ഗജകേസരിയോഗം
ആനകളെ ഇഷ്ടപ്പെടുന്ന, സ്നേഹിക്കുന്ന അയ്യപ്പൻ നായർ എന്ന ആന പാപ്പാൻ ഗവണ്മെന്റിന്റെ ലോൺ എടുത്ത് ആനയെ വാങ്ങുന്നു. എന്നാൽ പ്രതീക്ഷിച്ചപ്പോലെ ആനയെ കൊണ്ട് വരുമാനം ഒന്നും കിട്ടാതെ ലോൺ തിരിച്ചടയ്ക്കാതെ ധാരാളം കഷ്ടപ്പാടുകളിലൂടെ കടന്നു പോകുന്ന അയാളും കുടുംബവും രക്ഷപ്പെടുമോ ഇല്ലയോ എന്നതാണ് ഗജകേസരിയോഗം
Actors & Characters
Actors | Character |
---|---|
അയ്യപ്പൻ നായർ | |
മാധവി | |
കാർത്തിക | |
പരശുരാമൻ | |
കാദർ | |
രാഘവൻ നായർ | |
സുഹറ | |
വാസു | |
തഹസീൽദാർ | |
നാരായണൻ നമ്പ്യാർ | |
സരോജ് നായർ | |
ശങ്കർജി | |
കലക്ടർ |
Main Crew
കഥ സംഗ്രഹം
ജോലിയിൽ നിന്നും വിരമിച്ച ആന പാപ്പാൻ അയ്യപ്പൻ നായർക്ക് ( ഇന്നസെന്റ് )ആനകളോടുള്ള സ്നേഹവും അടുപ്പവും ഒട്ടും കുറഞ്ഞിട്ടില്ല. ഭാര്യ മാധവിക്കും (കെ പി എ സി ലളിത ) വിവാഹ പ്രായമായ ഏക മകൾ കാർത്തികയ്ക്കും (സുനിത ) അച്ഛന്റെ ആനഭ്രാന്ത് അത്ര ഇഷ്ടമല്ല. അത് അവർ പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്.. കാർത്തികയുടെ മുറച്ചെറുക്കൻ വാസു (ഗണേഷ് കുമാർ ) അവളെ വിവാഹം കഴിക്കാമെന്ന മോഹവുമായി ചുറ്റിപ്പറ്റി നടക്കുന്നുണ്ട്, എന്നാൽ കാർത്തികയ്ക്ക് അവനെ വെറുപ്പാണ്.
സ്വന്തമായി ഒരു ആനയെ വാങ്ങണമെന്ന അതിമോഹം അയ്യപ്പൻ നായർക്ക് ഉണ്ടായിരുന്നു. അയൽക്കാരനും സുഹൃത്തും ആയ ഖാദർ (പറവൂർ ഭരതൻ )ആണ് സ്വന്തമായി തൊഴിൽ ചെയ്യാൻ സർക്കാർ നൽകുന്ന ധനസഹായ പദ്ധതിയെക്കുറിച്ച് പറഞ്ഞത്. അങ്ങനെ അയ്യപ്പൻ നായർക്ക് ആന വാങ്ങുവാൻ നാൽപ്പതിനായിരം രൂപ കടമായി ലഭിക്കുന്നു. ചില നിബന്ധനകളോടെ. മുപ്പതു ദിവസത്തിനകം ആനയെ വാങ്ങി മജിസ്ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കി ബോധ്യപ്പെടുത്തണം, നാൽപ്പത് ഗഡുക്കളായി ലോൺ തിരിച്ചടക്കണം. ആനയെ വാങ്ങാൻ അന്വേഷിച്ചു നടന്നുവെങ്കിലും അയ്യപ്പൻ നായർക്ക് ഒന്നും ലഭിച്ചില്ല. അപ്പോഴാണ് ഖാദർ, ബ്രോക്കർ രാഘവൻ നായരെ (മാമുക്കോയ )ക്കുറിച്ച് പറയുന്നത്. അങ്ങനെ അയ്യപ്പൻ നായർ രാഘവനെ ചെന്ന് കണ്ട് ആനയെ വാങ്ങിത്തരണമെന്ന ആവശ്യം മുന്നോട്ടു വയ്ക്കുന്നത്. രാഘവനും