മായ
ജീവിതം കെട്ടിപ്പൊക്കാൻ വേണ്ടി മനുഷ്യൻ ചില കണക്കുകൂട്ടലുകൾ നടത്തുന്നു. അങ്ങിനെ പദ്ധതികളിടുന്നതിനിടയിൽ അവൻ എന്തിനു വേണ്ടി ജീവിക്കുന്നു എന്നത് മറന്നുപോയി ഒരു മായാലോകത്ത് ജീവിക്കുന്നു. അവന്റെ കണക്കുകൂട്ടലുകൾ ഒരു ഘട്ടത്തിൽ പിഴച്ചു തുടങ്ങുന്നു. കണക്കുകൾ പിഴയ്ക്കുമ്പോൾ മായയിൽ നിന്നും മുക്തനായി യാഥാർഥ്യത്തിലെത്തുന്ന നേരം അവൻ ദുരന്തത്തിന്റെ പടുകുഴിയിൽ അകപ്പെട്ടിട്ടുണ്ടാവും.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
മാധവൻ കുട്ടി | |
ഗോമതി | |
രഘു | |
വാസുക്കുട്ടി | |
ശങ്കര പിള്ള | |
വേലുപ്പിള്ള | |
പങ്കിപ്പിള്ള | |
ഓമന | |
അംബുജം | |
ഈശ്വരി | |
കല്യാണി | |
അന്തോണി | |
കുമാരൻ |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
തിക്കുറിശ്ശി സുകുമാരൻ നായർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടൻ | 1 972 |
കഥ സംഗ്രഹം
കെ സുരേന്ദ്രന്റെ സാഹിത്യ അക്കാദമി അവാർഡ് നേടിയ മായ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം
ഡീസന്റ് ശങ്കരപ്പിള്ളയെയും (തിക്കുറിശ്ശി സുകുമാരൻ നായർ) അയാളുടെ കടകളേയും അറിയാത്തരായി ആരും ഇല്ല. ഡീസന്റ് ശങ്കരപ്പിള്ളയുടെ കടയില് സകലതും കിട്ടും. ആ മുക്കു പോലും ഡീസന്റ്മുക്കു് എന്ന പേരിലാണു് അറിയപ്പെടുന്നതു്.
ശങ്കരപ്പിള്ള യുടെ ആദ്യ ഭാര്യയാണ് കല്യാണി (അടൂർ ഭവാനി). അവരിൽ ഒരു മകളുമുണ്ട് - ഓമന (സുജാത). സാഹിത്യകാരിയായ ഓമന അദ്ധ്യാപികയായി ജോലി ചെയ്യുന്നു. ആ ബന്ധം വേർപെടുത്തിയാലും അവരുടെ അത്യാവശ്യ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് ശങ്കരപ്പിള്ള തന്നെയാണ്. രണ്ടാമത് വിവാഹം കഴിച്ചതാണ് ഈശ്വരിയെ (ടി.ആർ.ഓമന). ഈശ്വരിയിൽ പിറന്ന മക്കളാണ് ഗോമതിയും (ശാരദ), രഘുവും (അടൂർ ഭാസി).
ശങ്കരപ്പിള്ള സ്വയം അധ്വാനിച്ച് നേടിയെടുത്തതാണ് എല്ലാം. ഒന്നിനും ആരെയും ആശ്രയിച്ചിട്ടില്ല, ആശ്രയിക്കുന്നുമില്ല. അധ്വാനത്തിന്റെ വില എന്തെന്ന് അദ്ദേഹത്തിന് നല്ലപോലെ അറിയാം. അതുകൊണ്ട് തന്നെ ആർക്കും ഒന്നും അദ്ദേഹം സൗജന്യമായി കൊടുക്കാറില്ല.
പഠിക്കാൻ അത്ര മിടുക്കിയല്ലാത്തതിനാൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തോടെ ഗോമതി പഠിത്തം നിർത്തുന്നു. രഘു കടയിലെ കാര്യങ്ങൾ നോക്കിക്കഴിയുന്നു.
