ഗെയിമർ
പണത്തിനോടുള്ള മനുഷ്യന്റെ അടങ്ങാത്ത ആർത്തി തന്റെ ആത്മാർത്ഥ സൗഹൃദങ്ങളിലും തൊഴിലിലും അടക്കം മനുഷ്യബന്ധങ്ങളിലെല്ലാം തന്നെ എങ്ങിനെ പകയോടെ പ്രവൃത്തിക്കുന്നു എന്നാണൂ മുഖ്യപ്രമേയം.
Actors & Characters
Actors | Character |
---|---|
സക്കറിയ | |
അല്ലു | |
സക്കീർ അലി | |
കനകാംബര കുറുപ്പ് | |
ഫ്രാൻസിസ് | |
ഒമർ | |
സിസിലി തോമസ് | |
മന്മഥൻ | |
ബാങ്ക് മാനേജർ |
Main Crew
കഥ സംഗ്രഹം
നാടകാചാര്യൻ എൻ. എൻ. പിള്ളയുടെ കൊച്ചുമകനും നടൻ വിജയരാഘവന്റെ മകനുമായ ദേവദേവൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സസ്പെൻഷനിലായിരുന്ന അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് സക്കീർ അലി(കൃഷ്ണകുമാർ) ജോലിയിലേക്ക് തിരികെയെത്തുന്നതിന്റെ തലേദിവസമാണൂ നഗരത്തിലെ എറിക്സൺ ബാങ്കിൽ നിന്നു പത്തു കോടി രൂപ മോഷണം പോകുന്നത്. സക്കീർ അലിയും അസിസ്റ്റന്റ് അബ്രഹാം കോശിയും(തലൈവാസൽ വിജയ്) ആ കേസ് ഏറ്റെടുത്ത് അന്വേഷിക്കുന്നു. ബാങ്കിലെ സെക്യൂരിറ്റിക്കാർക്ക് മോഷണം നടത്തിയ മൂന്നു ചെറുപ്പക്കാരെ ഐഡന്റിഫൈ ചെയ്യാനാവുന്നില്ല. ഒരു ബ്രൗൺ കളർ മാരുതിയിലാണൂ മൂന്നു ചെറുപ്പക്കാർ പണവുമായി രക്ഷപ്പെട്ടതെന്നു മാത്രം അവർക്കറിയാം.
അല്ലു(ദേവദേവൻ) ഒമർ (ബേസിൽ) സൂര്യ(അർജുൻ) എന്നീ മൂന്നുപേരായിരുന്നു ഈ ബാങ്ക് മോഷണത്തിനു പിന്നിൽ. ബാഗിലൊളിപ്പിച്ച പണവുമായി അവർ രാത്രി തന്നെ നഗരം വിടുന്നു. യാത്രക്കിടയിൽ മൂവരും നന്നായി മദ്യപിക്കുന്നു. ലഹരിയിൽ അവർ നഗരത്തിനു വെളിയിൽ ഏതോ ഹിൽസ്റ്റേഷനു സമീപം അവരുടെ വണ്ടി അപകടത്തിൽ പെടുന്നു. അതിരാവിലെ ബോധം തെളിഞ്ഞ അവർക്ക് എവിടെയെത്തിയെന്നോ ഒന്നും തിരിച്ചറിയുന്നില്ല. ചെറിയ അപകടത്തിൽ സൂര്യക്കും വാഹനത്തിനും ചെറിയ പരിക്കേൽക്കുന്നു. ആ സമയം അവിടെ ജോഗിങ്ങിനു പോയി മടങ്ങി വരുന്ന സക്കറിയ വില്ല്യംസ് (നെടുമുടി വേണു) മൂവരേയും കാണുന്നു. സഹായമഭ്യർത്ഥിച്ച മൂവരേയും സക്കറിയ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു. അവിടെവെച്ച് ഒമറിന്റെ കയ്യിൽ നിന്നും പത്തു കോടി അടങ്ങിയ ബാഗ് അബദ്ധത്തിൽ തുറന്നു പോകുന്നു. അതേ സമയത്തുതന്നെ ടി വിയിലെ ന്യൂസിൽ ബാങ്ക് മോഷണത്തെ കുറിച്ചും അഞ്ജാതരായ മൂന്നു ചെറുപ്പക്കാരെക്കുറിച്ചും ന്യൂസ് വരുന്നു. ഈ മൂന്നു പേരാണൂ മോഷണം നടത്തിയതെന്നു മനസ്സിലായ സക്കറിയ അവരെ ഈ മോഷണത്തുക എങ്ങിനെ ചിലവാക്കണമെന്നും എങ്ങിനെ പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാമെന്നും ഉപദേശിക്കുന്നു. ആ സഹായത്തിനു ഈ മോഷണമുതൽ നാലായിട്ട് ഷെയർ ചെയ്ത് ഒരു പങ്ക് തനിക്ക് തരണമെന്നു സക്കറിയ ആവശ്യപ്പെടുന്നു. മറ്റൊരു വഴിയുമില്ലാതെ ചെറുപ്പക്കാർ സമ്മതിക്കുന്നു. സക്കറിയയും മൂന്നു പേരും ഒരു ഗെയിമിലേർപ്പെടുന്നു.
