അനന്തവൃത്താന്തം
കഥാസന്ദർഭം ആയുർവേദ ഡോക്ടർ അനന്തൻ തന്റെ അയൽവാസിയായ ലെറ്റിഷ എന്ന പെൺകുട്ടിയെ പ്രേമിക്കുന്നു. അത് പറയാൻ ധൈര്യം ഇല്ലാതെ പല ആപത്തുകളിലും ചെന്നു പെടുന്ന അവൻ അവളെ വിവാഹം കഴിച്ചോ ഇല്ലയോ എന്നതാണ് അനന്തവൃത്താന്തം
Actors & Characters
Actors | Character |
---|---|
അനന്തു | |
ലെറ്റിഷ | |
ഫ്രാങ്കി | |
തബലിസ്റ്റ് |
Main Crew
Awards, Recognition, Reference, Resources
കഥ സംഗ്രഹം
ആയൂർവ്വേദ ഡോക്ടർ അനന്തൻ(സായികുമാർ )സ്വന്തം നാട്ടിൽ ജോലി ലഭിച്ചതിനെ തുടർന്ന് നാട്ടിലെത്തുന്നു. ബസ്സിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ ടിക്കറ്റിന്റെ ബാക്കി പൈസ മറ്റൊരു പെൺകുട്ടിയുടെ ഉൾപ്പെടെ മൂന്ന് പേരുടെ കാശ് കണ്ടക്ടർ അനന്തനെ ഏൽപ്പിക്കുന്നു, മൂന്നാമത്തെ ആൾ ചില്ലറ മാറ്റി തരാമെന്നു പറഞ്ഞു കാശും കൊണ്ടു കടന്നു കളയുന്നു, അത് കാരണം പെൺകുട്ടിയുമായി വഴക്കുണ്ടാകുന്നു പിന്നീട് വീട്ടിലെത്തിയപ്പോൾ മനസ്സിലായി ആ പെൺകുട്ടി തന്റെ അയൽവാസിയായ ലെറ്റിഷ (രഞ്ജിനി) ആണെന്ന്. അനന്തന്റെ അച്ഛൻ പത്മനാഭ അയ്യർ (ഇന്നസെന്റ് ) ഒരു ഓഫീസിൽ മാനേജർ, അമ്മ സുബ്ബമ്മാൾ (മീന ) ഗൃഹഭരണം, വിവാഹ പ്രായമായ സഹോദരി വിജയലക്ഷ്മി (ഉഷ ) സഹോദരൻ ഗണപതി (ശരൺ )സ്കൂൾ വിദ്യാർത്ഥി. ലെറ്റിഷയും അവളുടെ അമ്മ മെഴ്സി (സുകുമാരി )യുമാണ് അവരുടെ വീട്ടിൽ. അച്ഛൻ മരിച്ചു പോയി. ലെറ്റിഷ ഒരു ഹോട്ടലിൽ റിസെപ്ഷനിസ്റ്റ് ആയി ജോലി ചെയ്യുന്നു അമ്മ മദ്യത്തിനടിമയാണ്. കുടിച്ചു കഴിഞ്ഞാൽ അമ്മയും മകളും പിണങ്ങും വഴക്കുണ്ടാകും അവളുടെ അച്ഛൻ തന്റെ സുഹൃത്ത് ഫ്രാങ്കി (വിജയ് മേനോൻ )യുടെ കയ്യിൽ നിന്നും രൂപ കടം വാങ്ങിയത് മടക്കി കൊടുത്തിട്ടില്ല പകരം അവൻ ലറ്റിക്കയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു. അത് മെഴ്സിയ്ക്കും സമ്മതമാണ്. എന്നാൽ ലറ്റികയ്ക്ക് സമ്മതമല്ല. അനന്തൻ ജോലിയിൽ പ്രവേശിക്കുന്നു. അവന്റെ ഡിസ്പെൻസറിയുള്ള കെട്ടിടത്തിൽ മറ്റു രണ്ട് അന്തേവാസികൾ കൂടിയുണ്ട്. കമ്പ്യൂട്ടർ ജ്യോത്സ്യം ഗണിക്കുന്ന ജ്യോത്സ്യൻ രാധാകൃഷ്ണൻ (ജഗതി ശ്രീകുമാർ ) കാഥികൻ താനൂർ താഹ (മാമ്മുക്കോയ ) അനന്തൻ അയൽവാസിയായ ലെറ്റിഷയെ ഇഷ്ട്ടപ്പെടുന്നു എന്ന സത്യം അവർ മണത്തറിയുന്നു. ഇവർ രണ്ടു പേരും കൂടി അനന്തനെ കൊണ്ട് ഒരു പ്രേമ ലേഖനം ലെറ്റിഷയ്ക്ക് എഴുതിച്ച് അതിനുള്ള മറുപടിയും രാധാകൃഷ്ണൻ തന്നെ എഴുതി അനന്തനെ കബളിപ്പിക്കുന്നത് അവൻ അറിയുന്നില്ല. അനന്തന്റെ സുഹൃത്ത് കിഷോർ (മനോജ് കെ ജയൻ ) ലെറ്റിഷയെ പ്രേമിക്കുന്നതായി സംശയം തോന്നിയതോടെ അവനെ പിൻ തുടരുന്ന രാധാകൃഷ്ണൻ കാണുന്നത് മറ്റൊരു കാഴ്ചയാണ്. കിഷോറിന്റെ യഥാർത്ഥ കാമുകി അനന്തന്റെ സഹോദരി വിജയലക്ഷ്മിയാണ്. അനന്തൻ ആവശ്യപ്പെട്ടത് കൊണ്ട് അവർ കിഷോറിനെ തല്ലുന്നു. പോലീസ് കേസായി ഹംസയും രാധാകൃഷ്ണനും കിഷോറിന്റെ ആൾക്കാരിൽ നിന്നും തല്ല് വാങ്ങി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതോടെ അനന്തന്റെ പ്രേമം മുടങ്ങി. ഒരു ദിവസം ഗണപതിയെ അവന്റെ ഒരു പെൺ സുഹൃത്തിനോടൊപ്പം വഴിയരികിൽ അനന്തൻ കാണുന്നു. ചോദിച്ചപ്പോൾ അത് തന്റെ കാമുകിയാണെന്ന് അവൻ പറഞ്ഞു. ഹംസയും രാധാകൃഷ്ണനും വഞ്ചകന്മാരാണെന്നും ലെറ്റിഷയെ അവൾ വരുന്ന വഴിയിൽ കാത്തിരുന്ന് നേരിട്ട് പ്രേമം തുറന്നു പറയണമെന്നും അനുജൻ ചേട്ടനെ ഉപദേശിച്ചു അനന്തൻ അവളെ പിൻതുടർന്നു തുടങ്ങി പ്രേമമാണെന്ന് പറഞ്ഞു പക്ഷേ അവൾ ഒട്ടും കുലുങ്ങിയില്ല. അവൾക്ക് അനന്തനോട് പ്രേമമില്ലെന്നു അവൾ തുറന്നു പറഞ്ഞു. ലെറ്റിഷയില്ലാതെ ജീവിതമില്ലെന്നും താൻ ആത്മഹത്യ ചെയ്യുമെന്നും അവൻ പറഞ്ഞത് അവൾ തമാശയായിട്ടാണ് കണ്ടത് . എന്നാൽ ആത്മഹത്യ ചെയ്യുന്നത് കാണാൻ താൻ വരുമെന്ന് ലെറ്റിഷ മറുപടി നൽകി. അവളുടെ മുന്നിൽ വച്ചു തന്നെ അനന്തൻ കടലിലേയ്ക്ക് എടുത്തു ചാടി. അവൾ അത് പ്രതീക്ഷിച്ചതല്ല ആരൊക്കെയോ അവനെ രക്ഷപ്പെടുത്തി. ശരിക്കും അനന്തൻ തന്നെ സ്നേഹിക്കുന്നു എന്ന് അവൾ മനസ്സിലാക്കി അതോടു കൂടി അവളും അവനെ ഇഷ്ട്ടപ്പെട്ടു തുടങ്ങി. അനന്തനോട് എല്ലാ സത്യവും ലെറ്റിഷ തുറന്നു പറഞ്ഞു. ഫ്രാങ്കിക്ക് വീട്ടാനുള്ള കടംതീർക്കണം അല്ലെങ്കിൽ അയാളെ വിവാഹം കഴിക്കണം. വിവാഹ ശേഷം അമ്മയെ നോക്കുന്ന കാര്യം എല്ലാം അവർ സംസാരിച്ചു അനന്തൻ ഫ്രാങ്കിക്ക് കൊടുക്കാനുള്ള രൂപ ശരിയാക്കിത്തരാം എന്നേറ്റു. ലെറ്റിഷ അനന്തനെ പ്രേമിച്ചു