റ്റു ലെറ്റ് അമ്പാടി ടാക്കീസ്
ആത്മ സുഹൃത്തുക്കളായ രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ പോകുന്നത്.
താര മക്കൾ അരങ്ങേറ്റം കുറിക്കുന്ന സിനിമ. ഹരിശ്രീ അശോകന്റെ മകൻ അർജ്ജുൻ അശോകനും അന്തരിച്ച നടൻ സൈനുദ്ദിന്റെ മകൻ സിനിൽ സൈനുദ്ദിനും നായകരാകുന്നു.
നവാഗതനായ സക്കീർ മഠത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വർണ്ണ തോമസും ദേവികയുമാണ് നായികമാർ
Actors & Characters
Actors | Character |
---|---|
ആന്റണി | |
മനു | |
മധുരിമ | |
അന്ന | |
എസ്തപ്പാൻ | |
സി ഐ ജയശങ്കർ | |
തങ്ങൾ | |
രാഘവൻ | |
ശശാങ്കൻ | |
അമ്മ | |
എസ് ഐ | |
റഹ്മാൻ | |
വാസുദേവൻ | |
ഷാപ്പുകാരൻ | |
ശർമ്മ | |
സുരേന്ദ്രൻ | |
അമ്മച്ചി | |
Main Crew
കഥ സംഗ്രഹം
അർജ്ജുൻ അശോകന്റെ അച്ഛനായി ഹരിശ്രീ അശോകൻ തന്നെ ആണ് സിനിമയിലും വേഷമിടുന്നത്.
ഗ്രാമത്തിലെ ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു ആന്റണിയും (അർജുൻ അശോക്) മനുവും. (സിനിൽ സൈനുദ്ദീൻ) സ്വന്തമായൊരു സിനിമ ചെയ്യുക എന്നതായിരുന്നു ഇരുവരുടേയും സ്വപ്നവും ജീവിതലക്ഷ്യവും. അതിനുവേണ്ടിയാണൂ ഇരുവരും കുറേനാളായി പരിശ്രമിക്കുന്നത്. ആന്റണി തിരക്കഥയെഴുതാനും മനു സംവിധാനം ചെയ്യാനും ആഗ്രഹിച്ച് ഫിലിം ഫെസ്റ്റിവലും സിനിമകളും കണ്ട് നാളുകൾ തള്ളി നീക്കി.
ആന്റണിയുടെ കുടുംബം ദരിദ്രരായിരുന്നു. അപ്പൻ എസ്തപ്പാൻ (ഹരിശ്രീ അശോകൻ) കടലിൽ പോയി മീൻ പിടിച്ച് കച്ചവടം ചെയ്യുന്നതുകൊണ്ടാണൂ ഭാര്യയും മകനും മകളുമുള്ള കുടുംബം കഴിഞ്ഞു പോകുന്നത്. ആന്റണി കൂടെ ജോലീക്ക് പോകാതെ സിനിമയുടെ നടക്കുന്നതിൽ എസ്തപ്പാണൂ ഇഷ്ടമല്ല. ഒരുദിവസം ദ്വേഷ്യം വന്ന എസ്തപ്പാൻ മകൻ ആന്റണിക്ക് കലാമത്സരങ്ങൾക്ക് കിട്ടിയ സമ്മാനങ്ങളും ട്രോഫികളും തീയിട്ട് നശിപ്പിച്ചു. കൂട്ടുകാരൻ മനുവുമായുള്ള കൂട്ട് അവസാനിപ്പിച്ച് തന്റെ കൂടി കടലിൽ മീൻ പിടിക്കാൻ വരാമെങ്കിൽ മാത്രമേ ഇനിയീ വീട്ടിൽ താമസിച്ചാൽ മതിയെന്ന് എസ്തപ്പാൻ തറപ്പിച്ചു പറയുന്നു.
ആന്റണിയെ കൂട്ടുകാരൻ മനു തന്റെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോകുന്നു. ആ സമയത്ത് മനുവിന്റെ വീട്ടിൽ അച്ഛൻ രാഘവൻ (വിജയരാഘവൻ) തന്റെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന അമ്പാടി ടാക്കീസും സ്ഥലവും മറ്റൊരാൾക്ക് വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണു. എന്നാൽ മനുവിന്റെ പേരിലുള്ള ആ സ്ഥലം വിട്ടുകൊടുക്കാൻ മനു തയ്യാറാകുന്നില്ല. ആ തിയ്യറ്റർ തനിക്ക് പുതുക്കിപ്പണിത് അവിടെ സിനിമ പ്രദർശിപ്പിക്കണമെന്നുമാണൂ മനുവിന്റെ ആഗ്രഹം. ആ പ്രശ്നത്തിൽ മനുവും അച്ഛനും ശത്രുതയിലായി, അച്ഛൻ മനുവിനെ വീട്ടിൽ നിന്നും പുറത്താക്കുന്നു.
