അദ്വൈതം
വായൂർ ദേവസ്വം ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം എന്ന കോടതിവിധിയും, പോലീസിന്റെ അനന്തര നടപടികളും, തുടർന്നുള്ള വർഗീയ കലാപങ്ങളും കാരണം മലയോരമാകെ സംഘർഷഭരിതമാകുന്നു.
അവിടേക്ക് സമാധാന സന്ദേശവുമായി സ്വാമി അമൃതാനന്ദൻ (മോഹൻലാൽ) വന്നെത്തുന്നു. അദ്ദേഹത്തിന്റെ ജീവന് അപായഭീഷണി ഉണ്ടെന്ന ഇൻറ്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് ഭരണകൂടം സുരക്ഷാ ചുമതല ജില്ലാ കളക്ടർ ലക്ഷ്മി മേനോനെ (രേവതി) ഏൽപ്പിക്കുന്നു.
സർവസംഗപരിത്യാഗിയായ അമൃതാനന്ദന് , പക്ഷേ, ലക്ഷ്മിയും വായൂർ ദേവസ്വവുമെല്ലാം നീറുന്ന ഓർമ്മകളാണ്
Actors & Characters
Actors | Character |
---|---|
ലക്ഷ്മിയുടെ അമ്മ | |
ശിവപ്രസാദ് / സ്വാമി അമൃതാനന്ദൻ | |
വാസു | |
ലക്ഷ്മി മേനോൻ | |
കാർത്തി | |
ശ്രീദേവി | |
ശേഖരൻ | |
സരസ്വതി | |
നാണിയേടത്തി | |
കയ്യാത്തൻ | |
സ്വാമി | |
ചിത്രൻ നമ്പൂതിരി | |
പരമേശ്വരൻ നമ്പൂതിരി | |
ശ്രീകണ്ഠ പൊതുവാൾ | |
കൃഷ്ണൻകുട്ടി മേനോൻ | |
ശ്രീധര മേനോൻ | |
ശിവന്റെ കുട്ടിക്കാലം | |
മന്ത്രി | |
സ്വാമിയുടെ പി എ | |
മുത്തശ്ശീ | |
കിഴക്കേടം തിരുമേനി | |
ഗുണ്ട | |
ഗോപാലേട്ടൻ | |
ചാക്കോ | |
ഡ്രൈവർ | |
വേലായുധൻ | |
പൂക്കോയ തങ്ങൾ | |
Main Crew
കഥ സംഗ്രഹം
- ചിത്രത്തിന്റെ കഥ നടക്കുന്ന വായൂർ ക്ഷേത്രം സാബു സിറിൾ എന്ന കലാ സംവിധായകൻ ഒരുക്കിയ സെറ്റാണു.
സാമുദായിക ലഹളയുടെ വക്കിൽ നിൽക്കുന്ന മലയോരദേശത്തേക്ക് സമാധാനസന്ദേശവുമായി വരുന്ന സ്വാമി അമൃതാനന്ദനെന്ന ശിവൻ തൻ്റെ കയ്പേറിയ ഭൂതകാലം ഓർക്കുന്നു.
സരസ്വതി(ശ്രീവിദ്യ)യുടെ ഒരേയൊരു മകനാണ് ശിവൻ. ശിവന്റെ അച്ഛൻ ബ്രഹ്മദത്തൻ നമ്പൂതിരി(രാഘവൻ).
