വ്യൂഹം
കൊച്ചി കേന്ദ്രമാക്കി നടക്കുന്ന മയക്കുമരുന്ന് ബിസിനസ് ഇല്ലാതാക്കാൻ കേരള പോലീസിന്റെ ക്ഷണം സ്വീകരിച്ചെത്തുന്ന ഡൽഹിയിലെ അണ്ടർ കവർ എജന്റ് തന്റെ നിയോഗ ലക്ഷ്യം നിറവേറ്റിയോ ഇല്ലയോ എന്നതാണ് വ്യൂഹത്തിന്റെ കഥ
Actors & Characters
Actors | Character |
---|---|
ടോണി ലൂയിസ് | |
മോഹൻ | |
ഖാലിദ് | |
ലക്ഷ്മി | |
ടെസ്സി | |
രവീന്ദ്രനാഥ് | |
ഗീത | |
സേട്ടു | |
ജെയിംസ് | |
കിഷോർ | |
ജയകുമാർ | |
ദിനേശ് | |
ഇൻസ്പെക്ടർ | |
Main Crew
കഥ സംഗ്രഹം
കൊച്ചിയിൽ നടക്കുന്ന മയക്കു മരുന്ന് ബിസിനസ്സ് ഇല്ലാതാക്കാനും അതിൽ ഉൾപ്പെട്ടിട്ടുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടു വരാനും വേണ്ടി കേരളാ പോലീസിന്റെ ക്ഷണപ്രകാരം ഡൽഹിയിലെ നർക്കോട്ടിക്സ് ഡിപ്പാർട്മെന്റ്ലെ അണ്ടർ കവർ ഏജന്റ് ടോണി ലൂയിസ് (രഘുവരൻ ) കൊച്ചിയിൽ എത്തുന്നു. പക്ഷെ ടോണി പോലീസിന് ഒരു തലവേദനയായി മാറി. കാരണം ടോണി പെട്ടെന്ന് ദേഷ്യപ്പെടുന്നവനും ഒരു കാരണവും ഇല്ലാതെ തോക്ക് ഉപയോഗിക്കുന്നവനുമായിരുന്നു. ഇത് കാരണം പോലീസ് കമ്മീഷണർ രവീന്ദ്രനാഥിന് (ദേവൻ ) മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുടെ മുന്നിൽ നിത്യേന തല കുനിക്കേണ്ടി വരുന്നു. അത്കൊണ്ട് അദ്ദേഹം മറ്റൊരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും നർക്കോട്ടിക്സിൽ പ്രവർത്തന പരിചയം ഉള്ളവനുമായ മോഹൻ (സുകുമാരൻ ) എന്ന മിടുക്കനെ ടോണിയെ നിയന്ത്രിക്കാനും അവനോടൊപ്പം സഹകരിക്കാനും ആവശ്യപ്പെട്ടു . തുറമുഖത്തിനടുത്ത് ഒരു ശവശരീരം കിട്ടുമ്പോൾ അത് അന്വേഷിക്കാൻ പോയ മോഹൻ മരിച്ച ആളിനെ തിരിച്ചറിഞ്ഞു; കസ്റ്റമ്സ് ഓഫിസർ ജയകുമാറിന്റെ (രാജൻ പി ദേവ് ) മകൻ കിഷോർ. അയാൾ ലഹരി സാധനങ്ങൾ ഉപയോഗിക്കുന്ന ആളാണെന്നു ഡോക്ടർ പറഞ്ഞപ്പോൾ അത് അന്വേഷിക്കാൻ മോഹൻ, ജയനെ തേടി പോയി. പക്ഷേ ജയകുമാർ ഒന്നും തുറന്നു പറയുന്നില്ല. അയാളുടെ ഭാര്യയും മറ്റൊരു മകനും ബോംബെയിലാണ്. ഒന്ന് മാത്രം അയാൾ പറഞ്ഞു മകൻ കിഷോറിന്റെ മരണം ഒരു കൊലപാതകം ആണ്.
