ചാപ്റ്റേഴ്സ്
പണം ആവശ്യവും ആർത്തിയുമായ; എളുപ്പവഴിയിലൂടെയും പണമുണ്ടാക്കാൻ ശ്രമിക്കുന്ന കുറേ പേരുടെ ജീവിതാദ്ധ്യായങ്ങൾ.
Actors & Characters
Actors | Character |
---|---|
സേതു | |
കൃഷ്ണകുമാർ | |
അൻവർ | |
അരുൺ | |
കണ്ണൻ | |
ശ്യാം | |
പ്രിയ | |
ജോബി | |
ഫോറസ്റ്റ് ഗാർഡ് ചന്ദ്രപ്പൻ | |
ബസ്സ് കണ്ടക്ടർ | |
പോലീസ് കോൺസ്റ്റബിൾ | |
കാനു | |
കൃഷ്ണകുമാറിന്റെ അച്ഛൻ | |
കൃഷ്ണകുമാറിന്റെ അമ്മ | |
ബാങ്ക് മാനേജർ | |
ആനി - സേതുവിന്റെ ഭാര്യ | |
ആശുപത്രിയിലെ സ്ത്രീ | |
ചൂണ്ട | |
കഥ സംഗ്രഹം
സുനിൽ ഇബ്രാഹിം എന്ന സംവിധായകന്റെ ആദ്യചിത്രം.
ചാപ്റ്റർ ഒന്ന്.
ജോബി(വിജീഷ്) കൃഷ്ണകുമാർ(നിവിൻ പോളി) അൻവർ(ഹേമന്ത്) കണ്ണൻ (ധർമ്മജൻ ബോൾഗാട്ടി) എന്നീ നാലു ചെറുപ്പക്കാർ എങ്ങിനേയും പണമുണ്ടാക്കണം എന്ന് ശ്രമത്തിലാണ്. കണ്ണൻ പത്രവിതരണവുമായി ജീവിതം തള്ളി നീക്കുമ്പോൾ ജോബിയും അൻവറും, കൃഷ്ണകുമാറും വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്. കൃഷ്ണകുമാറിന്റെ അച്ഛൻ (സാദിക്ക്) ഗൾഫിൽ നിന്നും വന്ന് തന്റെ ചെറിയ സമ്പാദ്യം മുഴുവൻ കുടൂംബത്തിനുവേണ്ടി ചിലവഴിച്ചതാണ്. വീട്ടൂകാരോട് കൃഷ്ണകുമാറിനു സ്നേഹമുണ്ടെങ്കിലും മകനെന്ന നിലയിൽ തന്റെ ഉത്തരവാദിത്വം നിറവേറ്റാനാവുന്നില്ല. അതിനിടയിൽ കൃഷ്ണകുമാറിന്റെ സഹോദരിക്ക് ഒരു നല്ല വിവാഹാലോചന വരുന്നു. വിവാഹത്തിനുള്ള സാമ്പത്തികം മുഴുവനാക്കാൻ അച്ഛനു സാധിക്കുന്നില്ല. അതുകൊണ്ട് കൃഷ്ണകുമാറിനു അതിന്റെ ഉത്തരവാദിത്വം എടുക്കേണ്ടിവരുന്നു. തന്റെ കൂട്ടുകാരന്റെ സഹോദരിയുടെ വിവാഹം നന്നായി നടത്തുവാനും കൃഷ്ണകുമാറിനെ സഹായിക്കുവാനും കൂട്ടൂകാർ തയ്യാറാകുന്നു. അതിന്റെ ശ്രമഫലമായി അൻവറിന്റെ കുടുംബത്തിലുള്ള ഒരു വസ്തു വിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. എത്രയും പെട്ടെന്ന് എളുപ്പ വഴിയിലൂടെ പണമുണ്ടാക്കുക എന്നൊരു മാർഗ്ഗമേ അവർക്കുണ്ടായിരുന്നുള്ളു അതിനായി വെള്ളിമൂങ്ങ, നക്ഷത്ര ആമ തുടങ്ങിയ തട്ടിപ്പുമായി ഇറങ്ങാൻ അവർ ശ്രമിക്കുന്നു. ജോബിയുടെ ബന്ധുമൂലം ഇത്തരത്തിലുള്ള ഒരു ഏജന്റിനെ അവർ ബന്ധപ്പെടുകയും ഏജന്റിനു നാഗമാണിക്യം വേണമെന്നും അത് സംഘടിപ്പിച്ചു തന്നാൽ 2 കോടി രൂപ തരാം എന്നവർ നാൽവർ സംഘത്തിനോട് പറയുന്നു. അതുപ്രകാരം അൻവറിന്റെ സുഹൃത്ത് ഫോറസ്റ്റ് ഗാർഡ് ചന്ദ്രപ്പനെ (മണികണ്ഠൻ പട്ടാമ്പി) അവർ ബന്ധപ്പെടുകയും അയാൾ വനത്തിനകത്ത് ആദിവാസികളുടെ കയ്യിൽ നാഗമാണിക്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്യുന്നു. ആദിവാസി മൂപ്പനു പത്തു ലക്ഷം കൈമാറിയാൽ നാഗമാണിക്യം ലഭിക്കും എന്നറീഞ്ഞ ഈ സംഘം പത്തു ലക്ഷം ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങി. വീട്ടിൽ നിന്നും കഷ്ടപ്പെട്ട് സംഘടിപ്പിച്ച പണം ചന്ദ്രപ്പനു കൈമാറി അവർ ഏജന്റുമായി ഡീൽ ഉറപ്പിക്കുന്നു. എന്നാൽ ഡീൽ നടക്കേണ്ട ദിവസം സംഭവിച്ചത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു.
