ഇയ്യോബിന്റെ പുസ്തകം
മൂന്നാറിൽ ബ്രിട്ടീഷ് ഭരണ സമയത്ത് ജീവിച്ചിരുന്ന ഇയോബിന്റെയും മക്കളുടെയും കഥ അതിൽ ഭാഗഭാക്കായ ഒരു സഖാവ്, 1976 ൽ അടിയന്തിരാവസ്ഥ കാലത്ത് ഓർമ്മിച്ചെടുക്കുകയാണ്. ഇയോബിന്റെ പുസ്തകം എന്ന് പേരിട്ട കഥയായി സഖാവിന്റെ വിവരണത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
Actors & Characters
Actors | Character |
---|---|
ഇയോബ് | |
അലോഷി | |
ഐവാൻ | |
ദിമിത്രി | |
അംഗൂർ റാവുത്തർ | |
മാർത്ത | |
റാഹേൽ | |
കഴലി | |
അന്നമ്മ | |
ചെമ്പൻ | |
സഖാവ് | |
കൗമാരക്കാരനായ സഖാവ് | |
ചെമ്പന്റെ ഭാര്യ ചീരു | |
കൗമാരക്കാരനായ അലോഷി | |
ത്രേസ്യാച്ചേട്ടത്തി | |
ചേർച്ചായൻ | |
ലാസർ | |
പി ജെ ആന്റണി | |
സഖാവിന്റെ സഹായി | |
ബാലനായ അലോഷി | |
ഗണപതി ഐയ്യർ | |
മാതുപ്പിള്ള പോലീസ് | |
ഹാരിസണ് | |
ഹാരിസണിന്റെ ഭാര്യ | |
ചാക്കോ | |
ചാക്കോയുടെ അസിസ്റ്റന്റ് | |
നിസാം റാവുത്തർ | |
സഖാവ് റോസമ്മ | |
തച്ചോ | |
തച്ചോയുടെ ഭാര്യ | |
ശീമോൻ | |
നാരായണൻ | |
ഹമോസ് | |
ഇയ്യോബിന്റെ സുഹൃത്ത് | |
സഖാവ് മണി ആശാൻ | |
സഖാവ് ജയചന്ദ്രൻ | |
ഡോക്ടർ | |
കുഞ്ചൻ | |
വേലക്കാരി പെണ്കുട്ടി | |
വേലക്കാരി | |
ഇയ്യോബിന്റെ ചെറുപ്പം | |
ചെമ്പന്റെ കുട്ടിക്കാലം | |
ഐവാന്റെ കുട്ടിക്കാലം | |
ദിമിത്രിയുടെ കുട്ടിക്കാലം | |
മാർത്തയുടെ കുട്ടിക്കാലം | |
കുടിയേറ്റക്കാർ | |
കുടിയേറ്റക്കാർ | |
കുടിയേറ്റക്കാർ | |
കുടിയേറ്റക്കാർ | |
കുടിയേറ്റക്കാർ | |
പി ജെ ആന്റണിയുടെ വീട്ടിലെ സ്ത്രീ | |
വൈദികൻ | |
പോലീസ് കോണ്സ്ടബിൾ | |
തഹസീൽദാർ | |
വൈദ്യർ | |
പൊന്നൻ | |
പത്രോസ് | |
ആന്റപ്പൻ | |
അംഗൂർ റാവുത്തറുടെ ചിറ്റപ്പൻ | |
തീയാട്ടത്തിന് ചൂട്ടുകെട്ടി പാട്ടിലെ ഡാൻസർ | |
Main Crew
കഥ സംഗ്രഹം
- ഫഹദ് ഫാസിലും അമൽ നീരദിനൊപ്പം ഇതിന്റെ നിർമ്മാണത്തിൽ പങ്കാളിയാവുന്നു.