അവന്റെ സഹായി പരശുരാമനും (ജഗദീഷ് ) ഇത്തിൽക്കണ്ണികളാണ്. മറ്റുള്ളവരുടെ ചിലവിൽ സുഖിച്ചു നടക്കുന്നവർ. ആനയെ വാങ്ങിത്തരാമെന്ന് പറഞ്ഞ് നാല് നേരം സുഖമായി ഭക്ഷണം വെട്ടി വിഴുങ്ങിയതല്ലാതെ ആനയെ വാങ്ങാൻ കഴിഞ്ഞില്ല. കാശ് തീരുന്നതോടൊപ്പം ആനയെ വാങ്ങി മജിസ്ട്രേറ്റിനെ കാണിക്കേണ്ട നാൾ അടുത്ത് വരുന്നുണ്ടായിരുന്നു. ആനയെ വാങ്ങി കാണിച്ചില്ലെങ്കിൽ ലോൺ കിട്ടിയ രൂപ തിരിച്ചടയ്ക്കണം ആ അവസരത്തിലാണ് ഒരു സർക്കസ് കമ്പനി തങ്ങളുടെ ഒരു ആനയെ വിൽക്കാൻ മുന്നോട്ടു വരുന്നത്. ആകെ തളർന്ന, സർക്കസ്സിന് ഒരു പ്രയോജനവും ഇല്ലാത്ത ഒരു പിടിയാന(പെൺ ആന ). അതിനെ വിൽക്കാൻ സർക്കസ്സ് കമ്പനി തീരുമാനിച്ചു, പത്ര പരസ്യവും നൽകി. പരസ്യം കണ്ട രാഘവൻ, അയ്യപ്പനെ അവിടെ കൂട്ടികൊണ്ട് പോയി ആനയെ വാങ്ങുന്നു.
ആന വന്നാൽ പ്രശ്നങ്ങൾ എല്ലാം തീരുമെന്ന് കരുതിയിരുന്ന അയ്യപ്പൻ നായരുടെ സ്വപ്നങ്ങൾ എല്ലാം തെറ്റി. പ്രശ്നങ്ങൾ കൂടിയതെയുള്ളൂ. സർക്കസ്സിൽ നിന്നും വന്ന ആനയ്ക്ക് മലയാളം അറിയില്ല. ഹിന്ദി മാത്രമേ മനസ്സിലാവുകയുള്ളു. അയ്യപ്പൻ നായരെ ഹിന്ദി പഠിപ്പിക്കാൻ പരശുരാമൻ തന്റെ സുഹൃത്തും അഭ്യസ്തവിദ്യനും അവിവാഹിതനുമായ യുവകോമളൻ വിനയചന്ദ്രൻ (മുകേഷ് )എന്ന വിനയനെ അവിടെയ്ക്ക് വിളിച്ചുവരുത്തുന്നു. വിനയൻ അയ്യപ്പനെ ഹിന്ദി പഠിപ്പിക്കുന്നതിനോടൊപ്പം മകൾ കാർത്തികയുമായി അടുപ്പത്തിലാവുകയും ചെയ്യുന്നു. ഹിന്ദിയിൽ നിർദ്ദേശം നൽകുമ്പോൾ ആന അനുസരിക്കുന്നുണ്ടെങ്കിലും തടി പിടിക്കാൻ കൊണ്ടുപോയാൽ തടി മാറ്റി ഇടുന്നതിനു പകരം സർക്കസ് കാണിച്ചു തുടങ്ങി. അത് കൊണ്ട് ആനയെ ഉപയോഗിച്ചുള്ള ഒരു വരുമാനവും ലഭിക്കുന്നില്ല. ഒപ്പം, ആനയെ തീറ്റി പോറ്റാൻ അയ്യപ്പൻ നായർക്ക് കഴിയുന്നില്ല. കടം വാങ്ങിയ തുക തിരിച്ചടക്കേണ്ട ഗഡുക്കൾ മുടങ്ങിയതോടെ ഗവണ്മെന്റിന്റെ നോട്ടിസ് ലഭിക്കുന്നു, ആനയെ ജപ്തി ചെയ്യുമെന്ന ഭീഷണിയോടെ. രാഘവന്റെ ഉപദേശ പ്രകാരം ആനയെ കൊണ്ടു നടന്ന് ഭിക്ഷ എടുക്കാനും സർക്കസ്സ് വിദ്യകൾ കാട്ടി കാശ് ഉണ്ടാക്കാനും ശ്രമിച്ചു, പക്ഷേ ഫലമുണ്ടായില്ല. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ താക്കീത് നൽകി. മജിസ്ട്രേറ്റ് (ഒടുവിൽ ഉണ്ണികൃഷ്ണൻ ) പുറപ്പെടുവിച്ച ജപ്തി നോട്ടീസ് നീട്ടി കിട്ടാൻ വേണ്ടി അയാളുടെ അമ്മ (ഫിലോമിന )യ്ക്ക് കൈകൂലി നൽകി. പക്ഷെ ഒരു സഹായവും അവർ ചെയ്തു കൊടുത്തില്ല. മജിസ്ട്രേറ്റ് ആനയെ ജപ്തി ചെയ്ത് മറ്റൊരു സ്ഥലം ഇല്ലാത്തത് കൊണ്ട് തന്റെ വീട്ടിൽ കൊണ്ടു പോയി തളച്ചിട്ടു. ക്ഷുഭിതയായ ആന അന്ന് രാത്രി മജിസ്ട്രേറ്റിന്റെ വീട്ടിലെ തെങ്ങും വാഴയും എല്ലാം നശിപ്പിച്ചു. ആനയ്ക്ക് തീറ്റ കൊടുക്കാൻ തന്നെ ഗവണ്മെന്റിന്റെ കയ്യിൽ കാശില്ലാത്തത് കൊണ്ട് കളക്ടർ (സിദ്ദിഖ് ) ആനയെ ലേലം ചെയ്യാൻ ഉത്തരവിടുന്നു വിനയനും പരശുരാമനും ചേർന്ന് തന്ത്ര പൂർവ്വം ലേലം പൊളിച്ചു ആന ലേലം ഒഴിവാക്കി. മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് കളക്ടറും മജിസ്ട്രേറ്റും കൂടി ആനയെ അയ്യപ്പൻ നായരെ തിരിച്ചേൽപ്പിക്കാൻ തീരുമാനം കൈകൊള്ളുന്നു. തുക സൗകര്യം പോലെ തിരിച്ചടയ്ക്കാനുള്ള സൗജന്യത്തോടെ. അങ്ങനെ ആന വീണ്ടും അയ്യപ്പൻ നായരുടെ വീട്ട് മുറ്റത്തെത്തി.
വിനയനും കാർത്തികയും പ്രേമത്തിലാണെന്ന കാര്യം വാസുവിനെ ക്രുദ്ധനാക്കുന്നു. അവന്റെ ഉള്ളിൽ പകയുടെ തീ ആളി കത്തി. എന്നാൽ മകളുടെ പ്രേമത്തെക്കുറിച്ച് മനസ്സിലാക്കിയ അയ്യപ്പൻ നായരും മാധവിയും അവരുടെ വിവാഹത്തിന് സമ്മതം മൂളി. വിനയനോട് അവന്റെ അച്ഛൻ അമ്മ എന്നിവരെ കൂട്ടി കൊണ്ടു വരുവാൻ ആവശ്യപ്പെടുന്നു. ആ രാത്രി തന്നെ വീട്ടിലേയ്ക്ക് പോകാൻ തയ്യാറാകുന്ന വിനയനെ രാത്രി അവിടെ തങ്ങിയ ശേഷം രാവിലെ പോകാൻ അവർ ഉപദേശിച്ചു. അന്ന് രാത്രി ആനയെ കൊല്ലാൻ ഉറുമ്പുകളുമായി വാസു എത്തുന്നു. ആനയുടെ നിലവിളി കേട്ട് ഓടിയെത്തുന്ന അയ്യപ്പൻ നായർ. മാധവി, വിനയൻ. കാർത്തിക എനിവർ വാസുവിനെ കണ്ട് ഞെട്ടി. തുടർന്ന് വാസുവും വിനയനും തമ്മിലുണ്ടാകുന്ന സംഘട്ടനത്തിൽ വിനയൻ വാസുവിനെ കീഴ്പ്പെടുത്തി അവിടെ നിന്നും തുരത്തുന്നു.
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ആനച്ചന്തം ഗണപതി മേളച്ചന്തം |
കൈതപ്രം | ജോൺസൺ | ഇന്നസെന്റ് |
2 |
നിറമാലക്കാവിൽ |
കൈതപ്രം | ജോൺസൺ | ഉണ്ണി മേനോൻ, സുജാത മോഹൻ |