നദി
ലോകത്തിൽ സ്നേഹമാണ് വലുത്, സാഹോദര്യത്തിലൂടെയും സ്നേഹത്തിലൂടെയുമാണ് ഹൃദയങ്ങൾ കീഴടക്കേണ്ടത്, മദ്യം വിഷമാണ്, പ്രത്യേകിച്ച് വാറ്റു ചാരായം അതീവ ഗുരുതരാവസ്ഥയിലേക്ക് നയിക്കും തുടങ്ങിയ സന്ദേശങ്ങളുമായി "നദി" ഒഴുകുന്നു.
Actors & Characters
Actors | Character |
---|---|
ജോണി | |
സണ്ണീ | |
സ്റ്റെല്ല | |
ലീല | |
ബേബിമോൾ | |
മട്ടുമ്മേൽ തോമാച്ചൻ | |
മുല്ലയ്ക്കൽ വർക്കി | |
ലാസർ | |
ഔസേപ്പ് | |
പൈലി | |
ചാക്കോ | |
ത്രേസ്യ | |
കുഞ്ഞേലി | |
മറിയ | |
റോസമ്മ | |
അയൽക്കാരൻ | |
കത്തനാർ | |
റപ്പേൽ | |
പരീത് | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ബേബി സുമതി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ബാലതാരം | 1 969 |
കഥ സംഗ്രഹം
ഒരു ക്രിസ്ത്യൻ കൺവെൻഷനിൽ പങ്കെടുക്കാൻ വേണ്ടി ആലുവ മണൽത്തീരത്തു വന്നു താമസിക്കുന്ന മൂന്നു കുടുംബങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് - (1) മട്ടുമ്മേൽ തൊമ്മൻ (തിക്കുറിശ്ശി), അദ്ദേഹത്തിന്റെ അമ്മ, ഭാര്യ ത്രേസ്യ (കവിയൂർ പൊന്നമ്മ), മകൻ ജോണി (പ്രേംനസീർ), വീട്ടു ജോലിക്കാരൻ പൈലി (ആലുംമൂടൻ) (2) മുല്ലയ്ക്കൽ വർക്കി (പി.ജെ.ആന്റണി), ഭാര്യ മറിയ (ടി.ആർ.ഓമന), വിധവയായ മൂത്ത മകൾ ലീല (അംബിക), മകൻ സണ്ണി (മധു), ഇളയ മകൾ സ്റ്റെല്ല (ശാരദ), കൊച്ചുമോൾ ബേബി (ബേബി സുമതി), വീട്ടു ജോലിക്കാരൻ ലാസർ (അടൂർ ഭാസി) (3) ചിട്ടിക്കാരൻ ഔസേപ്പ് (ശങ്കരാടി), ഭാര്യ കുഞ്ഞേലി (അടൂർ ഭവാനി), മകൻ ചാക്കോ (നെല്ലിക്കോട് ഭാസ്കരൻ). ഇതിൽ ഒരു പ്രത്യേകതയുണ്ട് - ഇവർ താമസിക്കുന്നത് കരയിലെ വീടുകളിൽ അല്ല, മറിച്ച് "കെട്ടുവള്ളങ്ങളിൽ" ആണ്!!
ഒരേ ദേശത്തുകാരായ തൊമ്മനും, വർക്കിയും ഒരു ഭൂമി തർക്കം കാരണം ജന്മശത്രുക്കളാണ്. രണ്ടു കുടുംബങ്ങളും തമ്മിൽ എപ്പോഴും വഴക്കാണ്. വികാരിയച്ചൻ വഴി ഒത്തുതീർപ്പിനു ശ്രമിക്കുന്നുണ്ടെങ്കിലും രണ്ടുകൂട്ടരും താണുകൊടുക്കാൻ സമ്മതിക്കാത്തതു കാരണം ശത്രുത തുടർന്നുകൊണ്ടിരിക്കുന്നു.
