അലമാര

Released
Alamara
കഥാസന്ദർഭം: 

വിവാഹത്തെക്കുറിച്ചുള്ള ഒരു ആക്ഷേപഹാസ്യമാണ് ചിത്രം പറയുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് കാലികപ്രസക്തമായ കുറേ കാര്യങ്ങള്‍ ഇതില്‍ അവതരിപ്പിക്കുന്നു. സ്ത്രീധനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍.

സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 17 March, 2017

 'ആട് ഒരു ഭീകരജീവിയാണ്, 'ആന്‍മരിയ കലിപ്പിലാണ്' എന്നീ ചിത്രങ്ങൾക്കുശേഷം മിഥുന്‍ മാനുവല്‍ തോമസിന്റെ മൂന്നാമത്തെ ചിത്രമാണ്  'അലമാര'. സണ്ണി വെയ്നാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍, സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുധി കോപ്പ, ഇന്ദ്രന്‍സ് തുടങ്ങിയവരും അഭിനയിക്കുന്നു. മഹേഷ് ഗോപാലിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കുന്നത്‌ 'ആന്‍മരിയ'യുടെ സഹരചയിതാവായിരുന്ന ജോണ്‍ മന്ത്രിക്കല്‍ ആണ്. ക്യാമറ സതീഷ് കുറുപ്പ്. സംഗീതം സൂരജ് എസ്.കുറുപ്പ്, എഡിറ്റിംഗ് ലിജോ പോള്‍.                   

Alamara Malayalam Movie Official Trailer | Sunny Wayne | Midhun Manuel Thomas