വീട്ടുകാര്യങ്ങൾ നോക്കുന്നത് സരസ്വതിയുടെ ജ്യേഷ്ഠനായ ശ്രീധരനാണ് (ജഗന്നാഥ വർമ്മ). ശ്രീധരന്റെ മകൾ ലക്ഷ്മി ശിവന്റെ കളിക്കൂട്ടുകാരിയാണ്. കടംകയറി വീട് ജപ്തിയാകുന്ന നിലവന്നപ്പോൾ ബ്രഹ്മദത്തൻ ഭാര്യയെയും അഞ്ചുവയസ്സുകാരനായ മകൻ ശിവനെയും തള്ളിപ്പറഞ്ഞ് ബന്ധം ഒഴിയുന്നു. അഞ്ചാറുവർഷം മുൻപ് ആ വീട്ടിലെ തെക്കിനിയിൽ വെച്ച് അന്യജാതിക്കാരനായ നാരായണൻ എന്ന ചെറുപ്പക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസ് ഒതുക്കിത്തീർത്ത വകയിലാണ് കടം കയറിയതെന്ന് ശ്രീധരൻ പറയുന്നുണ്ട്. അത് കേൾക്കുമ്പോൾ ബ്രഹ്മദത്തൻ സ്വന്തം ഭാര്യയെ സംശയിക്കുന്നുമുണ്ട്. ജപ്തി ഒഴിവാക്കാൻ പണം ചെലവഴിക്കുന്നത് സരസ്വതിയുടെ അനുജത്തിയുടെ ഭർത്താവായ കൃഷ്ണൻകുട്ടി മേനോനാണ് (ജനാർദ്ദനൻ). പോലീസുദ്ദ്യോഗസ്ഥനായ അദ്ദേഹം വീടും പറമ്പും സ്വന്തം പേരിലാക്കുന്നു. അതോടെ സരസ്വതി അവിടത്തെ വീട്ടുജോലിക്കാരിയാകുന്നു, ശിവൻ ഒരു അധികപ്പറ്റും.
ഈ സാഹചര്യത്തിൽ താന്തോന്നിയായി വളരുന്ന ശിവൻ തരം കിട്ടുമ്പോഴൊക്കെ കൃഷ്ണൻകുട്ടിമേനോനെതിരെ നാട്ടുകാരായ തൊഴിലാളികൾക്കൊപ്പം നിൽക്കുന്നു. തുടർന്ന് ശിവനും അമ്മയും വീട് വിട്ടിറങ്ങുന്നു. ക്രമേണ ശിവൻ കമ്യൂണിസ്റ്റുപാർട്ടിക്കൊപ്പം ചേരുന്നു. പാർട്ടിയിലെ ശേഖരൻ (സോമൻ) ശിവനെ സ്വാർത്ഥ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു. തല്ലുകേസുകളിൽപെടുന്ന ശിവനെ സ്റ്റേഷനിൽനിന്നും ഇറക്കാൻ നിയോഗിക്കപ്പെടുന്നത് ശിവന്റെ കളിക്കൂട്ടുകാരനായ വാസുവാണ് (ജയറാം)
പണ്ട് തെക്കിനിയിൽ കൊല്ലപ്പെട്ട നാരായണന്റെ സഹോദരിയുടെ മകൾ കാർത്ത്യായിനിക്ക് (ചിത്ര) ശിവനോട് അടുപ്പമുണ്ടെങ്കിലും അത് ശിവനറിയുന്നില്ല. ശിവനും ലക്ഷ്മിയും തമ്മിൽ അടുപ്പത്തിലാണെന്ന് പാർട്ടിക്കാർക്കും അറിയാം. കാർത്ത്യായിനിക്കും.
ഒരിക്കൽ കെട്ടുവള്ളത്തിനുള്ളിൽ ഒളിവിൽ കഴിയുന്ന ശിവനെക്കാണാൻ വാസുവിന്റെ സഹായത്തോടെ ലക്ഷ്മി വരുമ്പോൾ ശിവനും കാർത്ത്യായിനിയും അടുപ്പത്തോടെ സംസാരിക്കുന്നത് കേട്ട് ലക്ഷ്മിക്ക് സംശയം തോന്നുന്നു. പണക്കാരിയായ ലക്ഷ്മിയോടുള്ള പ്രേമം ശിവനിൽ മനംമാറ്റം വരുത്താതിരിക്കാൻ പാർട്ടിക്കാർ കൂടി അറിഞ്ഞുകൊണ്ട് കാർത്ത്യായിനി ഒരുക്കിയ നാടകമായിരുന്നു അത്. ശിവനോടുള്ള ദേഷ്യം കാരണം ലക്ഷ്മി ഒളിസങ്കേതത്തെക്കുറിച്ച് പോലീസിൽ അറിയിക്കുന്നു.