ടോണിയെ വരുതിയിൽ നിറുത്താൻ മോഹൻ ചില തീരുമാനങ്ങൾ കൈക്കൊള്ളുന്നു. തോക്ക് ഉപയോഗിക്കാൻ മോഹൻ അനുവാദം നൽകണം. അത് മാത്രമല്ല മോഹൻ പറയുന്നത് മറു ചോദ്യം ഇല്ലാതെ അനുസരിക്കണമെന്നുള്ളത് നിർബന്ധമാണ്. മയക്കുമരുന്നുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു ഹോട്ടലിലേയ്ക്ക് മോഹൻ ടോണിയെയും കൂട്ടി പോകുന്നു. മോഹന്റെ അസാന്നിദ്ധ്യത്തിൽ അവിടെ ബാറിലുണ്ടായിരുന്ന ഒരാളുമായി ടോണി വാഗ്വാദത്തിൽ ഏർപ്പെടുകയും പിന്നീട് അത് സംഘട്ടനത്തിൽ കലാശിക്കുകയും ചെയ്തു. അപ്പോൾ അവിടെ എത്തുന്ന മോഹനും ആക്രമിക്കപ്പെടുന്നു. പെട്ടെന്ന് ടോണി തോക്ക് എടുത്ത് ആക്രമിയെ വെടി വച്ചു. ആദ്യം ദേഷ്യപ്പെട്ടുവെങ്കിലും തന്റെ ജീവൻ രക്ഷിക്കാൻ ആണ് ടോണി അങ്ങനെ ചെയ്തത് എന്ന് മോഹൻ മനസ്സിലാക്കി. തന്റെ ജീവൻ രക്ഷിച്ച ടോണിയെ മോഹൻ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നു. മോഹന്റെ ഭാര്യ ഗീത (കനകലത) സഹോദരി ലക്ഷ്മി ( ഊർവശി ) എന്നിവർ ടോണിയെ സന്തോഷപൂർവ്വം സ്വീകരിച്ച് അത്താഴം വിളമ്പി. തന്റെ ഭാര്യ ടെസ്സി ( പാർവ്വതി ) ഒരു അപകടത്തിൽ മരണപ്പെട്ടതും അതിനാൽ താൻ സ്വപ്നം കണ്ട കുടുംബ ജീവിതം ഇല്ലാതായതും അത്കൊണ്ട് ജീവിക്കാനുള്ള കൊതി നഷ്ടപ്പെട്ടതും ടോണി മോഹനോട് പറഞ്ഞു. അതോടുകൂടി ടോണിയെക്കുറിച്ച് മോഹന് ഉണ്ടായിരുന്ന തെറ്റിദ്ധാരണകളൊക്കെ മാറി അവർ കൂടുതൽ അടുത്തു.
