അടിക്കുറിപ്പ്
തുറമുഖത്തെത്തിയ ഒരു ചരക്കുകപ്പലിലുണ്ടായിരുന്ന, ഓർമ്മകളും സംസാരശേഷിയും തകരാറിലായ യുവാവിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ നീക്കാൻ ഒരു വക്കീൽ തുനിഞ്ഞിറങ്ങുന്നു.
Actors & Characters
Actors | Character |
---|---|
അഡ്വ ഭാസ്കരപിള്ള | |
മുഖ്യമന്ത്രി | |
ബഷീർ | |
വില്യം | |
അഡ്വ മേനോൻ | |
ബാപ്പുട്ടി | |
ഇൻസ്പെക്ടർ രാജേന്ദ്രൻ | |
ക്യാപ്റ്റൻ ജോൺ സാമുവൽ | |
കമ്മീഷണർ | |
കേശവൻ | |
വെങ്കിട്ടരാമൻ | |
അഡ്വ ഗീത | |
ബഷീറിന്റെ ഉമ്മ | |
മന്ത്രി പിള്ള | |
അഡ്വ കൃഷ്ണക്കുറുപ്പ് | |
സൈനബ | |
രാംദേവ് | |
Main Crew
കഥ സംഗ്രഹം
കൊച്ചിയിലടുത്ത ഒരു ചരക്കു കപ്പലിലെ ക്യാപ്റ്റനാണ് ജയിംസ്. ഒരു വർഷം മുൻപ് കടലിൽ നിന്നു കപ്പൽ തൊഴിലാളികൾ രക്ഷിച്ച ബഷീർ എന്നൊരു യുവാവ് തൻ്റെ കപ്പലിൽ ഉണ്ടെന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥനെ അയാളറിയിക്കുന്നു. മലയാളിയായ ബഷീറിന് പഴയ കാര്യങ്ങൾ ഓർമ്മയില്ല; ഏതാനും വാക്കുകൾ സംസാരിക്കാനുള്ള ശേഷി മാത്രമേ ഉള്ളൂ. രണ്ടു ദിവസം കഴിഞ്ഞ് കപ്പൽ തുറമുഖം വിടും. അതിനു മുൻപ് ബഷീറിനെ കരയിലിറക്കണം എന്നതാണ് ക്യാപ്റ്റൻ്റെ ആവശ്യം. നിയമ പ്രശ്നങ്ങൾ വരുമെന്ന പേടിയിൽ എമിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റ് ആവശ്യം നിരാകരിക്കുന്നു. അവരുടെ അഭിപ്രായത്തിൽ, ബഷീറിനെ കരയിലിറക്കണമെങ്കിൽ വിദേശമന്ത്രാലയത്തിൻ്റെ ഉത്തരവ് വേണം, അല്ലെങ്കിൽ ബഷീറിൻ്റെ ബന്ധുക്കൾ ഏറ്റെടുക്കണം.
ഭാസ്കരപിള്ള അറിയപ്പെടുന്ന വക്കീലും പൗരസമിതി നേതാവുമാണ്. കോടതി വഴിയുള്ള സാധ്യത തേടി എമിഗ്രേഷൻ ഓഫീസറും ക്യാപ്റ്റനും ഭാസ്കരപിള്ളയെ കാണുന്നു. എന്നാൽ, അത്തരം വഴികൾ ഫലപ്രദമല്ല എന്ന് ഭാസ്കരപിള്ള പറയുന്നു. അയാൾ പത്രങ്ങളിൽ ബഷീറിൻ്റെ ഫോട്ടോയും വിവരങ്ങളും വരാനുള്ള ഏർപ്പാട് ചെയ്യുന്നു. പിറ്റേന്ന് വാർത്ത കണ്ട വില്യംസ് എന്നൊരാൾ നിർദ്ദേശിച്ചതനുസരിച്ച് ചില ഗുണ്ടകൾ കപ്പലിൽ കയറി ബഷീറിനെ അപായപ്പെടുത്താൻ ശ്രമിക്കുന്നു. അതോടെ, ബഷീറിൻ്റെ കാര്യത്തിൽ താത്പര്യമുള്ള ശത്രുക്കൾ ഉണ്ടെന്ന് ഭാസ്കരപിള്ളയ്ക്ക് ബോധ്യമാവുന്നു. ഭാസ്കരപിള്ള പറഞ്ഞതനുസരിച്ച് ബഷീറിനെ കരയിലിറക്കാൻ ഇടക്കാല ഉത്തരവിറക്കാൻ കലക്ടർ തീരുമാനിക്കുന്നു. എന്നാൽ, പിറ്റേന്ന് കലക്ടർ ഉത്തരവ് പിള്ളയ്ക്ക് കൈമാറുന്നതിനു മുൻപ് അത് പിൻവലിക്കാൻ മുഖ്യമന്ത്രി കലക്ടറോട് നിർദ്ദേശിക്കുന്നു. ഭാസ്കരപിള്ള ഗസ്റ്റ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നെങ്കിലും, മുഖ്യമന്ത്രിയും കൂടെയുള്ള ആഭ്യന്തരമന്ത്രി കേശവനും തൊടുന്യായങ്ങൾ പറഞ്ഞ് ഭാസ്കരപിള്ളയെ മടക്കുന്നു. കപ്പൽ പിറ്റേന്ന് ഉച്ചയ്ക്ക് തുറമുഖം വിടുന്നതിനാൽ, ബഷീറിൻ്റെ കാര്യത്തിൽ ഇനി ഒന്നും ചെയ്യാനാവില്ല എന്ന നിരാശയോടെ ഭാസ്കരപിള്ള വീട്ടിലെത്തുന്നു. എന്നാൽ, ബഷീറിനെ ഇറക്കാൻ പറ്റാത്തതിന് ഒരാൾ ഫോൺ വിളിച്ച് ഭാസ്കരപിള്ളയെ പരിഹസിച്ചതോടെ അയാൾക്ക് വാശിയാവുന്നു.
പിറ്റേന്ന് രാവിലെ കപ്പലിലെത്തിയ ഭാസ്കരപിള്ള, ബഷീർ ക്യാപ്റ്റനെ ആക്രമിച്ചെന്നും സാധനങ്ങൾ തല്ലിത്തകർത്തെന്നും തോന്നുന്ന വിധത്തിൽ തെളിവുകളുണ്ടാക്കുന്നു. തുടർന്ന് ഹാർബർ സ്റ്റേഷനിലെ എസ്ഐ രാജേന്ദ്രനും സംഘവും ബഷീറിനെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കുന്നു. വില്യംസ് അയച്ച ഗുണ്ട മുഹമ്മദാലി എന്ന പേരിൽ മുസ്ലിം സന്നദ്ധ സംഘടനയുടെ പ്രവർത്തകനായി സ്റ്റേഷനിലെത്തി ബഷീറിനെ കൊണ്ടുപോകാൻ ശ്രമിക്കുന്നെങ്കിലും രാജേന്ദ്രൻ അയാളെ ഓടിക്കുന്നു. ഇതിനിടയിൽ, ടൂർ കഴിഞ്ഞെത്തിയ ഇൻഷുറൻസ് ഓഫീസർ വെങ്കിടേശ്വരൻ യാദൃച്ഛികമായി ബഷീറിൻ്റെ വാർത്ത പത്രത്തിൽ കണ്ട് അസ്വസ്ഥനാകുന്നു. അയാൾ ഹാർബർ സ്റ്റേഷനിലെത്തി എസ് ഐയെ കാണുന്നു. എന്നാൽ, അയാൾ പറയുന്ന കാര്യങ്ങൾ കേൾക്കാൻ കഴിയുന്നതിനു മുൻപ് രാജേന്ദ്രന് അത്യാവശ്യമായി പുറത്തു പോകേണ്ടി വരുന്നു. രാത്രിയിൽ വെങ്കിടേശ്വരനെ കാണാൻ അയാളുടെ ഓഫീസിലെത്തുന്ന രാജേന്ദ്രനും ഭാസ്കരപിള്ളയും അയാളെ കൊല്ലപ്പെട്ട നിലയിൽ കാണുന്നു.
