രാവണപ്രഭു
തെമ്മാടിയും പിന്നീട് സാത്വികനുമായ അച്ഛന്റെ പഴയ ശത്രുവുമായി ഏറ്റുമുട്ടുന്ന താന്തോന്നിയായ മകൻ്റെ കഥ.
Actors & Characters
Actors | Character |
---|---|
മംഗലശ്ശേരി നീലകണ്ഠൻ / മംഗലശ്ശേരി കാർത്തികേയൻ | |
മുണ്ടയ്ക്കൽ ശേഖരൻ | |
ശ്രീനിവാസൻ ഐ പി എസ് | |
മുണ്ടയ്ക്കൽ രാജേന്ദ്രൻ | |
ഉണ്ണി (കാർത്തികേയന്റെ സുഹൃത്ത്) | |
പോൾ(കാർത്തികേയന്റെ പി എ) | |
ജാനകി | |
വാരിയർ | |
എം എൽ എ ശിവദാസൻ | |
ഭാനുമതി | |
ഹൈദ്രോസ് | |
ശക്തിവേൽ കൗണ്ടർ | |
കുറുപ്പ് | |
സുഹറ | |
നമ്പ്യാർ | |
ഗൗണ്ടരുടെ അമ്മ | |
ഗൗണ്ടരുടെ ഭാര്യ | |
ഹരിനാരായണൻ | |
കുമുദം | |
നടേശൻ | |
മണിയമ്പ്ര പുരുഷോത്തമൻ | |
ഗുരുസ്വാമി | |
കുഞ്ഞനന്തൻ | |
ഹൈദ്രോസിന്റെ മകൻ | |
ബാങ്ക് ജീവനക്കാരൻ | |
ഗുണ്ട | |
മുണ്ടയ്ക്കൽ ശേഖരന്റെ ഭാര്യ | |
മന്ത്രി | |
എൻഫോഴ്സ്മെന്റ് ഓഫീസർ | |
ആംബുലൻസ് ഡ്രൈവർ | |
പോലീസുകാരൻ |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
കെ ജെ യേശുദാസ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായകൻ | 2 001 |
ഇന്നസെന്റ് | ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ് | മികച്ച സഹനടൻ | 2 001 |
കഥ സംഗ്രഹം
- രഞ്ജിത്ത് സ്വതന്ത്ര സംവിധായകനായ ചിത്രം
- 1993ൽ രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ വി ശശി സംവിധാനം ചെയ്ത "ദേവാസുര"ത്തിന്റെ രണ്ടാം ഭാഗം
- "ആകാശദീപങ്ങൾ സാക്ഷി... എന്ന യേശുദാസ് ഗാനത്തിന് ട്രാക്ക് പാടിയത് പി.ജയചന്ദ്രനാണ്. 'അറിയാതെ അറിയാതെ.. എന്ന ഗാനം പാടാൻ ജയചന്ദ്രൻ സ്റ്റുഡിയോയിൽ വന്ന സമയം. ആകാശദീപങ്ങൾ ട്രാക്ക് ശരിയായിട്ടില്ല. യേശുദാസ് വരുമ്പോളേക്കും ട്രാക്ക് എടുക്കണം. പക്ഷേ പാടാൻ ആളെ കിട്ടിയിട്ടില്ല. സംഗതി അറിഞ്ഞ ജയചന്ദ്രൻ നിങ്ങൾ വിഷമിക്കേണ്ട ഞാൻ ട്രാക്ക് പാടിത്തരാം എന്ന് പറഞ്ഞു. സംവിധായകൻ രഞ്ജിത്തിനും സംഗീത സംവിധായകരായ സുരേഷ് പീറ്റേഴ്സിനും ജയചന്ദ്രനെപ്പോലൊരു വലിയ ഗായകനെക്കൊണ്ട് ട്രാക്ക് പാടിക്കുന്നതിൽ വിഷമം തോന്നി. "ദാസേട്ടൻ എന്നെക്കാൾ സീനിയറായ ഗായകനല്ലേ.. ട്രാക്ക് പാടുന്നതിൽ എനിക്ക് ഒരു പ്രശ്നവുമില്ല എന്ന് ജയചന്ദ്രൻ പറയുകയും, അങ്ങനെ അദ്ധേഹം തന്നെ ആകാശദീപങ്ങൾക്ക് ട്രാക്ക് പാടുകയും ചെയ്തു. പിന്നീട് റെക്കോഡിംഗിന് വന്ന യേശുദാസ് ട്രാക്ക് കേട്ടപ്പോൾ അത്ഭുതത്തോടെ ഇത് ജയൻ പാടിയതല്ലേ... അയാൾ പാടിയ പാട്ട് മാറ്റി ഞാൻ പാടില്ല എന്ന് പറഞ്ഞു. തുടർന്ന്, നടന്ന സംഭവം വിവരിക്കുകയും ജയചന്ദ്രന്റെ സ്വന്തം ഇഷ്ടപ്രകാരം പാടിയതാണ് എന്ന് പറയുകയും ചെയ്തതിന് ശേഷമാണ് യേശുദാസ് ആ ഗാനം ആലപിച്ചത്.