- ഹെബ്രായ ബൈബിളിലെ (പഴയ നിയമം) ഒരു ഭാഗമാണ് ഇയ്യോബിൻറെ പുസ്തകം. നീതിമാന്മാർക്കുപോലും ജീവിതം ക്ലേശകരമായിരിക്കുന്നുവെന്നത്, ദൈവത്തിന്റെ നീതിയുമായി പൊരുത്തപ്പെട്ടു പോകുന്നതാണോ എന്ന അന്വേഷണമാണ് ഈ കൃതി. പഴയ നിയമത്തിൽ നാല്പത്തിരണ്ട് അദ്ധ്യായങ്ങളിലായാണ് ഇയ്യോബിന്റെ പുസ്തകം വിവരിക്കുന്നത് ഇത് പഴയനിയമത്തിലെ ബൈബിളിലെ ഏറ്റവും ദൈർഘ്യമുള്ള ഗ്രന്ഥങ്ങളിൽ ഒന്നാണെന്നും പറയപ്പെടുന്നു.
1900, ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന കാലം. തേയില കൃഷിക്കായി ഹാരിസണ് സായിപ്പ് മൂന്നാറിൽ എത്തുന്നു. കാടു വെട്ടിത്തെളിക്കാൻ പല സ്ഥലങ്ങളിൽ നിന്നും അവർ ആളുകളെ കൊണ്ടുവന്നു. അവരെ പണിയെടുപ്പിക്കാൻ കങ്കാണിമാരും ഉണ്ടായിരുന്നു. കങ്കാണിമാരുടെ എത്ര അടി വാങ്ങിയിട്ടും പണിയെടുക്കാൻ കൂട്ടാക്കാതിരുന്ന ഒരു ചെക്കനെ, അവന്റെ മനസ്ഥൈര്യവും കഴിവും മനസ്സിലാക്കിയ ഹാരിസണ് സായിപ്പ് കങ്കാണിയാക്കി മാറ്റി. അധികം താമസമില്ലാതെ അവൻ സായിപ്പിന്റെ വലം കൈയായി മാറി. സായിപ്പ് അവനെ മാമോദീസ മുക്കി, ഇയോബ് എന്ന് നാമകരണവും ചെയ്തു. വളർന്നു വലുതായപ്പോൾ അന്നമ്മയെ അവൻ വിവാഹം ചെയ്തു. സായിപ്പിന്റെ ഭാര്യ പിണങ്ങി ഇംഗ്ലണ്ടിലേക്ക് പോയ കാലത്താണ് ദുർമന്ത്രവാദിനി എന്ന് മുദ്രകുത്തപ്പെട്ട കഴലി മൂന്നാറിൽ എത്തുന്നത്. സായിപ്പിന് അവളെ ഇഷ്ടപ്പെടുന്നു. ഇയോബിനും അന്നാമ്മക്കും മൂന്നു മക്കൾ ഉണ്ടാകുന്നു. സായിപ്പ് അവർക്ക് ദിമിത്രി, ഐവാൻ, അലോഷി എന്ന് പേരിട്ടു. കഴലിയുമായി അടുത്ത സായിപ്പിന്റെ പണിക്കാരൻ താച്ചോയെ സായിപ്പിന്റെ നിർദ്ദേശപ്രകാരം ഇയോബ് പിന്തുടരുന്നു. അയാൾ കൊക്കയിൽ ചാടി മരിക്കുന്നു. അതിനു ശേഷം കഴലിയുടെ താമസം സായിപ്പിന്റെ ബംഗ്ലാവിലായി. ഇയോബിനും കാര്യസ്ഥൻ ലാസറിനും അതിഷ്ടമാകുന്നില്ലെങ്കിലും സായിപ്പിനെ ഭയന്ന് അവരത് പുറത്ത് കാണിക്കുന്നില്ല. എന്നാൽ അന്നമ്മയും കഴലിയും നല്ല സൗഹൃദത്തിലാകുന്നു.