ഗോമതിയും മാധവൻകുട്ടിയും (പ്രേംനസീർ) സ്കൂൾ പഠിക്കുമ്പോൾ തന്നെ പരിചയക്കാരാണ്. ആ പരിചയം പ്രേമത്തിൽ കലാശിക്കുന്നു. മാധവൻകുട്ടിയുടേത് നല്ല കുടുംബമാണ്. നല്ല വിദ്യാഭ്യാസമുള്ളവനും, സാഹിത്യകാരനുമാണ്. അവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇരു വീട്ടുകാർക്കും അറിയാം. അവർക്ക് അതിൽ എതിർപ്പൊന്നുമില്ല. എന്നാലും, ജോലിയില്ലാത്ത ഒരാൾക്ക് എങ്ങിനെ മകളെ കെട്ടിച്ചു കൊടുക്കാൻ കഴിയും? പണമില്ലെങ്കിൽ മറ്റെല്ലാമുണ്ടായിട്ടും ഒരു കാര്യവുമില്ലല്ലോ എന്നാണ് ശങ്കരപ്പിള്ളയുടെ ന്യായം. അത് അദ്ദേഹത്തെ ജീവിതം പഠിപ്പിച്ച പാഠമാണ്.
അങ്ങിനെയിരിക്കെ മാധവന്കുട്ടിക്ക് ഒരു പത്രമാപ്പീസിൽ സഹപത്രാധിപനായി ജോലി കിട്ടുന്നു. അങ്ങിനെ വിവാഹത്തിനുള്ള പ്രധാന തടസ്സം നീങ്ങിക്കിട്ടുന്നു. അധികം വൈകാതെ വിവാഹം നടത്തണം.
ഇതിനിടയിൽ രഘുവിന് വേണ്ടി ജൗളിക്കട വികസിപ്പിക്കാനായി മാധവൻകുട്ടിയുടെ മധ്യസ്ഥതയിൽ മുണ്ടുകട പങ്കിപ്പിള്ളയുടെ (ജി.കെ.പിള്ള) മൊത്തക്കടയിൽ നിന്നും മുപ്പതിനായിരം രൂപയുടെ ചരക്ക് ശങ്കരപ്പിള്ള കടമെടുക്കുന്നു. പങ്കിപ്പിള്ളയുടെ അനന്തരവൻ വാസുക്കുട്ടി (കെ.പി.ഉമ്മർ) മാധവൻകുട്ടിയുടെ കൂടെ പഠിച്ചതാണ്. വാസുക്കുട്ടി ഒരു ദിവസം ശങ്കരപ്പിള്ളയുടെ വീട്ടിലേക്ക് വരുമ്പോൾ ഗോമതിയെ കാണുന്നു. ഗോമതിയെ കണ്ടമാത്രയിൽ തന്നെ അവളെ വിവാഹം കഴിക്കണമെന്ന ആഗ്രഹം വാസുക്കുട്ടിയിൽ ഉടലെടുക്കുന്നു. ലക്ഷപ്രഭുവായ പങ്കിപ്പിള്ളയുടെ അനന്തരവൻ വന്നു പെണ്ണു ചോദിക്കുമ്പോൾ ശങ്കരപ്പിള്ളയ്ക്ക് എതിര് പറയാൻ കഴിയുമോ? ഒരുപക്ഷേ പങ്കിപ്പിള്ളയുടെ സ്വത്തിന്റെ അവകാശി വാസുക്കുട്ടി ആയിക്കൂടാ എന്നില്ലല്ലോ. കൂടാതെ, കടയുടെ ഒരു ശാഖ അവിടെ തുടങ്ങാൻ പോവുകയാണെന്നും കൂടി അറിയുന്നതോടുകൂടി ശങ്കരപ്പിള്ള പിന്നൊന്നും ആലോചിക്കാതെ ആ വിവാഹത്തിന് സമ്മതം മൂളുന്നു. ഗോമതി എതിർത്തു നോക്കുന്നുവെങ്കിലും അതൊന്നും വിലപ്പോവുന്നില്ല. അങ്ങിനെ ഗോമതിയും വാസുക്കുട്ടിയും തമ്മിലുള്ള വിവാഹം നടക്കുന്നു.
ഗോമതി യഥാകാലത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകുന്നു. അധികം വൈകാതെ രണ്ടാമതും ഗർഭിണിയാവുന്നു. ആ സമയത്ത് ശങ്കരപ്പിള്ള ഒരു തീരുമാനത്തിലെത്തുന്നു - എത്രയും പെട്ടെന്ന് ഭാഗം നടത്തണം. അല്ലെങ്കിൽ ഓരോരുത്തർക്കുമായി ഓഹരി വീതിച്ചു വരുമ്പോൾ രഘുവിന്റെ ഓഹരി തീരെ കുറഞ്ഞു പോയേക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ഓർത്തു.