പിടിക്കപ്പെടുന്ന ശിവന് ജയിൽ ശിക്ഷ ലഭിക്കുന്നു. അതോടെ ശിവന് ലക്ഷ്മിയോട് വെറുപ്പാകുന്നു.
കാലം മാറി, പാർട്ടിക്ക് ഭരണം കിട്ടുന്നു. പുറത്തിറങ്ങുന്ന ശിവന് വായൂർ ദേവസ്വം ചെയർമാൻ സ്ഥാനം ലഭിക്കുന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ആകട്ടെ ലക്ഷ്മിമേനോൻ IASഉം.
എന്ത് നീച പ്രവൃത്തി ചെയ്തിട്ടായാലും വേണ്ടില്ല, പണമുണ്ടാക്കണം എന്ന ഒറ്റ ലക്ഷ്യമാണ് ശിവന്. തൻ്റെയും അമ്മയുടെയും ജീവിതം ദുരിതത്തിലാക്കിയവരോട് അയാൾക്ക് പകയുണ്ട് - സ്വന്തം അച്ഛനോടു പോലും. ഒരിക്കൽ, അയാളെക്കണ്ട് സഹായം ചോദിക്കാൻ വൃദ്ധനും ദരിദ്രനുമായ ബ്രഹ്മദത്തൻ നമ്പൂതിരി വരുന്നു.
അയാളെ ക്രൂരമായി പരിഹസിക്കുന്ന ശിവനെ സരസ്വതി തടയുന്നു. താനുപേക്ഷിച്ച മകനാണ് ചെയൻമാനായി മുന്നിൽ നിൽക്കുന്നതെന്ന് മനസ്സിലാക്കുന്ന നമ്പൂതിരി മനസ്താപത്തിൽ നീറുന്നു.
അഴിമതിക്ക് തടസ്സം നിൽക്കുന്ന തന്ത്രി പരമേശ്വരൻ നമ്പൂതിരിയോടും (തിക്കുറിശ്ശി), കഴകക്കാരുടെ പ്രതിനിധിയായ ശ്രീകണ്ഠൻ പൊതുവാളിനോടും (നരേന്ദ്രപ്രസാദ്) ശിവന് കടുത്ത വിരോധമാണ്. രണ്ടുപേരെയും ഒതുക്കാൻ ശിവൻ സുഹൃത്തായ വാസുവിനെ ഒരു അപരിചിതനെന്നവണ്ണം ദേവസ്വത്തിൽ പാറാവുകാരനായി നിയമിക്കുന്നു. ശിവൻ നേരിട്ടിടപ്പെടാതെ ദേവസ്വം മേമ്പർ കര്യാത്ത (കുതിരവട്ടം പപ്പു) വഴിയാണ് കരുക്കൾ നീക്കുന്നതെങ്കിലും ലക്ഷ്മിക്ക് കാര്യങ്ങൾ ഊഹിക്കാൻ കഴിയുന്നുണ്ട്.
പടിപടിയായി ജീവനക്കാരുടെ വിശ്വാസം പിടിച്ചുപറ്റുന്ന വാസുവിനെ ശിവനും സഹായിക്കുന്നു. പൊതുവാളിനെക്കൊണ്ട് നേടിയെടുക്കാൻ പറ്റാത്ത ആനുകൂല്യങ്ങൾ ജീവനക്കാർക്കുവേണ്ടി വാസു നേടിയെടുത്തതായി വരുത്തിത്തീർക്കുന്നു. അതോടെ ജീവനക്കാരുടെ പ്രതിനിധിയായി പൊതുവാളിനു പകരം വാസു അംഗീകരിക്കപ്പെടുന്നു.
തന്ത്രിയുടെ മകളോട് വാസുവിന് താത്പര്യം ഉണ്ട്. പക്ഷെ ആ കുട്ടി ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. ഇതിനിടെ ശിവൻ പറഞ്ഞതനുസരിച്ച് വാസു ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിക്കുന്നു. ഈ കേസിൽ തന്ത്രിയെ പോലീസ് ഇൻസ്പെക്ടർ ശേഷാദ്രി (ഇന്നസെന്റ്) അറസ്റ്റ് ചെയ്തു മർദ്ദിക്കുന്നു.
തന്ത്രിയുടെ മകളുടെ വാക്കുകൾ കേട്ട് വാസുവിന് കുറ്റബോധം തോന്നുന്നു. ഈ മോഷണക്കുറ്റം കാരണം മകളുടെ വേളിമുടങ്ങിയ വിഷമത്തിൽ തന്ത്രി ആത്മഹത്യ ചെയ്യുന്നു.
വാസു സത്യം പുറത്തുപറയും എന്ന് സംശയിച്ച് ശേഖരനും കര്യാത്തയൂം ചേർന്ന് വാസുവിനെ ക്ഷേത്രജീവനക്കാർക്ക് മുൻപിൽ തുറന്നുകാട്ടുന്നു. ഇത്രയും കാലം ശിവന് വേണ്ടി വാസു നാടകം കളിക്കുകയായിരുന്നു എന്ന സത്യം എല്ലാവരും അറിയുന്നു. ശേഖരന്റെ ആൾക്കാരും ജീവനക്കാരും മർദ്ദിച്ചവശനാക്കിയ വാസുവിന് വേണ്ടി ശിവൻ മുന്നിട്ടിറങ്ങുന്നു.
എന്നാൽ ശിവൻ ആവശ്യപ്പെട്ടതുപോലെ രാജിവയ്ക്കാൻ വാസു കൂട്ടാക്കുന്നില്ല. ഇത് കാരണം ശിവനും വാസുവും പിണങ്ങുന്നു.
തെറ്റുതിരുത്താൻ വാസുവിനൊരവസരം കൊടുക്കണമെന്ന് പൊതുവാൾ അഭിപ്രായപ്പെടുന്നു. ശിവനെതിരെ മൊഴി നൽകാൻ ലക്ഷ്മിയും വാസുവിനെ പ്രേരിപ്പിക്കുന്നു.
ഈ അവസരത്തിലാണ് ശിവൻ ഈ നിലയിലാകാൻ കാരണക്കാരി ലക്ഷ്മിയാണെന്ന് വാസു പറയുന്നത്. വാസു പറഞ്ഞത് പ്രകാരം ലക്ഷ്മി കാർത്ത്യായിനിയെ കാണുന്നു. ലക്ഷ്മിയുടെ അച്ഛൻ ശ്രീധരന്റെ നക്സൽ മോഡൽ കൊലപാതകം ഉൾപ്പടെ പല കേസുകളിലായി ജയിൽശിക്ഷ അനുഭവിക്കുകയാണ് കാർത്ത്യായിനി. പണ്ട് ശിവനെ പോലീസിന് താൻ ഒറ്റുകൊടുത്തത് വെറും തെറ്റുദ്ധാരണയുടെ പേരിലായിരുന്നു എന്ന സത്യം ലക്ഷ്മി തിരിച്ചറിയുന്നു. അതോടൊപ്പം ശിവനെ പിണക്കിയിട്ട് തനിക്കൊന്നും നേടാനില്ലെന്ന് പറഞ്ഞ വാസു തൻ്റെ രാജിക്കത്ത് ലക്ഷ്മിയെ ഏൽപ്പിക്കുന്നു.