പത്തു മുപ്പതു വർഷങ്ങൾക്കു മുൻപ് മുണ്ടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് മംഗലശ്ശേരി നീലകണ്ഠൻ (മോഹൻലാൽ) തൻ്റെ വലതുകൈ വെട്ടിമാറ്റിയതിൻ്റെ പക ശേഖരന് (നെപ്പോളിയൻ) ഇനിയും തീർന്നിട്ടില്ല. നീലകണ്ഠനാകട്ടെ ഭാര്യ ഭാനുമതിക്കും (രേവതി) വിശ്വസ്തനും സഹായിയുമായ വാര്യർക്കും (ഇന്നസെൻ്റ്) ഒപ്പം സാത്വികനായി ജീവിതം നയിക്കുന്നു. സ്വത്തുക്കളൊക്കെ അന്യാധീനപ്പെട്ടും പഴയ അനുയായിയായ ഹൈദ്രോസിൻ്റെ (അഗസ്റ്റിൻ ) മകൾ ഡോ. സുഹ്റയെ (രാജശ്രി നായർ ) പഠിപ്പിക്കാനായി വീടു പണയപ്പെടുത്തിയും കടംകേറിയ നിലയിലാണയാൾ. മകൻ കാർത്തികേയൻ (മോഹൻലാൽ) മദ്യമുൾപ്പെടെ പലതരം ബിസിനസുകൾ നടത്തി പണക്കാരനായെങ്കിലും അയാൾക്കൊപ്പം പോയി താമസിക്കാൻ നീലകണ്ഠൻ തയ്യാറായിട്ടില്ല.
ശേഖരൻ്റെ മുണ്ടയ്ക്കൽ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ നോക്കി നടത്തുന്നത് മകൾ ഡോ. ജാനകി (വസുന്ധരദാസ്) ആണ്. നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തുന്ന നീലകണ്ഠൻ്റെ ഭാര്യ ഭാനുമതിയെ (രേവതി) ശേഖരൻ ചികിത്സ നിഷേധിച്ച് മടക്കി അയയ്ക്കുന്നു. തുടർന്ന് ഭാനുമതി മരിക്കുന്നു. കാർത്തികേയൻ എത്തുമ്പോഴേക്കും വൈകിപ്പോയിരുന്നു. അമ്മയുടെ മൃതദേഹം പോലും കാണാനാകാത്ത വ്യഥയിൽ അയാൾ നീറുന്നു. അമ്മയ്ക്ക് ചികിത്സ നിഷേധിച്ചതിൽ പ്രകോപിതനായ കാർത്തികേയൻ ആശുപത്രി അടിച്ചുതകർക്കുന്നു.
ഇരട്ടി വിലയ്ക്ക് ഷെയറുകൾ മുഴുവൻ വാങ്ങിക്കൂട്ടി വള്ളിക്കോട് സെൻട്രൽ ബാങ്കിൻ്റെ പ്രസിഡൻറ് സ്ഥാനം ശേഖരൻ കയ്യടക്കുന്നു. ബാങ്കിൽ പണയത്തിലായ മംഗലശ്ശേരി വീട് പിടിച്ചെടുക്കുക എന്നതാണ് അയാളുടെ ലക്ഷ്യം. വീട് ജപ്തി ആയതിനെത്തുടർന്ന് നീലകണ്ഠനും വാര്യരും അവിടുന്നിറങ്ങുന്നു. വഴിയിൽ വച്ച് പഴയ അനുയായികളായ കുറുപ്പും (ശ്രീരാമൻ) ഹൈദ്രോസും ചേർന്ന് അവരെ കാർത്തികേയൻ്റെ വീട്ടിലെത്തിക്കുന്നു.