ഒന്നാം ലോക മഹായുദ്ധ കാലത്ത് സായിപ്പിന് തേയില കച്ചവടത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നു. പൂർണ്ണ ഗർഭിണിയായ കഴലിയെ ബംഗ്ലാവിലാക്കി ഹാരിസണ് സായിപ്പ് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നു. പക്ഷേ യാത്രാമധ്യേ സായിപ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നു.സായിപ്പിന്റെ ശവസംസ്കാരം കഴിഞ്ഞ് തിരികെയെത്തിയ ഇയോബ്, കഴലിയെ ബംഗ്ലാവിൽ നിന്നും പുറത്താക്കുന്നു. അവൾ ഇയോബിനെയും മക്കളെയും ശപിച്ച് അവിടെ നിന്നും ഇറങ്ങി പോകുന്നു. അന്നമ്മക്ക് അതിൽ വിഷമം തോന്നുന്നുവെങ്കിലും ഇയോബ് അത് കാര്യമാക്കുന്നില്ല. ഇയോബറിയാതെ അന്നമ്മയും കഴലിയും തങ്ങളുടെ സൗഹൃദം തുടർന്നു. ഇയോബിന്റെ ഇളയ മകൻ അലോഷിയും കഴലിയുടെ മകൾ മാർത്തയും കുട്ടിക്കാലത്ത് തന്നെ നല്ല സുഹൃത്തുക്കളാകുന്നു. പെണ്മക്കളില്ലാതിരുന്ന അന്നമ്മ വീടു പണിക്കു നിന്നിരുന്ന പെണ്കുട്ടിയെ സ്വന്തം മകളായി വളർത്തി. ആയിടക്ക് മൂന്നാറിൽ പടർന്നു പിടിച്ച മലമ്പനി അന്നമ്മയുടെ ജീവനെടുത്തു. അത് ഇയോബിനെയും അലോഷിയേയും വല്ലാതെ പിടിച്ചുലച്ചു. ഇയോബ് താൻ പഠിച്ച ജീവിതം മക്കളെ പഠിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അലോഷി ആ വഴിയിൽ നടക്കുവാൻ കൂട്ടാക്കിയില്ല. മാർത്തയല്ലാതെ അലോഷിക്കുണ്ടായിരുന്ന മറ്റൊരു കൂട്ട് ചെമ്പനായിരുന്നു. വസൂരി പിടിച്ച ചെമ്പന്റെ മാതാപിതാക്കളെ ഇയോബ് കുടിലിലിട്ട് തീ വച്ച് കൊലപ്പെടുത്തുന്നു. അന്നമ്മ മകളെ പോലെ സ്നേഹിച്ചിരുന്ന പെണ്കുട്ടിയെ ദിമിത്രിയും ഐവാനും ചേർന്നു കൊലപ്പെടുത്തി കെട്ടിത്തൂക്കുന്നു. അത് കാണുന്ന അലോഷി ആ വീട്ടിൽ നിന്നും ഓടി രക്ഷപ്പെടുന്നു. ആ ഓട്ടം അവസാനിച്ചത് കൊച്ചിയിലായിരുന്നു. അവിടെ ചെറു ജോലികൾ ചെയ്തു കഴിയുന്നതിനിടയിൽ അലോഷി, ഇന്ത്യൻ ബ്രിട്ടീഷ് നേവിയിൽ ചേരുന്നു.
രണ്ടാം ലോക മഹയുദ്ധത്തോടെ ബ്രിട്ടീഷുകാർ മൂന്നാർ വിട്ടു പോയി തുടങ്ങി, ആ അവസരം മുതലാക്കി ഇയോബിനെ പോലെയുള്ളവർ നാടൻ സായിപ്പുമാരായി സ്ഥലങ്ങളും അധികാരങ്ങളും പിടിച്ചെടുത്തു തുടങ്ങി. തന്റെ അധീനതയിലുള്ള കാട്ടിൽ നിന്നും സർക്കാരിന്റെ അനുമതിയോടെ തടി മുറിക്കാൻ വരുന്ന മുത്തു റാവുത്തറുടെ മകനെ ഇയോബിന്റെ നിർദ്ദേശ പ്രകാരം ഐവാൻ പിടികൂടുന്നു. അയാളെ മോചിപ്പിക്കാൻ അയാളുടെ ജ്യേഷ്ഠൻ അംഗൂർ റാവുത്തർ എത്തുന്നു. പല രീതിയിൽ ശ്രമിച്ചിട്ടും ഇയോബ് വഴങ്ങുന്നില്ല എന്ന് കാണുമ്പോൾ അംഗൂർ റാവുത്തർ പിൻവാങ്ങുന്നു. ഇയോബിന്റെ സ്ഥലത്ത് കുടിയേറുന്ന ആളുകളെ ഐവാനും ദിമിത്രിയും ചേർന്ന് ഒഴിപ്പിക്കുന്നു. അവരെ കൊല്ലാൻ ശ്രമിക്കുന്നുവെങ്കിലും ഒരു കൂട്ടം സഖാക്കൾ അവരെ രക്ഷിക്കുന്നു. നേവിയിൽ ഒരു കൂട്ടം പട്ടാളക്കാർ ബ്രിട്ടീഷ് രാജ്ഞിക്കെതിരെ കലാപം നടത്തുന്നു. അതിൽ പങ്കെടുക്കുന്ന അലോഷിയെ നേവിയിൽ നിന്നും പുറത്താക്കുന്നു. അലോഷി തന്റെ സുഹൃത്ത് പി ജെ ആന്റണിക്കൊപ്പം കൊച്ചിയിലെത്തുന്നു. തിരികെ മൂന്നാറിലെത്തി മാർത്തയെ കാണുവാൻ തീരുമാനിക്കുന്ന അലോഷി, അങ്ങോട്ട് പുറപ്പെടുന്നു. അലോഷിയുടെ തിരിച്ചു വരവ് ഐവാനും ദിമിത്രിക്കും ഇഷ്ടപ്പെടുന്നില്ല. അലോഷി മാർത്തയെയും ചെമ്പനെയും കാണുന്നു. കഴലിയെ പോലെ തന്നെ മാർത്തയെയും ഒരു ദുർമന്ത്രവാദിനിയായാണ് നാട്ടുകാർ കാണുന്നതെന്ന് അലോഷി മനസ്സിലാക്കുന്നു. ഇയോബിനെ കൊല്ലാൻ അംഗൂർ റാവുത്തർ പണവുമായി സഖാക്കളെ സമീപിക്കുന്നുവെങ്കിലും അവരത് നിരസിക്കുന്നു. ബംഗ്ലാവിലെത്തുന്ന കഴലിയെ ഐവാൻ ബലം പ്രയോഗിച്ച് പുറത്താക്കാൻ ശ്രമിക്കുന്നുവെങ്കിലും അലോഷി അയാളെ തടയുന്നു. മാർത്ത കഴലിയെ കൂട്ടിക്കൊണ്ട് പോകുന്നുവെങ്കിലും അവർ അടുത്ത ദിവസം മരണപ്പെടുന്നു.
കഴലിയുടെ ശവം മറവു ചെയ്യാൻ മാർത്തയെ അലോഷി സഹായിക്കുന്നു. നാടുവിടാനൊരുങ്ങുന്ന അവളെ അവൻ തടയുന്നു. അംഗൂർ റാവുത്തർ ഐവാനെയും ദിമിത്രിയെയും തന്റെ കൂടെ കൂട്ടാൻ ശ്രമം തുടങ്ങുന്നു. ചെമ്പനെയും ഭാര്യ ചീരുവിനെയും ഐവാനും കൂട്ടരും ഉപദ്രവിക്കുന്നത് കാണുന്ന അലോഷി അവരെ രക്ഷിക്കുന്നു. അവർ നാട് വിട്ട് കാടു കയറുന്നു. മൂന്നാറിൽ കഞ്ചാവ് കൃഷി നടത്താൻ സഹായിക്കണമെന്ന ആവശ്യവുമായി ചാക്കോ മുതലാളി ഇയോബിനെ വന്നു കാണുന്നു. എന്നാൽ അയാളതിനു വിസമ്മതിക്കുന്നു. അലോഷിയും മാർത്തയും നാട്ടിലിറങ്ങുന്ന കാട്ടാനയുടെ മുന്നിൽ അകപ്പെടുന്നു. ആനയെ വെടിവച്ച് വീഴ്ത്തുവാൻ വരുന്ന ഇയോബ്, അലോഷിയേയും മാർത്തയെയും ഒരുമിച്ചു കാണുന്നു. അലോഷിയെ നേവിയിൽ നിന്നും പുറത്താക്കിയ വിവരം അറിയുന്ന ഇയോബ്, അലോഷിയെ വീട്ടിൽ നിന്നും പുറത്താക്കുന്നു. അലോഷിയെ കൊല്ലാൻ ഐവാനും ദിമിത്രിയും തീരുമാനിക്കുന്നു. മാർത്തയോട് യാത്ര പറഞ്ഞു