വണ്ടിയുടെ കേടുപാടുകൾ തീർക്കാൻ സക്കറിയ ഒമറിനേയും കൂട്ടി മറ്റൊരു വീട്ടിലേക്ക് പോകുന്നു. വണ്ടി ശരിയാക്കുന്ന സമയത്ത് കുബുദ്ധിയുള്ള സക്കറിയ ഒമറിനോട്, തന്റെ രണ്ടു കൂട്ടുകാരും ഒമറിനെ ചതിക്കുകയാണെന്നും പണം അവർ രണ്ടുപേരും പങ്കിട്ടെടുക്കാനുള്ള പദ്ധതിയാണെന്നും പറയുന്നു. മദ്യലഹരിയിലായ ഒമറിനു കൂട്ടൂകാരോട് പക തോന്നുന്നു.
എ സി പി സക്കീർ അലിയും അബ്രഹാം കോശിയും ചില വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഹിൽ സ്റ്റേഷനു സമീപമുള്ള പ്രദേശങ്ങളിൽ അന്വേഷണത്തിനെത്തുന്നു.
സക്കറീയ വില്യംസിന്റെ വീട്ടിൽ ഭക്ഷണമുണ്ടാക്കുന്നതിന്റേയും മദ്യപിക്കുന്നതിന്റേയും തിരക്കിൽ ചെറുപ്പക്കാരിലൊരാളായ സൂര്യ, സക്കറിയയോട് ഈ പണം മറ്റു രണ്ടു പേർക്കും കൊടുക്കാതെ പങ്കിട്ടെടുക്കാൻ തയ്യാറാണോ എന്നു രഹസ്യമായി ചോദിക്കുന്നു. തന്ത്രശാലിയായ സക്കറിയ സമ്മതിക്കുന്നു. ദുരൂഹതകൾ ഏറേ ചൂഴ്ന്നു നില്കുന്ന ആ ബംഗ്ലാവിൽ കുശാഗ്രബുദ്ധിക്കാരനായ സക്കറിയയുടെ തന്ത്രം മൂലം സുഹൃത്തുക്കളായ മൂന്നുപേരും പരസ്പരം സംശയിക്കുകയും തമ്മിൽ കൊല്ലാൻ അവസരം കാത്തിരിക്കുകയും ചെയ്യുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പാതിരാപ്പാല പൂക്കാറായി |
റഫീക്ക് അഹമ്മദ് | ഷാഹീൻ അബ്ബാസ് | നയന |
2 |
മനസ്സുകൾ തമ്മിൽ |
റഫീക്ക് അഹമ്മദ് | ഷാഹീൻ അബ്ബാസ് | ലഭ്യമായിട്ടില്ല |
3 |
അന്ധേരി രാതോം |
ലഭ്യമായിട്ടില്ല | ലഭ്യമായിട്ടില്ല | ലഭ്യമായിട്ടില്ല |
Contributors | Contribution |
---|---|
കഥാസാരം ചേർത്തു |