ഇതിനിടെ വാസുക്കുട്ടിയുടെ അനുജത്തി കമലവും (വിജയശ്രീ) രഘുവും പ്രണയബദ്ധരാവുന്നു. ആ വിവാഹം നടത്താൻ വാസുക്കുട്ടിയും ആഗ്രഹിക്കുന്നു. പതിനായിരം രൂപാ ഇഷ്ടദാനമായി നൽകാമെന്നു വാസുക്കുട്ടി പറയുമ്പോൾ ശങ്കരപ്പിള്ള സമ്മതം മൂളുന്നു. എന്നാൽ, വിവാഹത്തിന് മുൻപു തന്നെ പണം കിട്ടണം എന്നദ്ദേഹം ശഠിക്കുന്നു. കാരണം, തരാമെന്ന് പറഞ്ഞ് പിന്നീട് പറ്റിക്കപ്പെട്ടാലോ? ഗോമതിയുടെ വിവാഹ സമയത്ത് കടയുടെ ഒരു ശാഖ തുടങ്ങാമെന്ന് വാസുക്കുട്ടി പറഞ്ഞെങ്കിലും ഇതുവരെ അത് പ്രാവർത്തികമാക്കിയിട്ടില്ലല്ലോ.
പണം മുമ്പേ നൽകണമെന്ന ശങ്കരപ്പിള്ളയുടെ ശാഠ്യം പ്രൗഢിക്കാരനായ പങ്കിപ്പിള്ളയെ ചൊടിപ്പിക്കുന്നു. അങ്ങിനെ നിശ്ചയിച്ചുറച്ച്, പന്തൽ കെട്ടിയ ആ വിവാഹം മുടങ്ങുന്നു.
കലിപൂണ്ട വാസുക്കുട്ടിയും, പങ്കിപ്പിള്ളയും ഗോമതിയെയും പ്രകോപിപ്പിക്കുന്നു. ഗോമതിക്ക് ഭാഗം വീതിച്ചു കിട്ടിയ സ്ഥലത്താണ് കടകൾ നിൽക്കുന്നത്, ആയതിനാൽ കടകൾ വിട്ടിറങ്ങിപ്പോകാണമെന്ന് ഗോമതിയെക്കൊണ്ട് പറയിപ്പിക്കാൻ അവർ നിർബന്ധിക്കുന്നു.
ഗോമതി ആകെ ധർമ്മസങ്കടത്തിലാവുന്നു - തനിക്ക് ജന്മം നൽകി വലുതാക്കിയ അച്ഛനെതിരെ പ്രവർത്തിക്കണമോ? അതോ ഒരു ഭാര്യ എന്ന നിലയ്ക്ക് ഭർത്താവിന്റെ കല്പന നിറവേറ്റണമോ?
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
അമ്മതൻ കണ്ണിനമൃതംകാപി |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം വി ദക്ഷിണാമൂർത്തി | ആലാപനം എസ് ജാനകി |
നം. 2 |
ഗാനം
സന്ധ്യക്കെന്തിനു സിന്ദൂരംഖരഹരപ്രിയ |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം വി ദക്ഷിണാമൂർത്തി | ആലാപനം പി ജയചന്ദ്രൻ |
നം. 3 |
ഗാനം
ചെന്തെങ്ങു കുലച്ച പോലെചക്രവാകം |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം വി ദക്ഷിണാമൂർത്തി | ആലാപനം കെ ജെ യേശുദാസ് |
നം. 4 |
ഗാനം
കാട്ടിലെ പൂമരമാദ്യംബേഗഡ |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം വി ദക്ഷിണാമൂർത്തി | ആലാപനം പി മാധുരി |
നം. 5 |
ഗാനം
വലംപിരി ശംഖിൽമുഖാരി |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം വി ദക്ഷിണാമൂർത്തി | ആലാപനം എസ് ജാനകി |
നം. 6 |
ഗാനം
ധനുമാസത്തിൽ തിരുവാതിരആനന്ദഭൈരവി |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം വി ദക്ഷിണാമൂർത്തി | ആലാപനം പി ലീല, കോറസ് |