ നിന്ന് കോംഗോ ഡ്രംസാണ് ആദ്യമായി പഠിക്കുവാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വയലിൻ പഠിക്കുവാനും തുടങ്ങി. എറണാകുളത്തുള്ള സി എ സിയിൽ ഫ്രാൻസിസ് സെബാസ്റ്റ്യൻ മാസ്റ്ററിന്റെ ശിക്ഷണത്തിലാണ് വയലിൻ പഠിച്ച് തുടങ്ങിയത്. 

2000ൽ ട്രിനിറ്റി കോളേജിന്റെ ബാച്ചിലർ ഓഫ് മ്യൂസിക്‌ (8TH GRADE) എന്ന സംഗീത ബിരുദം കരസ്ഥമാക്കി. ഓൾ ഇന്ത്യാ റേഡിയോയിൽ ബി-ഹൈ ഗ്രേഡും നേടിയെടുത്തു.

ജോൺസണ്‍ മാസ്റ്റർ, അർജ്ജുനൻ മാസ്റ്റർ, ദേവരാജൻ മാസ്റ്റർ, ഗോപി സുന്ദർ, ബിജി ബാൽ, എം ജയചന്ദ്രന്‍ തുടങ്ങി കേരളത്തിലെ മിക്ക പ്രമുഖ സംഗീത സംവിധായകരുടെ കൂടെയും വയലിൻ വായിച്ചിട്ടുണ്ട്. ഒരു സോളോ വയലിനിസ്റ്റ് ആണെന്നുള്ളത്‌ പ്രത്യകം എടുത്തു പറയേണ്ട വസ്തുത ആണ്, 2010നു ശേഷമുള്ള മലയാളം സിനിമകളിലെ വയലിൻ സോളോകൾ ഏറിയ പങ്കും വായിച്ചിട്ടുള്ളത് ഫ്രാൻസിസാണ്. വിയോലയും വായിക്കുന്നുണ്ട്.
ഒർഫിയോ എന്ന സംഗീത ബാൻഡിൽ മുഖ്യ അംഗമായ ഫ്രാൻസിസ് ശ്രദ്ധേയമായ പ്രകടനം കാഴ്ച വയ്ക്കുന്നു. കോക്ക് സ്റ്റുഡിയോയില്‍  എ ആർ റഹ്മാനൊപ്പവും അസോസിയേറ്റ് ചെയ്തിട്ടുള്ളത് ശ്രദ്ധേയമായ നേട്ടമായിരുന്നു.

ഭാര്യ - സുമി മാനുവൽ , മകന്‍ - അതുൽ ഫ്രാൻസിസ്, മകള്‍ - അന്ന ഫ്രാൻസിസ് . 

ഫേസ്ബുക്ക് പ്രൊഫൈൽ