ഇന്നലെ
ഒരു ബസ്സപകടത്തിന്റെ ഫലമായി ഭൂതകാലത്തെപ്പറ്റിയുള്ള മുഴുവൻ ഓർമകളും നഷ്ടപ്പെട്ട ഒരു പെൺകുട്ടി തനിക്ക് സംരക്ഷണം നൽകിയ ചെറുപ്പക്കാരനുമായി പ്രണയത്തിലാവുകയും പുതിയ വ്യക്തിത്വം സ്വീകരിക്കുകയും ചെയ്യുന്നു
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ശരത് മേനോൻ | |
മായ/ഗൗരി | |
ഡോ.നരേന്ദ്രൻ | |
ഡോ.സന്ധ്യ | |
നന്ദൻ മേനോൻ/നാടക നടൻ | |
അഴകപ്പൻ | |
സാമുവൽ അച്ചായൻ | |
എസ് പി | |
ഡോ.ഗഫൂർ | |
കളക്റ്റർ | |
സൈക്യാട്രിസ്റ്റ് | |
രാമചന്ദ്രൻ നായർ | |
അറ്റൻഡർ | |
റാഹേലമ്മ | |
പാർവ്വതി/ശോശാമ്മ | |
നരേന്ദ്രന്റെ സുഹൃത്ത് | |
സ്വാമി | |
പോലീസുദ്യോഗസ്ഥൻ | |
ഗസ്റ്റ്ഹൗസ് അറ്റൻഡർ | |
നേഴ്സ് | |
നഴ്സ് |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
പി പത്മരാജൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച തിരക്കഥ | 1 990 |
പി പത്മരാജൻ | ഫിലിം ക്രിട്ടിക്ക് അവാർഡ് | മികച്ച തിരക്കഥ | 1 990 |
പി പത്മരാജൻ | ഫിലിം ചേംബർ അവാർഡ് | മികച്ച തിരക്കഥ | 1 990 |
കഥ സംഗ്രഹം
തീർത്ഥയാത്രയ്ക്കുള്ള സംഘവുമായി പുറപ്പെട്ട ഒരു ബസ്സ് ഒരുൾപ്രദേശത്ത് വച്ച് അപകടത്തിൽപ്പെടുകയും അപകടത്തിൽ ജീവനോടെ രക്ഷപ്പെട്ട പെൺകുട്ടി സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാവുകയും ചെയ്യുന്നു.ഉണർന്നെഴുന്നേറ്റ പെൺകുട്ടി തനിക്ക് തന്റെ പേരോ നാടോ താനാരാണെന്നതോ ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നു വേദനയോടെ തിരിച്ചറിയുന്നു.അവൾക്ക് അംനേഷ്യ ആണെന്ന് കണ്ടെത്തിയ ഡോക്ടർ സന്ധ്യയും അവരുടെ മകൻ ശരത്തും ചേർന്ന് അവളുടെ ബന്ധുക്കൾ വരുന്നതുവരെ അവളെ സംരക്ഷിക്കാൻ തീരുമാനിക്കുകയും അവൾക്ക് ജോലി നൽകുകയും ചെയ്തു. പക്ഷേ അവളുടേതായി ആരും തന്നെ അവളെ അന്വേഷിച്ചെത്തിയില്ല.
ഭൂതകാലം നഷ്ടപ്പെട്ട അവൾക്ക് ശരത് 'മായ' എന്ന പേരു നൽകി. നഷ്ടപ്പെട്ട ഓർമ്മകളെ വേണ്ടെന്നുവച്ച് പുതിയൊരു ജീവിതം തുടങ്ങാൻ ഡോക്ടർ സന്ധ്യയും ശരത്തും അവളെ സഹായിക്കുമ്പോഴും തന്റെ സ്വത്വവും കഴിഞ്ഞ കാലവും എന്തായിരുന്നു എന്നറിയാൻ അവൾ തീവ്രമായി ആഗ്രഹിക്കുകയും ഒന്നും കണ്ടെത്താൻ കഴിയാത്തത്തിൽ വേദനിക്കുകയും ചെയ്തു.എന്നാൽ ശരത്തിന്റെ പ്രണയവും സാമീപ്യവും അവളെ മായയായി പരുവപ്പെടുത്തിതുടങ്ങി. ഇനിയാരും തന്നെത്തേടി വരരുതേയെന്നു മായ ആഗ്രഹിച്ചു.
തുടർന്ന്, മകൻ ശരത്തും മായയും വിവാഹിതരാകാൻ പോകുന്നതായി ഡോ. സന്ധ്യ തന്റെ ജന്മദിനാഘോഷ വേളയിൽ എല്ലാവരെയും അറിയിക്കുന്നു. അതേ രാത്രിയിൽ സന്ധ്യയ്ക്ക് മുംബൈയിൽ നിന്നും ഒരു ഫോൺ കോൾ വരുന്നു. നരേന്ദ്രൻ എന്ന് സ്വയം പരിചയപ്പെടുത്തിയ അയാൾ മായയുടെ ഭർത്താവാണെന്നും തൊട്ടടുത്ത ദിവസം തന്നെ അവളെക്കാണാൻ അവിടെയെത്തുമെന്നും കേട്ട അവർ അസ്വസ്ഥതയോടെ മകനെ വിവരം അറിയിച്ചു. അന്ന് രാത്രി ശരത്തിനു ഉറങ്ങാൻ കഴിഞ്ഞില്ല.
പിറ്റേന്ന് നരേന്ദ്രനും ശരത്തും തമ്മിൽ കണ്ടുമുട്ടുന്നു.അമേരിക്കയിലായിരുന്ന നരേന്ദ്രൻ തിരിച്ചു വന്നതു മുതൽ കാണാതായ ഭാര്യ ഗൗരിക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. ഏതവസ്ഥയിലാണെങ്കിലും അവൾ തന്നെ തിരിച്ചറിയുമെന്നും അവളെ തിരിച്ചു കൊണ്ടു പോകുമെന്നും പറഞ്ഞ് നരേന്ദ്രൻ ശരത്തിനൊപ്പം അവളെക്കാണാൻ പുറപ്പെട്ടു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
സംഗീത വിഭാഗം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
കണ്ണിൽ നിൻ മെയ്യിൽ |
ഗാനരചയിതാവു് കൈതപ്രം | സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ് | ആലാപനം കെ എസ് ചിത്ര |
നം. 2 |
ഗാനം
നീ വിൺ പൂ പോൽഅഠാണ |
ഗാനരചയിതാവു് കൈതപ്രം | സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ് | ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര |
നം. 3 |
ഗാനം
കണ്ണിൽ നിൻ മെയ്യിൽ - M |
ഗാനരചയിതാവു് കൈതപ്രം | സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ് | ആലാപനം കെ ജെ യേശുദാസ് |