കറുത്ത പക്ഷികൾ
തന്റെ മക്കളുമായി കേരളത്തിലേക്കെത്തിയ മുരുകൻ വസ്ത്രങ്ങൾക്ക് ഇസ്തിരിയിട്ടുകൊണ്ട് ഉപജീവനം നടത്തുന്നു. എന്നാൽ മകൾക്ക് കാഴ്ചശക്തി ലഭിക്കാനുള്ള ശസ്ത്രക്രിയ നടത്താൻ അയാൾക്ക് കഴിയുന്നില്ല.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
മുരുകൻ | |
പൂങ്കൊടി | |
വാര്യർ | |
മുത്തുവണ്ണൻ | |
സുവർണ | |
മല്ലി | |
ഡോ പൈ | |
ഷണ്മുഖൻ | |
ഹെഡ് കോൺസ്റ്റബിൾ ശിവരാമൻ | |
പങ്കജം | |
സതീഷ് | |
അനിത | |
മണിച്ചൻ | |
സുബ്ബയ്യ | |
വെള്ളച്ചാമി | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
മമ്മൂട്ടി | ഫിലിം ക്രിട്ടിക്ക് അവാർഡ് | മികച്ച നടൻ | 2 007 |
മാളവിക നായർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ബാലതാരം | 2 007 |
പത്മപ്രിയ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ നടി | 2 007 |
ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച കുടുംബക്ഷേമചിത്രം | 2 007 |
കഥ സംഗ്രഹം
തമിഴ് നാട്ടിൽ നിന്നും മൂന്നു മക്കളുമായി കേരളത്തിലേക്കെത്തിയ മുരുകൻ വസ്ത്രങ്ങൾ ഇസ്തിരിയിട്ടാണ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. ഭാര്യ അസുഖം ബാധിച്ചു മരിച്ച ശേഷം മുരുകൻ ഒറ്റയ്ക്കാണ് മക്കളെ നോക്കിയിരുന്നത്. മൂന്നു മക്കളിൽ ഇളയ കുട്ടി മല്ലി ജന്മനാ അന്ധയായിരുന്നതിനാൽ മരിക്കുന്നതിന് മുൻപ് അമ്മയെ കാണാൻ കഴിഞ്ഞിരുന്നില്ല. മകൾക്ക് കാഴ്ച ശക്തി ലഭിക്കണമെന്നത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. ഡോക്ടർ പറഞ്ഞ പ്രകാരം കണ്ണ് മാറ്റി വയ്ക്കലല്ലാതെ കാഴ്ച്ച ലഭിക്കാൻ മറ്റു മാർഗങ്ങളില്ലാത്തിനാലും ശസ്ത്രക്രിയയ്ക്ക് വലിയ തുക വേണ്ടി വരുമെന്നതിനാലും മുരുകൻ നിസ്സഹായനായിരുന്നു. കാഴ്ചയില്ലാത്ത മകൾക്ക് വേണ്ടി അവൾക്ക് കാണാൻ കഴിയാത്തതിനെപ്പറ്റിയൊക്കെ അവൾ ചോദിക്കുമ്പോഴെല്ലാം തന്നെ ക്ഷമയോടെ മുരുകൻ വിവരിച്ചു കൊടുക്കുകയും വളരെ തുച്ഛമായ വരുമാനം കൊണ്ട് മറ്റു രണ്ടു മക്കളെയും സ്കൂളിലയച്ചു പഠിപ്പിക്കുകയും ചെയ്തു.
മുരുകൻ ജോലിക്ക് പോയിരുന്ന സമ്പന്നമായ കുടുംബത്തിലെ അംഗമായ സുവർണ്ണ മുരുകനോടും കുട്ടികളോടും സ്നേഹത്തോടെയും കരുണയോടെയുമാണ് പെരുമാറിയിരുന്നത്. അസുഖ ബാധിതയായി മരണത്തെ കാത്തു കഴിഞ്ഞിരുന്ന സുവർണ്ണയ്ക്ക് മല്ലിയോട് പ്രത്യേക സ്നേഹമുണ്ടായിരുന്നു. മരണ ശേഷം തന്റെ കണ്ണുകൾ മല്ലിക്ക് ദാനം ചെയ്യാൻ സുവർണ സമ്മതം നൽകുന്നു. അത് കേട്ട് സുവർണയുടെ ആയുസിന് വേണ്ടിയാണോ മരണത്തിനു വേണ്ടിയാണോ പ്രാർത്ഥിക്കേണ്ടതെന്ന് ആശയക്കുഴപ്പമുണ്ടായി മുരുകന്റെ കുടുംബത്തിന്. എന്നാൽ മുരുകൻ പുനർജ്ജന്മമലയെന്ന ഒരു മലയിലേക്ക് സുവർണയെ കൂട്ടിക്കൊണ്ട് പോയി സുവർണയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് ചെയ്തത്. അവിടുത്തെ ഗുഹയിൽ പ്രദക്ഷിണം ചെയ്താൽ വ്യാധികൾ മാറുമെന്നായിരുന്നു വിശ്വാസം.
Audio & Recording
ശബ്ദം നല്കിയവർ |
---|
ശബ്ദം നല്കിയവർ |
---|
ചമയം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മഴയില് രാത്രിമഴയില്വൃന്ദാവനസാരംഗ |
ഗാനരചയിതാവു് വയലാർ ശരത്ചന്ദ്രവർമ്മ | സംഗീതം മോഹൻ സിത്താര | ആലാപനം മഞ്ജരി |
നം. 2 |
ഗാനം
വെണ്മുകിലേതോ കാറ്റിന് |
ഗാനരചയിതാവു് വയലാർ ശരത്ചന്ദ്രവർമ്മ | സംഗീതം മോഹൻ സിത്താര | ആലാപനം പി ജയചന്ദ്രൻ |
നം. 3 |
ഗാനം
വെണ്മുകിലേതോ കാറ്റിന് (f) |
ഗാനരചയിതാവു് വയലാർ ശരത്ചന്ദ്രവർമ്മ | സംഗീതം മോഹൻ സിത്താര | ആലാപനം ഷീലാമണി |
Attachment | Size |
---|
Attachment | Size |
---|---|
Attachment ![]() | Size 0 bytes |