ഇൻ ഹരിഹർ നഗർ
ചില്ലറ വായ്നോട്ടവുമായി കുണ്ടാമണ്ടികളുണ്ടാക്കി നടക്കുന്ന നാല് ചെറുപ്പക്കാർ ഒരു പെൺകുട്ടിയെ പരിചയപ്പെടുന്നതിൻ്റെയും അതു കാരണം അപ്രതീക്ഷിതമായ കുരുക്കുകളിൽ പോയിപ്പെടുന്നതിൻ്റെയും രസകരമായ ആവിഷ്കാരമാണ് ചിത്രം.
Actors & Characters
Actors | Character |
---|---|
മഹാദേവൻ | |
ഗോവിന്ദൻ കുട്ടി | |
തോമസുകുട്ടി | |
അപ്പുക്കുട്ടൻ | |
മായ | |
മായയുടെ മുത്തശ്ശി | |
മഹാദേവന്റെ അമ്മ | |
ജോണ് ഹോനായി | |
ഗോവിന്ദൻ കുട്ടിയുടെ വേലക്കാരൻ | |
സേതുമാധവൻ | |
ആണ്ട്രൂസ് | |
ആനി ഫിലിപ്പ് / സി.ജോസെഫൈൻ | |
ആണ്ട്രൂസിന്റെ അമ്മച്ചി | |
മായയുടെ മുത്തച്ചൻ | |
പോലീസ് ഇൻസ്പെക്ടർ | |
Main Crew
കഥ സംഗ്രഹം
ഗീത വിജയൻ ആദ്യമായി അഭിനയിച്ച മലയാളം സിനിമ. കുറെ അധികം ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു ഇൻ ഹരിഹർ നഗർ.19 വർഷങ്ങൾക്കു ശേഷം 2009ൽ 2 ഹരിഹർ നഗർ എന്ന പേരിൽ ഇതിന്റെ രണ്ടാം ഭാഗം വന്നു. 2010ൽ മൂന്നാം ഭാഗവും. ജോണ് ഹോനായി എന്ന പേരിൽ അടുത്ത ഭാഗത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
വേലത്തരങ്ങൾ കാണിച്ചും അബദ്ധങ്ങളിൽ പോയി പെട്ടും നടക്കുന്ന, ഹരിഹർനഗറിലെ യുവാക്കളാണ് മഹാദേവനും (മുകേഷ്) അപ്പുക്കുട്ടനും (ജഗദീഷ്) ഗോവിന്ദൻ കുട്ടിയും (സിദ്ധീഖ്) തോമസ് കുട്ടിയും (അശോകൻ).
ഒരു ദിവസം ഹരിഹർ നഗറിലേക്ക് മായ (ഗീത വിജയൻ) എന്നൊരു പെൺകുട്ടി അവളുടെ മുത്തശ്ശനും (പറവൂർ ഭരതൻ) മുത്തശ്ശിക്കും (ഫിലോമിന) ഒപ്പം താമസത്തിനു വരുന്നു. സേതുമാധവൻ (സുരേഷ് ഗോപി) എന്ന തൻ്റെ ചേട്ടനെക്കുറിച്ച് അന്വേഷിക്കാനാണ് അവളുടെ വരവ്.
മായയ്ക്ക് സേതു എഴുതിയ കത്തുകളിൽ നിന്ന്, ബോംബയിലുള്ള തൻ്റെ സുഹൃത്തായ ആൻഡ്രൂസിൻ്റെ ഹരിഹർ നഗറിലെ വീട്ടിൽ സേതു താമസിച്ചിരുന്നതായി മായയ്ക്കറിയാം. ആൻഡ്രൂസിൻ്റെ അമ്മച്ചിയെ (കവിയൂർ പൊന്നമ്മ) കാണുന്ന അവൾ സേതു ഒരു വർഷം മുൻപ് ആത്മഹത്യ ചെയ്തെന്നു പറയുന്നു. സേതുവിൻ്റെ സുഹൃത്തുക്കളെക്കുറിച്ച് ആൻഡ്രൂസിൻ്റെ അമ്മച്ചിക്ക് വലിയ അറിവൊന്നുമില്ല.
ഇതിനിടയിൽ, മഹാദേവനും കൂട്ടുകാരും മായയുടെ പിറകെ കൂടുന്നു. മായയെ പരിചയപ്പെടാൻ, നേരിട്ടും അവളുടെ മുത്തശ്ശനും മുത്തശ്ശിയും വഴിയും നടത്തുന്ന, തരികിട പരിപാടികളെല്ലാം പൊളിയുന്നു. എന്നാൽ, ഒടുവിൽ സേതുവിൻ്റെ കൂട്ടുകാരായി അഭിനയിച്ച് അവർ മായയുമായി സൗഹൃദത്തിലാവുന്നു. ഒരു പെൺകുട്ടിയുമായി സേതു പ്രണയത്തിലായിരുന്നെന്നും അവൾ കാരണമാണ് സേതു ആത്മഹത്യ ചെയ്തതെന്നും അവർ മായയോട് നുണ പറയുന്നു.