ജാനകിയുടെയും SP ശ്രീനിവാസൻ നമ്പ്യാരുടെയും (സിദ്ധീഖ്) വിവാഹ നിശ്ചയം നടക്കുന്ന സ്ഥലത്തു ചെന്ന്, ജപ്തിയിലിരിക്കുന്ന മംഗലശ്ശേരി വീട് ലേലത്തിനു വയ്ക്കണമെന്ന് കാർത്തികേയൻ ആവശ്യപ്പെടുന്നു. ശേഖരൻ വഴങ്ങാത്തതിനെത്തുടർന്ന്, കുഞ്ഞനന്തൻ്റെ (രാമു) മകനും എം എൽ എ യുമായ ശിവദാസൻ (മനോജ് കെ ജയൻ), മന്ത്രിയെ ഇടപെടുത്തി വീട് ലേലത്തിനു വയ്ക്കുന്നു. എന്നാൽ ലേലത്തിന് കൺസീൽഡ് ടെൻഡറിൽ തിരിമറി നടത്തി ശേഖരൻ വീട് സ്വന്തമാക്കുന്നു. പ്രകോപിതനായ കാർത്തികേയൻ ജാനകിയെ കടത്തിക്കൊണ്ടുപോയി സുഹൃത്തായ ഗൗണ്ടറുടെ (ജഗതി ശ്രീകുമാർ) വീട്ടിൽ തടവിൽ വയ്ക്കുന്നു.
ആദ്യമൊക്കെ ജാനകി എതിർക്കുന്നെങ്കിലും അവളും ആ സ്ഥലം ഇഷ്ടപ്പെടുന്നു. അവൾക്ക് പണ്ടേ കാർത്തികനോട് രഹസ്യപ്രണയമുണ്ടായിരുന്നു. അയാൾക്കു തിരിച്ചും.
മന്ത്രിയുടെയും ശിവദാസൻ്റെയും സമ്മർദ്ദം കാരണവും മകൾക്കു വേണ്ടിയും ഒടുവിൽ ശേഖരൻ മംഗലശ്ശേരി വീട് തിരികെ എഴുതിക്കൊടുക്കുന്നു. തിരികെയെത്തിയ ജാനകിയോട് കാർത്തികേയൻ തട്ടിക്കൊണ്ടുപോയി എന്നൊരു പരാതി നല്കാൻ ശ്രീനിവാസൻ നിർബന്ധിക്കുന്നെങ്കിലും അവൾ വഴങ്ങുന്നില്ല. അതിനെച്ചൊല്ലിയുണ്ടാവുന്ന തർക്കത്തിനൊടുവിൽ ജാനകിയുമായുള്ള വിവാഹത്തിൽ നിന്ന് ശ്രീനിവാസൻ പിന്മാറുന്നു.
നീലകണ്ഠന്, മകൻ ശേഖരനോടും ജാനകിയോടും ചെയ്ത കാര്യങ്ങളിൽ ഉള്ള നീരസം വാര്യർ കാർത്തികേയനെ അറിയിക്കുന്നു. വാര്യരുടെടേയും മറ്റും നിർബന്ധം കാരണം കാർത്തികേയൻ ശേഖരനെക്കണ്ട് താൻ ജാനകിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നു പറയുന്നു. എന്നാൽ ശേഖരനോ ജാനകിയോ അതംഗീകരിക്കുന്നില്ല.
താൻ നിശ്ചയിക്കുന്ന പോലെയേ വിവാഹം കഴിക്കൂ എന്ന് ശേഖരൻ ജാനകിയെക്കൊണ്ട് സത്യം ചെയ്യിച്ചെന്ന് സുഹ്റ വഴി കാർത്തികേയൻ അറിയുന്നു. പക്ഷേ, ഒരു രാത്രി വിവാഹക്കാര്യം സംസാരിക്കാൻ കാർത്തികേയനെ കാണണമെന്നു പറഞ്ഞ് ശേഖരൻ്റെ ഫോൺ വരുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|