ഇതിനിടെ തിരുവാഭരണം വിറ്റ വകയിലെ വിഹിതം ഉപയോഗിച്ച് ശിവൻ താനാഗ്രഹിച്ച പോലെ തൻ്റെ തറവാട് വിലയ്ക്ക് വാങ്ങുന്നു. അങ്ങോട്ട് വാസുവിനെ കൂട്ടിക്കൊണ്ടു വരാൻ ശിവൻ പോകുന്നു.
ഇതിനിടെ ശേഖരനും കൂട്ടാളിയായ പത്രോസും (ക്യാപ്റ്റൻ രാജു) ചേര്ന്ന് വാസുവിനെ വകവരുത്തുന്നു. ശിവനാണ് വാസുവിനെ കൊന്നതെന്ന് സരസ്വതിയും വാസുവിന്റെ അമ്മയും (സുകുമാരി) കരുതുന്നു.
ശേഖരനോട് ഏറ്റുമുട്ടാൻ ചെന്ന ശിവനെ പത്രോസ് തലയ്ക്കടിച്ചു വീഴ്ത്തുന്നു. വാസുവിന്റെ കൊലപാതകത്തിന് ജയിലിലായ ശിവൻ പിന്നീട് കേൾക്കുന്നത് അമ്മയുടെ മരണവാര്ത്തയാണ്
താൻ ചെയ്തുകൂട്ടിയ പാപങ്ങളും തനിക്ക് കിട്ടിയ തിരിച്ചടികളും ബോദ്ധ്യപ്പെട്ട ശിവൻ പലയിടത്തും അലഞ്ഞുതിരിഞ്ഞ് അവസാനം ആത്മീയമാർഗത്തിൽ എത്തിപ്പെടുന്നു. സ്വാമി അമൃതാനന്ദൻ എന്ന പേരിലും രൂപത്തിലും അയാൾ തൻ്റെ പൂർവാശ്രമം മറക്കാൻ ശ്രമിക്കുന്നു.
ഇതിനിടെ പഴയ ശത്രുക്കളായ ശേഖരനും കൂട്ടരും പാർട്ടിമാറി ഭരണത്തിൽ തുടരുകയാണ്. തങ്ങളുടെ ആൾക്കാരാണ് ദേവസ്വം ഭൃമി കയ്യേറിയതെന്ന സത്യം പുറത്താവാതിരിക്കാൻ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ ദേഹത്ത് രഹസ്യമായി കുരിശുമാലയിട്ട് വർഗ്ഗീയലഹളയ്ക്ക് തിരി കൊളുത്തുന്നതും ശേഖരൻ തന്നെയാണ്. കൂട്ടിന് പത്രോസും ശേഷാദ്രിയും കൃഷ്ണൻ കുട്ടി മേനോനും ഉണ്ട്.
സ്വാമി മറ്റ് മതമേലദ്ധ്യക്ഷന്മാരുമായി ചർച്ച ചെയ്ത് സമാധാനം സ്ഥാപിച്ചാൽ തങ്ങളുടെ കള്ളി വെളിച്ചത്താകുമെന്ന് അവർ തിരിച്ചറിയുന്നു
സ്വാമിയുടെ രഥയാത്രയ്ക്കിടെ ആക്രമണം ഉണ്ടാകുമെന്ന് ലക്ഷ്മിയോട് കര്യാത്ത പറയുന്നു. ലക്ഷ്മി ആവശ്യപ്പെടുന്ന സുരക്ഷ സജ്ജമാക്കാൻ പോലീസ് കൂട്ടാക്കുന്നില്ല. ഗൂഢാലോചന തിരിച്ചറിയുന്ന കളക്ടർ ലക്ഷ്മിക്ക് പക്ഷേ ആക്രമണം ഏതു വഴിക്കാണ് വരുന്നതെന്ന് ധാരണയില്ല.