കേസ് കോടതിയിലെത്തി ബഷീറിന് ജാമ്യം കിട്ടാതിരിക്കാൻ വില്യംസ് തൻ്റെ സുഹൃത്തായ കമ്മീഷണറെ സമീപിക്കുന്നു. കമ്മീഷണർ രാജേന്ദ്രനെ സ്വാധീനിച്ച് കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നെങ്കിലും രാജേന്ദ്രൻ വഴങ്ങുന്നില്ല. ഇതിനിടയിൽ ബാപ്പൂട്ടി എന്നൊരാൾ ബഷീറിനെക്കാണാൻ വരുന്നെങ്കിലും, വില്യംസ് അയാളെ അനുനയിപ്പിച്ച് കൊണ്ടുപോയി വകവരുത്തുന്നു. ഭാസ്കരപിള്ള ബഷീറിൻ്റെ ജാമ്യത്തിനുള്ള പേപ്പറുകൾ തയ്യാറാക്കുന്നു. ഭാസ്കരപിള്ള കോടതിയിൽ എത്താതിരിക്കാൻ വേണ്ടി വില്യംസ് പിള്ളയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ഗുണ്ടകളെ വിട്ട് പിള്ളയെ തല്ലിക്കുകയും ചെയ്യുന്നു. എന്നാൽ, അതൊന്നും വകവയ്ക്കാതെ ബഷീറിൻ്റെ ജാമ്യത്തിനു വേണ്ടി പിള്ള കോടതിയിലെത്തുന്നു. പക്ഷേ, ജാമ്യം കിട്ടാത്തതിനാൽ ബഷീറിനെ ജയിലിലേക്കയയ്ക്കുന്നു. ഭാസ്കരപിള്ള ബഷീറിനുള്ള അപ്പീൽ പേപ്പറുകൾ തയ്യാറാക്കുന്നു. അതിനിടയിൽ, ബഷീർ ജയിൽ ചാടി എന്ന കാര്യം പിള്ള അറിയുന്നു. ആരോ രാത്രി പിള്ളയുടെ വീട്ടിൽ, ബഷീർ ഒളിച്ചിരിക്കുന്ന സ്ഥലം സൂചിപ്പിക്കുന്ന ഒരു കുറിപ്പ് കൊണ്ടിടുന്നു. ആ സൂചനപ്രകാരം, പിള്ള ബഷീറിനെ കണ്ടെത്തി സൈക്യാട്രിസ്റ്റിൻ്റെ ക്ലിനിക്കിൽ എത്തിക്കുന്നു. യാദൃച്ഛികമായി ബഷീറിൻ്റെ ഉടുപ്പിൽ കണ്ട, തയ്യൽകടയുടെ വിലാസം പിന്തുടർന്ന് പിള്ള ബഷീറിൻ്റെ ഉമ്മയേയും സഹോദരിയെയും കണ്ടെത്തുന്നു. അവരെത്തിയതോടെ ബഷീർ ഉന്മേഷവാനാകുന്നു; മെല്ലെ അയാളുടെ ഓർമ്മയും സംസാരശേഷിയും തിരികെ വരുന്നു..
ബഷീറിനെ പോലീസിൽ ഏല്പിച്ചാൽ അയാളെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് ഹൈക്കോടതിയിൽ അയാളെ ഹാജരാക്കി മൊഴി രേഖപ്പെടുത്തണമെന്നും ഭാസ്കരപിള്ളയുടെ സീനിയർ ആയ മേനോൻ പറയുന്നു. ബഷീറിനെ ഒളിപ്പിച്ചെന്നു പറഞ്ഞ് പിള്ളയ്ക്കെതിരെ ബഷീറിൻ്റെ ഉമ്മയെക്കൊണ്ട് ഒരു ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യാൻ അവർ തീരുമാനിക്കുന്നു. വിവരങ്ങളറിഞ്ഞ കേശവൻ കമ്മീഷണറെ ശാസിക്കുന്നു. ബഷീർ ഹൈക്കോടതിയിൽ ഹാജരാകാതെ താൻ നോക്കാമെന്ന് കമ്മീഷണർ പറയുന്നു. എന്നാൽ, ബഷീറിനെ വിട്ടുതരാൻ കമ്മീഷണർ ആവശ്യപ്പെട്ടെങ്കിലും ഭാസ്കരപിള്ള വഴങ്ങുന്നില്ല. പിറ്റേന്ന്, പിള്ള അതിവിദഗ്ധമായി ബഷീറിനെ കോടതിയിൽ എത്തിക്കുന്നു. അടച്ചിട്ട കോടതി മുറിയിൽ, ജഡ്ജിമാർക്കു മുന്നിൽ ബഷീർ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|