കൊച്ചിക്ക് പോകുന്ന അലോഷിയെ ഐവാന്റെ ആളുകൾ ആക്രമിക്കുന്നു. ദിമിത്രിയുടെ കുത്തേറ്റ് വീഴുന്ന അലോഷിയെ ഐവാൻ കൊക്കയിലേക്ക് തള്ളുന്നു. ഇയോബ് തന്റെ സ്വത്ത് രണ്ടായി ഭാഗം വയ്ക്കുന്നു. കൊക്കയിലേക്ക് വീണ അലോഷിയെ, ചാക്കോ മുതലാളിയുടെ കഞ്ചാവ് തോട്ടത്തിൽ പണിയെടുത്തിരുന്ന ചെമ്പനും കൂട്ടരും കണ്ടെത്തുന്നു. അവിടെ ആരോഗ്യം വീണ്ടെടുക്കുന്ന അലോഷിയെ കൊല്ലുവാൻ ദിമിത്രിയുടെ സഹായി ആമോസ് വരുന്നുവെങ്കിലും അലോഷിയും ചെമ്പനും കൂടി അയാളെ കൊല്ലുന്നു. അലോഷി ചാക്കോ മുതലാളിയുമായി സഖ്യത്തിലാകുന്നു. അയാൾ അലോഷിക്കും കൂട്ടർക്കും ആയുധങ്ങൾ നൽകുന്നു, പകരം ചാക്കോക്കു വേണ്ടി കഞ്ചാവ് കൃഷി അവർ ആരംഭിക്കുന്നു. കാട്ടിനുള്ളിൽ അലോഷി ശക്തനാകുമ്പോൾ, ഇയോബിനു പ്രായം ചെല്ലുന്നതോടെ ആ സ്ഥാനം ഐവാൻ സ്വയം ഏറ്റെടുക്കുന്നു. അവൻ അംഗൂർ റാവുത്തറുമായി ചേർന്ന് കച്ചവടം തുടങ്ങുന്നു. നാട്ടിലെ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാൻ ഗണപതി അയ്യരെ സർക്കാർ നിയോഗിക്കുന്നു. റാവുത്തരുടെ സുഹൃത്ത് കൂടെയായിരുന്ന അയ്യരെ ഉപയോഗിച്ച്, അവർ തങ്ങൾക്കെതിരായി നിന്നവരെ എല്ലാം ഒതുക്കി. സഖാക്കൾ അലോഷിയെ അഭയം പ്രഖ്യാപിച്ചു. ദിമിത്രിയും കൂട്ടരും മാർത്തയെ കൊല്ലാൻ ശ്രമിക്കുന്ന അവസരത്തിൽ അവിടെയെത്തുന്ന അലോഷി അവളെ രക്ഷിക്കുന്നു. അത് അലോഷിയുടെ പ്രേതമാണെന്ന് ദിമിത്രി വിശ്വസിക്കുന്നു. അലോഷിയെ അന്വേഷിച്ച് കാടു കയറുന്ന ഐവാനെയും കൂട്ടരെയും അലോഷിയും ചെമ്പനും ചേർന്നു നേരിടുന്നു. ഐവാൻ രക്ഷപ്പെടുന്നുവെങ്കിലും അയാളുടെ കൂട്ടാളികൾ കൊല്ലപ്പെടുന്നു. ദിമിത്രിയുടെ ഭാര്യ റാഹേൽ അയാളെ തലക്കടിച്ച് കൊലപ്പെടുത്തുന്നു. ദിമിത്രിയുടെ മരണത്തോടെ അടുത്തത് താനായിരിക്കും എന്ന് മനസ്സിലാക്കുന്ന ഇയോബ്, തന്റെ സ്വത്ത് സംബന്ധിക്കുന്ന രേഖകളുമായി ബംഗ്ലാവിൽ നിന്നും പോകുന്നു. ഐവാൻ ഇയോബിനെ പിന്തുടരുന്നുവെങ്കിലും അലോഷി ഇയോബിനെ രക്ഷിച്ച് തന്റെ താവളത്തിലേക്ക് കൊണ്ടു പോകുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Attachment | Size |
---|---|
തീയേറ്റർ ലിസ്റ്റ് | 84.01 KB |
Contributors | Contribution |
---|---|
കൂടുതൽ അഭിനേതാക്കളെയും അണിയറ പ്രവർത്തകരേയും ചേർത്തു | |
കഥാസാരം ചേർത്തു | |
ചില കഥാപാത്രങ്ങളുടെ പേരുകൾ |