ചാപ്റ്റർ 2
ഒരു മലയോരഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്കുള്ള ബസ്സ് കാത്തുനിൽക്കുകയായിരുന്നു സേതു(ശ്രീനിവാസൻ) അയാളുടെ കയ്യിൽ വലിയൊരു ബാഗുണ്ട്. ബസ് സ്റ്റോപ്പിൽ വെച്ച അയാൾ ഒരു വൃദ്ധയെ(കെ പി എ സി ലളിത) പരിചയപ്പെടുന്നു. ഇരുവരും തങ്ങളുടെ ജീവിത കഥകൾ പങ്കുവെക്കുന്നുണ്ട്. പിറ്റേന്ന് പുലർച്ചെ പട്ടണത്തിലെത്തിയ ബസ്സിൽ നിന്ന് എല്ലാവരും വഴിപിരിയുന്നിടത്ത് ചില ആകസ്മിക സംഭവങ്ങൾ നടക്കുന്നു.
ചാപ്റ്റർ മൂന്ന്
അരുണും(വിനീത് കുമാർ) ശ്യാമും(രജത് മേനോൻ) പ്രിയയും(ഗൌതമി നായർ) കാനുവും(അജു പണിക്കർ) മറ്റൊരു കൂട്ടുകാരിയും കൂടി ഒരു ട്രിപ്പ് പോകുവാനുള്ള പദ്ധതിയിലാണ്. അരുൺ യാത്രയിൽ തന്റെ പരിചയക്കാരൻ ചൂണ്ട(ഷൈൻ)യെ കൂടെ കൂട്ടൂന്നു. യാത്രക്കിടയിൽ പ്രകൃതി സൌന്ദര്യം കണ്ട് ആസ്വദിച്ച് തിരിയെ വണ്ടിയിലേക്ക് കയറാൻ തുടങ്ങിയ സംഘം തങ്ങളുടെ കാറിൽ അജ്ഞാതനായൊരു ആളുടേ മൃതദേഹം കണ്ട് ഞെട്ടുന്നു. അതിനെത്തുടർന്ന് ചില പ്രശ്നങ്ങളുണ്ടാവുകയും ശ്യാമും ചൂണ്ടയും വണ്ടിയിൽ കയറാനാവാതെ താഴ്വാരത്തിൽ ഒറ്റപ്പെട്ടുപോകുകയും ചെയ്യുന്നു.
ചാപ്റ്റർ മൂന്ന്
പട്ടണത്തിലെ ഒരു ആശുപത്രിയിൽ ഭർത്താവ് സേതുവിന്റെ വരവും കാത്തിരിക്കുകയാണ് ആനി (ലെന) മകന് ഓപ്പറേഷൻ വേണമെന്നത് ആനിയെ വിഷമിപ്പിക്കുന്നുണ്ട്. ഇരുമതത്തിൽ നിന്നും വിവാഹിതരായവരായതുകൊണ്ട് സമ്പന്നരെങ്കിലും ആനിയുടേ വീട്ടുകാരെ സേതുവോ ആനിയോ ബന്ധപ്പെടുന്നില്ല. സേതു പണവുമായി ആശുപത്രിയിലെത്തുന്നു. ആനിയുടെ ചോദ്യങ്ങൾക്ക് തനിക്ക് എങ്ങിനെ ഈ പണം ലഭിച്ചു എന്ന് അയാൾ വെളിപ്പെടുത്തുന്നു. ആ രഹസ്യം ആനിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഏതോ നിറസന്ധ്യയിൽ - തീം സോങ്ങ് |
എം ആർ വിബിൻ | മെജോ ജോസഫ് | ഫ്രാങ്കോ, സിതാര കൃഷ്ണകുമാർ, മെജോ ജോസഫ്, അന്ന കാതറീന വാലയിൽ |
2 |
* വെള്ളിച്ചിറകുകൾ |
എം ആർ വിബിൻ | മെജോ ജോസഫ് | ഫ്രാങ്കോ |
3 |
സന്ധ്യാസുന്ദരലിപിയിൽ |
റഫീക്ക് അഹമ്മദ് | മെജോ ജോസഫ് | മഞ്ജരി, പ്രമോദ് |
Contributors | Contribution |
---|---|
പ്രധാന വിവരങ്ങളും പോസ്റ്ററുകളും ചേർത്തു |