ഉണ്ണികളേ ഒരു കഥ പറയാം
അനാഥരായ ഒരു പറ്റം കുട്ടികളുടെ സംരക്ഷണമേറ്റെടുത്ത എബി എന്ന നാടോടിയുടെ ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവുകൾ.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ഉണ്ണിക്കുട്ടൻ |
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
കെ ജെ യേശുദാസ് | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച ഗായകൻ | 1 987 |
ഔസേപ്പച്ചൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംഗീതസംവിധാനം | 1 987 |
കഥ സംഗ്രഹം
എബി ഒരു നാടോടി ജീവിതം നയിക്കുന്ന, ഇടയൻ കുഞ്ഞാടുകളുമായി നടക്കുന്നത് പോലെ ഒരു പറ്റം അനാഥ കുട്ടികളെ പരിപാലിച്ച് നടക്കുന്ന ഒരു മനുഷ്യനാണ്. അതിജീവനത്തിനായി എബിയും കുട്ടികളും തെരുവിൽ ജാലവിദ്യകൾ കാട്ടി നടന്നു.അങ്ങനെയിരിക്കെ എബി ഒരു വൈദികനെ കാണാനിടയാകുന്നു. എബി തന്റെ കഴിഞ്ഞ കാല അനുഭവങ്ങളെപ്പറ്റി അച്ചനോട് പറയുന്നു.
ചെറുപ്പത്തിൽ ഏതോ ഒരാൾ എബിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോവുകയും അയാളുടെ ഉപദ്രവം സഹിക്കവയ്യാതെ എബി ഓടിപ്പോവുകയും ചെയ്തു.പിന്നീട് എബിയെ കാണാനിടയായ തോമസ് എബ്രഹാം എന്ന ധനികൻ എബിയെ എടുത്തു വളർത്തുന്നു. എന്നാൽ അപ്രതീക്ഷിതമായി തോമസ് മരണപ്പെട്ടതോടെ തോമസിന്റെ ബന്ധുക്കൾ സ്വത്ത് തട്ടിയെടുത്ത് എബിയെ പുറത്താക്കി. പിന്നെയും അനാഥനായ എബി തെരുവിൽ വച്ച് കണ്ട പീഡിപ്പിക്കപ്പെട്ടു കൊണ്ടിരുന്ന കുട്ടികളെ കൂടെ കൂട്ടുകയും അവരെ സംരക്ഷിക്കാൻ തീരുമാനിക്കുകയുമായിരുന്നു.എബിയുടെ കഥ കേട്ട ശേഷം അച്ചൻ കുട്ടികളെ സ്കൂളിലയക്കാൻ നിർദേശിക്കുകയും എബിക്ക് ഒരു ഫാം ആരംഭിക്കുന്നതിനായി ധനസഹായം നൽകുകയും ചെയ്യുന്നു. ആ ഗ്രാമത്തിൽ താമസസൗകര്യമൊരുക്കി കുട്ടികളെ എബി സ്കൂളിൽ വിട്ടു പഠിപ്പിക്കുന്നു. ശേഷം ആനി എന്ന പെൺകുട്ടി എബിയുടെയും കുട്ടികളുടെയും ജീവിതത്തിലേക്ക് വരികയും എബിയുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. പക്ഷെ അവരുടെ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല.
Video & Shooting
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ഉണ്ണികളേ ഒരു കഥ പറയാംയമുനകല്യാണി |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം ഔസേപ്പച്ചൻ | ആലാപനം കെ ജെ യേശുദാസ് |
നം. 2 |
ഗാനം
പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം ഔസേപ്പച്ചൻ | ആലാപനം കെ ജെ യേശുദാസ്, അമ്പിളി, ഔസേപ്പച്ചൻ |
നം. 3 |
ഗാനം
വാഴപ്പൂങ്കിളികൾ |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം ഔസേപ്പച്ചൻ | ആലാപനം കെ ജെ യേശുദാസ് |