മനുവും ആന്റണിയും പഴയ സിനിമാ ടാക്കീസിൽ താമസമാക്കുന്നു. അവർക്ക് സഹായമായി ടാക്കീസിലെ പഴയ ജോലിക്കാരായ തങ്ങളും (മാമുക്കോയ) ശശാങ്കനു(കലാഭവൻ ഷാജോൺ)മുണ്ട് അതിനിടയിലാണൂ ആ ഗ്രാമത്തിൽ മലയാളത്തിലെ പ്രസിദ്ധ നിർമ്മാതാവായ എലൈറ്റ് വാസുദേവൻ (ശിവജി ഗുരുവായൂർ) തന്റെ ഒരേയൊരു മകൾ മധുരിമ (സ്വർണ്ണ തോമസ്)യുമായി താമസിക്കാൻ എത്തുന്നത്. മധുരിമയെക്കുറിച്ചറിഞ്ഞ മനു അവളെ പ്രണയത്തിലാക്കാനുള്ള ശ്രമമാരംഭിച്ചു. അതുവഴി വാസുദേവനെ സ്വാധീനിക്കാനും പിന്നീട് വാസുദേവനെ തങ്ങളുടെ സിനിമാ നിർമ്മാതാവാക്കാനും സാധിക്കുമെന്ന് മനു കരുതി. ആന്റണിക്ക് ഗ്രാമത്തിലെ പാവപ്പെട്ടൊരു പെൺകുട്ടിയായ അന്ന(ദേവിക നമ്പ്യാർ)യുമായി പ്രണയമുണ്ടായിരുന്നു. അന്ധനായ തന്റെ അച്ഛനൊപ്പം ജീവിക്കുകയാണു അന്ന.
എലൈറ്റ് വാസുദേവൻ വഴി മനുവും ആന്റണിയും മലയാളത്തിലെ വലിയൊരു നിർമ്മാതാവായ വാസുദേവനെ പരിചിയപ്പെടുകയും അയാൾ ഇവരുടെ കഥ കേൾക്കുകയും ആ കഥ സിനിമയാക്കാമെന്നും ഉറപ്പു നൽകുന്നു. അതിൽ മനുവും ആന്റണിയും സുഹൃത്തുക്കളും ഏറെ സന്തോഷിക്കുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം തനിക്ക് ഈ സിനിമ ഇപ്പോൾ നിർമ്മിക്കാനാവില്ലെന്ന് നിർമ്മാതാവ് മഹാദേവൻ വ്യക്തമാക്കുന്നു. അതിൽ ആകെ നിരാശയായിരിക്കുന്ന മനുവിനേയും ആന്റണിയേയും സുഹൃത്തുക്കളേയും ടാക്കീസിൽ വെച്ച് ഏതോ ചില ഗുണ്ടകൾ ആക്രമിക്കുന്നുവെങ്കിലും മനുവും ആന്റണിയും സുഹൃത്തുക്കളും ഗുണ്ടകളെ തല്ലിയോടിക്കുന്നു. ഇതിനു പിന്നിൽ തന്റെ അച്ഛനാണെന്ന് മനു കരുതുന്നു. അച്ഛൻ ഗുണ്ടകളെ വിട്ട് തന്നെ തല്ലിച്ചതച്ച് ഈ ടാക്കീസും സ്ഥലവും കൈവശപ്പെടുത്തി കച്ചവടം നടത്താനാണെന്നു കരുതി മനു വീട്ടിലേക്ക് ചെന്ന് വഴക്കുണ്ടാക്കുന്നു. അച്ഛനും അമ്മയുമായി വഴക്കുണ്ടാക്കിയ മനുവിനെ അച്ഛൻ രാഘവൻ വീട്ടില് നിന്നും പുറത്താക്കുന്നു. എന്നാൽ താനൊരിക്കലും തോറ്റു പിന്മാറില്ലെന്നും മക്കളെ സ്നേഹിക്കാനറിയാത്ത അച്ഛനെ തനിക്കു വേണ്ടെന്നും ആക്രോശിച്ച് മനു വീടു വിട്ടിറങ്ങി.
Audio & Recording
ശബ്ദം നല്കിയവർ |
---|
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
സുറുമകളെഴുതിയ കണ്ണിൽ |
റിയാസ് പയ്യോളി | മാഗ്നസ് മ്യൂസിക് ബാന്റ് | വിനീത് ശ്രീനിവാസൻ |
2 |
എടാ മനുവേ നമ്മള് |
രത്നഭൂഷൻ കളരിക്കൽ | മാഗ്നസ് മ്യൂസിക് ബാന്റ് | ഫ്രാങ്കോ, നാദിർഷാ |
3 |
ആനപ്പുറത്തിരിക്കുന്ന |
റിയാസ് പയ്യോളി | മാഗ്നസ് മ്യൂസിക് ബാന്റ് | ലഭ്യമായിട്ടില്ല |
Contributors | Contribution |
---|---|
added cinima page | |
kadhasaram |