എയ്ഞ്ചൽസ്
സ്‌പെഷ്യല്‍ ആംഡ് പോലീസ് ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്‌ഥനാണ് ഹാഷിം ഹൈദര്‍. ഏറ്റെടുക്കുന്ന ജോലി ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്‌ത് വിജയിച്ചിട്ടുള്ള വ്യക്‌തിയാണ് ഹാഷിം ഹൈദര്‍. അല്‌പം ഈഗോയുള്ളതു കൊണ്ടുതന്നെ തന്റെ പാടവം ജോലിയില്‍ പ്രകടിപ്പിക്കാനും ഹാഷിം ശ്രമിക്കാറുണ്ട്. ഹാഷിം ഹൈദറിന്റെ ജീവിതത്തിലേക്ക് രണ്ടുപേര്‍ കടന്നുവരുന്നു. പ്രശസ്‌തയായ ടി.വി. അവതാരകയും പ്രോഗ്രാം പ്രൊഡ്യൂസറുമായ ഹരിതാ മേനോനും, ഫാദര്‍ വര്‍ഗീസ് പുണ്യാളനും. പ്രേക്ഷകരുടെ ഇടയില്‍ ഏറെ ചര്‍ച്ചയും വിവാദവും സൂക്ഷിക്കുന്നതില്‍ പേരുകേട്ട മിടുക്കിയാണ് ഹരിതാമേനോന്‍. ഒരുദിവസം ഹരിതാ മേനോന്റെ മുന്നില്‍ ഫാ.വര്‍ഗീസ് പുണ്യാളന്‍ എത്തുന്നു. അയാള്‍ക്കു പറയാനുള്ളത് പോലീസ് ഉദ്യോഗസ്‌ഥനായ ഹാഷിം ഹൈദറിനെക്കുറിച്ചായിരുന്നു. ഹരിതാ മേനോനെ സംബന്ധിച്ചിടത്തോളം അതൊരു സുവര്‍ണാവസരമായിരുന്നു. ഈ മൂന്നുപേരം പരസ്‌പരം അറിയില്ല. തമ്മില്‍ യാതൊരു ബന്ധവുമില്ല. പക്ഷേ തുടര്‍ന്നുള്ള ഇവരുടെ യാത്രയില്‍ ഈ മൂന്നുപേര്‍ക്കും പരിചയപ്പെടേണ്ടിവരുന്നു. അതേത്തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ‘എയ്‌ഞ്ചല്‍സ്’ എന്ന ചിത്രത്തില്‍ ജീന്‍ മര്‍ക്കോസ് ദൃശ്യവല്‍ക്കരിക്കുന്നത്. ഹാഷിം ഹൈദറായി ഇന്ദ്രജിത്ത്, ഫാദര്‍ വര്‍ഗീസ് പുണ്യാളനായി ജോയ് മാത്യു, ഹരിതാ മേനോനായി ആശാ ശരത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
ഇന്ദ്രജിത്ത്, ആശാ ശരത്ത്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'എയ്‌ഞ്ചല്‍സ്’. ക്ലൗഡ് ഫോര്‍ സിനിമാസിന്റെ ബാനറില്‍ ലിനു ഐസക്ക്, ഹിഷാം ബഷീര്‍, സാജു ആസാദ്,മായ കർത്താ എന്നിവരാണ് നിർമ്മാതാക്കൾ. തിരക്കഥ ടോണി ടോമി, ജീന്‍ മര്‍ക്കോസ്. ഇന്ദ്രജിത്തിന്റെ ജോഡിയായി പ്രശസ്‌ത തമിഴ് നടി ലക്ഷ്‌മി പ്രിയ ചന്ദ്രമൗലിയും അഭിനയിക്കുന്നു.