തുടങ്ങിയതിനു ശേഷം അനന്തന്റെ വീട്ടിലേയ്ക്ക് നോക്കി നിൽക്കുമായിരുന്നു. അനന്തന്റെ അച്ഛനെ കണ്ടാൽ ഒരു പുഞ്ചിരി നൽകും. തന്നെ പ്രേമിക്കുകയാണ് ലെറ്റിഷ എന്ന് തെറ്റിദ്ധരിച്ച പത്മനാഭ അയ്യർ ലെറ്റിഷയുടെ വീട്ടിലേയ്ക്ക് നോക്കി നിൽക്കാൻ തുടങ്ങി. ഇത് ശ്രദ്ധിച്ച മെഴ്സി,പത്മനാഭ അയ്യർ തന്നെ പ്രേമിക്കുന്നു എന്ന് ധരിച്ചതോടെ ഉണ്ടാകുന്ന സംഭവങ്ങൾ പത്മനാഭൻ സുബ്ബമ്മാൾ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കി ഇതിനിടയിൽ വിജയലക്ഷ്മിയും കിഷോറും തമ്മിലുള്ള പ്രണയം സുബ്ബമ്മ അറിയുന്നതോടെ വീട്ടിൽ കലഹം കൂടുന്നു. സുബ്ബമ്മ മകളെ തല്ലുന്നു എന്നാൽ അച്ഛൻ തനിക്കു കിഷോറിനെ പരിചയമുണ്ടെന്നും അവരുടെ വിവാഹം നടത്തിതരാമെനും മകളെ ആശ്വസിപ്പിക്കുന്നു ഒരു ദിവസം ഗണപതി തന്റെ കാമുകിയുമായി വീട്ടിൽ എത്തി അച്ഛനമ്മമാരുടെ അനുഗ്രഹം തേടുന്നു. സഹോദരിയുടെയും സഹോദരന്റെയും വിവാഹ തടസ്സങ്ങൾ നീങ്ങിയതോടെ അനന്തൻ തന്റെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. ഫ്രാങ്കിയ്ക്ക് നൽകാനുള്ള രൂപ സംഘടിപ്പിച്ച് അനന്തൻ ലെറ്റിഷയ്ക്കു നൽകുന്നു. ആ സമയത്ത് അവിടെ എത്തുന്ന ഫ്രാങ്കി താൻ അത്ര ക്രൂരനല്ലെന്നും അനന്തൻ ലെറ്റിഷയെ വിവാഹം കഴിക്കുന്നതിൽ തനിക്ക് വിരോധം ഒന്നുമില്ലെന്നും പറയുന്നതിനോടൊപ്പം രൂപ മടക്കി വാങ്ങാനും വിസമ്മതിച്ചു. അവൻ അവരോട് രജിസ്റ്റർ വിവാഹം ചെയ്യാൻ ഉപദേശിക്കുന്നു ഊട്ടിയിലേയ്ക്കെന്ന വ്യാജന ലെറ്റിഷയെ അമ്മയുടെ അറിവോടെ കൂട്ടി കൊണ്ടുവരാമെന്നും അനന്തൻ രജിസ്റ്റർ ഓഫീസിൽ കാത്തു നിൽക്കണമെന്നും തീരുമാനം കൈക്കൊണ്ടു. അങ്ങനെ അമ്മയുടെ അനുഗ്രഹം വാങ്ങി ലെറ്റിഷ ഫ്രാങ്കിയോടൊപ്പം രജിസ്റ്റർ വിവാഹത്തിനായി കാത്തു നിൽക്കുന്ന അനന്തന്റെ അരികിലേയ്ക്ക് തിരിക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
സംഗീത വിഭാഗം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
നിറയും താരങ്ങളേ |
ജോർജ് തോമസ് | ജൂഡി | കെ എസ് ചിത്ര, എം എസ് നസീം |
2 |
അറിഞ്ഞോ അറിയാതെയോ - M |
ജോർജ് തോമസ് | ജൂഡി | ജി വേണുഗോപാൽ |
3 |
അറിഞ്ഞോ അറിയാതെയോ - F |
ജോർജ് തോമസ് | ജൂഡി | കെ എസ് ചിത്ര |