ദശരഥം
ബന്ധുക്കളായി ആരും തന്നെയില്ലാത്ത, അതി സമ്പന്നനായ രാജീവ് മേനോൻ, ചന്ദ്രദാസിന്റെ ഭാര്യയായ ആനി എന്ന സ്ത്രീയിലൂടെ, കൃത്രിമ ഗർഭധാരണം വഴി, സ്നേഹിക്കാനൊരു കുഞ്ഞിനേയും തന്റെ പിൻഗാമിയെയും സൃഷ്ടിക്കാൻ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥ.
Actors & Characters
Actors | Character |
---|---|
രാജീവ് മേനോൻ | |
ആനി | |
ചന്ദ്രദാസ് | |
പിള്ള | |
ഡോ ഹമീദ് | |
ശങ്കരൻ നായർ | |
ഡോ സീനത്ത് | |
കറിയാച്ചൻ | |
മാഗി | |
മറിയാമ്മ | |
Main Crew
കഥ സംഗ്രഹം
ദശരഥം മറാഠിയിൽ "Mazaa Mulga" എന്ന പേരിലും, ഹിന്ദിയിൽ "Mera Beta" എന്ന പേരിലും ഡബ്ബ് ചെയ്ത് പ്രദർശിപ്പിച്ചിരുന്നു. ഹിന്ദിയിലും, മറാഠിയിലും ഗാനങ്ങൾ ആലപിച്ചത് യേശുദാസ് ആയിരുന്നു. സംഗീതം നിർവഹിച്ചത് Ashok Patki.
വളരെച്ചെറുപ്പത്തിൽ തന്നെ മാതാവുപേക്ഷിച്ച രാജീവ് മേനോൻ തന്റെ പിതാവിന്റെ വമ്പിച്ച സ്വത്തുക്കളുടെ ഏക അവകാശിയാണ്. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഇഷ്ടമല്ലാത്ത അയാളുടെ എല്ലാ ബിസിനസും നടത്തുന്നത് അദ്ദേഹത്തിന്റെ അച്ഛന്റെ സുഹൃത്തും ട്രസ്റ്റ്മാനേജറുമായ പിള്ളയാണ്.
ഒരിക്കൽ രാജീവിന്റെ സുഹൃത്തായ കറിയാച്ചനും ഭാര്യയും കുട്ടികളുമായി രാജീവിന്റെ വീട്ടിൽ ഒരാഴ്ച ചെലവിടുന്നു. അതിനെത്തുടർന്ന് കുഞ്ഞുങ്ങളോട് പ്രിയം തോന്നിയ രാജീവ്, കൃത്രിമ ഗർഭധാരണം വഴി തനിക്കൊരു കുഞ്ഞിനെ സാമ്പാദിക്കാനുള്ള വഴി തേടുന്നു. അന്വേഷണത്തിനൊടുവിൽ ആനി എന്ന സ്ത്രീയെ കണ്ടെത്തുന്നു. തന്റെ ഭർത്താവ് ചന്ദ്രദാസിന്റെ ചികിത്സാച്ചെലവിന് മറ്റു മാർഗ്ഗങ്ങളില്ലാത്ത അവർ ഗർഭപാത്രം വാടകയ്ക്ക് നൽകാൻ സമ്മതിക്കുന്നു.
ആനി ഗർഭം ധരിക്കുന്നു. ചന്ദ്രദാസിന്റെ ഓപ്പറേഷനും വിജയകരമായി നടക്കുന്നു. തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ആരോഗ്യത്തിനായി ആനിയെ പരിചരിക്കാൻ രാജീവ് നിരവധി പേരെ ചുമതലപ്പെടുത്തുന്നു. വരാൻ പോകുന്ന കുഞ്ഞിന് വേണ്ടി തന്റെ ദുശ്ശീലങ്ങളൊക്കെ അയാൾ ഉപേക്ഷിക്കുന്നു. കാത്തിരിപ്പിനൊടുവിൽ രാജീവിന്റെ ആഗ്രഹം പോലെ ആനി ഒരാൺകുഞ്ഞിനെ പ്രസവിക്കുന്നു.
എന്നാൽ കുഞ്ഞുമായി വൈകാരികമായി അടുപ്പത്തിലായ ആനി, മുലയൂട്ടൽ കാലത്തിനു ശേഷം കുഞ്ഞിനെ രാജീവിനെ ഏൽപ്പിക്കാൻ തയ്യാറാവുന്നില്ല. അവർ കുഞ്ഞുമായി കടന്നുകളയുന്നു. തന്റെ ഭാര്യയ്ക്ക് മറ്റൊരാളിൽ ഉണ്ടായ കുഞ്ഞിനെ അംഗീകരിക്കാൻ ചന്ദ്രദാസിനും കഴിയുന്നില്ല. കുഞ്ഞിനെ രാജീവിന് നൽകാൻ അയാൾ പലതവണ ആനിയോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അവർ അതിന് തയ്യാറാവുന്നില്ല.
തർക്കം കോടതിയിലെത്തുന്നു.
Audio & Recording
ചമയം
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോശുദ്ധധന്യാസി |
പൂവച്ചൽ ഖാദർ | ജോൺസൺ | എം ജി ശ്രീകുമാർ, കെ എസ് ചിത്ര |
2 |
ചിഞ്ചിലം തേന്മൊഴി |
പൂവച്ചൽ ഖാദർ | ജോൺസൺ | എം ജി ശ്രീകുമാർ, സംഘവും |