ഹോട്ടലിൽ വെടിയേറ്റ ആളുടെ കയ്യിൽ നിന്നും കിട്ടിയ ഡയറിയിൽ നിന്നും ഖാലിദ് (ക്യാപ്റ്റൻ രാജു ) എന്ന പ്രധാന മയക്കു മരുന്നു കച്ചവടക്കാരന്റെ ചരക്ക് കടൽ മാർഗ്ഗം വരുന്നതറിഞ്ഞ ടോണി തുറമുഖത്തു പോയി നിരീക്ഷണം നടത്തുന്നു. ഖാലിദിന്റെ കാർ അവിടെ നിന്നും തിരിക്കുമ്പോൾ അതിനെ പിന്തുടർന്ന് പോയി പരിശോധിക്കുന്നു, പക്ഷെ അതിൽ ഒന്നും ഇല്ലായിരുന്നു. അത് ഖാലിദ് കാണിച്ച ഒരു അടവ് ആണ്. ഡയറി നഷ്ടമായപ്പോൾ ഈ ഒരു പരിശോധന അയാൾ പ്രതീക്ഷിച്ചതായിരുന്നു. തന്റെ തീരുമാനം തെറ്റായിപ്പോയതിൽ ദുഖിതനായ ടോണിയെ മോഹൻ ആശ്വസിപ്പിച്ചു. ഒന്നുമില്ലെങ്കിലും ഖാലിദ് എന്ന മയക്കു മരുന്ന് കച്ചവടക്കാരന്റെ വിവരങ്ങൾ കിട്ടിയില്ലേ. മുന്നോട്ട് പോകാൻ അത് മതി. കസ്റ്റംസ് രേഖകൾ പരിശോധിച്ച ശേഷം ടോണി നേരെ ഖാലിദിന്റെ ഓഫീസിൽ പോയി ഇത് വരെ അയാൾ ഇറക്കുമതി ചെയ്ത സാധനങ്ങളുടെ മുഴു വിവരവും കണക്കുകളും അടുത്ത ദിവസം അയാളുടെ ഓഫീസിൽ ഹാജരാക്കണമെന്ന് നോട്ടീസ് നൽകി. ഇത് ഖാലിദിനെ വല്ലാതെ ചൊടിപ്പിച്ചു. അയാൾ തന്റെ ഒരു വിശ്വസ്തനെ (ബാബു ആന്റണി ) അയച്ച് ടോണിയുടെ വളർത്തു നായയെ കൊല്ലുന്നു. മോഹന്റെ വീട്ടിൽ കയറി അയാളെയും ഭാര്യയെയും ഭീഷണിപ്പെടുത്തി. ജയകുമാറിനെയും ഖാലിദ് വെറുതെ വിട്ടില്ല. തന്റെ ഒരു ചരക്ക് തുറമുഖത്ത് വരുന്നുണ്ടെന്നും അത് കസ്റ്റംസ് ക്ലിയറൻസ് ചെയ്തു തരണമെന്നും അയാൾ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തില്ല എങ്കിൽ ഒരു മകനെ മയക്കു മരുന്നിനു അടിമയാക്കിയത് പോലെ അവശേഷിക്കുന്ന മകനെയും അതിലേക്ക് തള്ളിവിടുമെന്ന് ഖാലിദ് താക്കീത് നൽകി. ഭയന്നു പോയ ജയകുമാർ എല്ലാം മോഹൻ, ടോണി എന്നിവരോട് തുറന്നു പറഞ്ഞു. താൻ ബോംബെ കസ്റ്റമ്സിൽ ജോലി ചെയ്യുന്ന സമയത്ത് ഖാലിദിനെ പരിചയപ്പെട്ടതാണ്. അയാളുടെ കാശ് വാങ്ങി അയാളെ വഴി വിട്ട് സഹായിച്ചു. ഒടുവിൽ മടുത്തപ്പോൾ എല്ലാം മതിയാക്കി കൊച്ചിയിലേയ്ക്ക് മാറ്റം വാങ്ങി. ക്ഷുഭിതനായ ഖാലിദ്, ജയകുമാറിന്റെ മകനെ മയക്കു മരുന്നിനു അടിമയാക്കി കൊന്നു. ഇപ്പോൾ വീണ്ടും ആപത്ത് രണ്ടാമത്തെ മകനും. ടോണിയുടെ ആവശ്യപ്രകാരം ജയകുമാർ ഖാലിദ്നെ കാണാൻ പോയി. അവരുടെ സംസാരം ടോണി രഹസ്യമായി റെക്കോർഡ് ചെയ്തു. ഇത് മനസ്സിലാക്കിയ ഖാലിദ് ജയകുമാറിനെ കൊല്ലുന്നു. ടോണി അവിടെ നിന്നും രക്ഷപെട്ട് ഓടി. പക്ഷേ റെക്കോർഡ് ചെയ്ത ആ കാസറ്റ് ഖാലിദിനു വേണം. അയാൾ ലക്ഷ്മിയെ കടത്തി മോഹനോട് കാസറ്റ് കൊണ്ട് വരാൻ ആവശ്യപ്പെട്ടു.