ജോൺ ഹോനായ് (റിസബാവ) എന്നൊരാൾ മഹാദേവനെയും കൂട്ടുകാരെയും തട്ടിക്കൊണ്ടു പോവുന്നു. സേതു നാട്ടിലേക്ക് കൊണ്ടുവന്ന ഒരു പെട്ടി എവിടെയെന്നാണ് അയാൾക്കറിയേണ്ടത്. അറിയില്ലെന്നു പറയുമ്പോൾ നാലുപേരെയും ജോണിൻ്റെ ഗുണ്ടകൾ ഭേദ്യം ചെയ്യുന്നു.
ഇതിനിടയിൽ, സേതുവിന് ആനി ഫിലിപ്പ് എന്നൊരു കൂട്ടുകാരിയുണ്ടായിരുന്നു എന്ന് അറിയുന്ന മായ അവരെ കാണാൻ പോകുന്നു. സിസ്റ്റർ ജോസഫൈൻ എന്നു പേരു മാറ്റി കന്യാസ്ത്രീ ആയ ആനിയാണ് (രേഖ) സേതുവിൻ്റെ ആത്മഹത്യക്ക് കാരണമെന്നാണ് മായ കരുതുന്നത്. എന്നാൽ സിസ്റ്റർ പറയുന്നത് മറ്റൊരു കഥയാണ്.
ആനിയുമായി പ്രണയത്തിലായിരുന്നു ആൻഡ്രൂസ്. പണ്ട്, ഹോങ്കോങ്ങിൽ വച്ച്, തൻ്റെ അപ്പനെ കൊന്ന് സ്വത്തുക്കൾ കൈക്കലാക്കിയ പീറ്റർ ഹോനായിയെ തിരക്കി ബോംബയിലെത്തിയ ആൻഡ്രൂസ് അയാളെ കൊന്ന് സമ്പാദ്യങ്ങളടങ്ങിയ പെട്ടി കൈക്കലാക്കുന്നു. പെട്ടി സുഹൃത്തായ സേതുവിനെ ഏൽപ്പിച്ച് പീറ്റർ ഹോനായിയുടെ മകനായ ജോൺ ഹോനായിയെ കൊല്ലാൻ പോയ ആൻഡ്രൂസ് പിന്നെ മടങ്ങി വന്നില്ല.
ആൻഡ്രൂസ് ഏൽപിച്ച പെട്ടിയുമായാണ് സേതു ആൻഡ്രൂസിൻ്റെ അമ്മച്ചിയെക്കാണാനെത്തുന്നത്. പക്ഷേ, ആൽഡ്രൂസ് മരിച്ച കാര്യം അമ്മച്ചിയോട് പറയാൻ അയാൾക്ക് ധൈര്യമില്ലായിരുന്നു. പെട്ടി ആൻസിയെ ഏൽപിച്ച് ബോംബയിലെത്തിയ സേതുവിനെ ഏറ്റുമുട്ടലിനിടയിൽ ജോൺ കൊലപ്പെടുത്തുന്നു.
മഹാദേവനും കൂട്ടുകാരും ജോൺ അയച്ചവരായിരിക്കുമെന്ന് ജോസഫൈൻ പറയുന്നു. മായ അവരെപ്പറ്റി പോലീസിൽ പരാതിപ്പെടുന്നു. ഇതിനിടെ, ജോൺ ഹോനായിയുടെ സങ്കേതത്തിൽ നിന്ന് മഹാദേവനും കൂട്ടരും രക്ഷപ്പെടുന്നു. പക്ഷേ, പോലീസ് തങ്ങളെ തിരയുന്നു എന്നറിഞ്ഞ അവർ ഒളിവിൽ പോകുന്നു. മായയെയും കുടുംബത്തെയും ജോൺ തട്ടിക്കൊണ്ടു പോകുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഏകാന്തചന്ദ്രികേ |
ബിച്ചു തിരുമല | എസ് ബാലകൃഷ്ണൻ | എം ജി ശ്രീകുമാർ, ഉണ്ണി മേനോൻ |
2 |
ഉന്നം മറന്നു തെന്നിപ്പറന്നസിന്ധുഭൈരവി |
ബിച്ചു തിരുമല | എസ് ബാലകൃഷ്ണൻ | എം ജി ശ്രീകുമാർ |