സ്വർഗ്ഗത്തേക്കാൾ സുന്ദരം
സാധാരണക്കാരനായ സതീശന്‍. തന്റെ കുടുംബത്തെ അഗാധമായി സ്‌നേഹിക്കുന്ന സതീശന്റെ ലോകം ഭാര്യ ജലജയും മകന്‍ കുട്ടുവുമാണ്. സതീശന്റെ ആത്മസുഹൃത്താണ് മണിയൻ. എല്ലാ സങ്കടവും സന്തോഷവും സതീശന്‍ പങ്കുവയ്‌ക്കുന്നത് മണിയനോടാണ്. സതീശന്റെ കടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു മണിയന്‍. സതീശന്റെ മകന്‍ കുട്ടുവിന് ഒരു ഓപ്പറേഷനു വേണ്ടി പണം ആവശ്യമായി വന്നപ്പോള്‍ തളർന്നുപോയ അയാളെ സഹായിക്കാൻ ദിവസജോലിക്കാരനായ മണിയന്‍ മാത്രമേ ഉണ്ടായുള്ളൂ. ഇവര്‍ക്കിടയിലേക്ക് ജയയെന്ന പെണ്‍കുട്ടി കടന്നുവരുന്നു. ജയയും ഇവരുടെ സൗഹൃദവലയത്തിലെ കണ്ണിയാകുന്നു. കുട്ടുവിന്റെ ചികിത്സയ്‌ക്കായി എല്ലാ സൗകര്യങ്ങളുമൊരുക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലിലെ ഡോ. രേണു ഇവര്‍ക്കൊക്കെ ആശ്വാസമാവുന്നു. സ്‌നേഹത്തിന്റെ വൈവിധ്യമാര്‍ന്ന തലത്തിലൂടെ റിയലിസ്‌റ്റിക് സറ്റയര്‍ ഫാന്റസിയായാണ് സ്വര്‍ഗത്തേക്കാള്‍ സുന്ദരം കടന്നുപോകുന്നത്.
പൊന്നു ഫിലിംസിന്റെ ബാനറിൽ ഷാജി തോമസ് നിർമ്മിച്ച് മനോജ് അരവിന്ദാക്ഷൻ സംവിധാനം ചെയ്ത സിനിമയാണ് 'സ്വർഗ്ഗത്തേക്കാൾ സുന്ദരം'.തിരക്കഥ രാജേഷ് രാഘവൻ. ശ്രീനിവാസൻ, ആശ അരവിന്ദ്,ജോയ് മാത്യൂ,ലാൽ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.