വർക്കിയുടെ കൊച്ചുമോൾ ബേബി കിലുക്കാംപെട്ടിയായത് കാരണം ആ കരയിലെ എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറുന്നു. ജോണിമായും അവൾ വളരെ അടുക്കുന്നു. ജോണി സ്റ്റെല്ലയെ പ്രേമിക്കാൻ തുടങ്ങുന്നു, അവൻ അത് വാക്കിലും നോക്കിലുമൂടെ അവളിലേക്കെത്തിക്കുകയും ചെയ്യുന്നു. എങ്കിലും, ഇരുവീട്ടുകാർക്കുമുള്ള ശത്രുതയും അച്ഛനോടും സഹോദരനോടുമുള്ള പേടി കാരണവും ചിട്ടിക്കാരൻ ഔസേപ്പിന്റെ മകൻ ചാക്കോയുമായുള്ള വിവാഹം പറഞ്ഞുറപ്പിച്ചിരിക്കുന്നതു കൊണ്ടും സ്റ്റെല്ല ഒഴിഞ്ഞുമാറിക്കൊണ്ടിരിക്കുന്നു. സ്റ്റെല്ല ജോണിയെ സ്നേഹിക്കുന്നു എന്ന് തെറ്റിദ്ധരിക്കുന്ന ചാക്കോ, ആ കാര്യം പള്ളീലച്ചനോട് ചെന്ന് പറയുന്നു. അതനുസരിച്ചു പള്ളീലച്ചൻ സ്റ്റെല്ലയെ വിളിച്ചുവരുത്തി കാര്യം അന്വേഷിക്കുന്നു. തനിക്ക് ആരോടും പ്രേമമില്ലെന്നും നിശ്ചയിച്ചിരിക്കുന്ന ചെറുക്കനെ കെട്ടാൻ തനിക്കു യാതൊരു വിസമ്മതവും ഇല്ലെന്നും സ്റ്റെല്ല അച്ചനോട് പറയുന്നു. എന്നാൽ ചില ദിവസങ്ങൾക്കു ശേഷം അവളറിയാതെ തന്നെ ജോണിയെ പ്രേമിച്ചു തുടങ്ങുന്നു. അവളുടെ ഭാവചലനങ്ങളിലൂടെ ഈ കാര്യം ജോണി മനസ്സിലാവുകയും ചെയ്യുന്നു.
സ്റ്റെല്ല ജോണിയെ പ്രേമിക്കുന്ന കാര്യം വീട്ടുകാർ മണത്തറിയുമ്പോൾ ആകെ ബഹളമാവുന്നു, ഇതേച്ചൊല്ലി സണ്ണിയും ജോണിയും തമ്മിൽ വഴക്കിടുന്നത് കാരണം ഇരുവരും തമ്മിലുള്ള പ്രേമം ആ കരക്കാർ മുഴുവനും അറിയാനിടയാവുന്നു. അത് കാരണം ചാക്കോയും കുടുംബവും അവിടം വിട്ടു പോവുന്നു. അതോടെ മാനസീകമായി തളർന്ന, സ്വതവേ മദ്യപാനിയായ വർക്കി വാറ്റു ചാരായത്തിൽ അഭയം പ്രാപിക്കുന്നു. അതയാളുടെ മാനസീക നിലയെ ഭാഗികമായി ബാധിക്കുന്നു. ഇനിയും ഈ വിഷം കുടിക്കാതെ നോക്കിക്കൊള്ളണം എന്നും, മറിച്ച് വീണ്ടും കുടിക്കാനിടയായാൽ മാനസീക നില പൂർണമായി തന്നെ തെറ്റാൻ വഴിയുണ്ടെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ പറയുന്നു. അതോടെ അവർ അവിടംവിട്ട് സ്വന്തം നാട്ടിലേക്ക് തിരിച്ചു പോവാൻ തീരുമാനിക്കുന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Attachment | Size |
---|---|
nadi.jpg | 0 bytes |
Contributors | Contribution |
---|---|
Audio record cover |