സോൾട്ട് & പെപ്പർ
വിവാഹപ്രായം കഴിഞ്ഞ രണ്ടു പേര് അറിയാതെ പരിചയപ്പെടേണ്ടിവരികയും ഭക്ഷണം എന്ന സമാന താല്പര്യം അവരെ തമ്മില്‍കാണാതെ സൌഹൃദത്തിലേക്കും പിന്നെ പ്രണയത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
Actors & Characters
Actors | Character |
---|---|
കാളിദാസൻ | |
മനു രാഘവ് | |
ആർക്കിയോളജിസ്റ്റ് ബാലകൃഷ്ണൻ | |
മീനാക്ഷി | |
മായ | |
ബാബു | |
ബ്യൂട്ടീഷൻ മറിയ | |
കെ ടി മിറാഷ് | |
കേളുമൂപ്പൻ | |
സംവിധായകൻ-വരിക്കാശ്ശേരിമന | |
കാളിദാസൻ പെണ്ണുകാണാൻ വരുന്ന് കുട്ടി | |
സുധാകരൻ | |
ബ്രോക്കർ | |
സിനിമാ സംവിധായകൻ 1 | |
സ്കൂൾ മാഷ് | |
ആർ ടി ഒ | |
ഡ്രൈവിംഗ് മാസ്റ്റർ | |
കോയ | |
പൂജയുടെ അച്ഛൻ | |
നഫീസ | |
ഡബ്ബിംഗ് തിയെറ്ററിലെ സംവിധായകൻ | |
കാളിദാസന്റെ സഹപ്രവർത്തക | |
ബാലകൃഷ്ണന്റെ അസിസ്റ്റന്റ് | |
മായയുടെ അമ്മ | |
നേതാവ് വിശ്വം | |
തുണിക്കടയിലെ വില്പനക്കാരൻ | |
ഡ്പ്പ്ക്ടർ | |
എസ് ഐ | |
ആദിവാസി യുവാവ് | |
റെക്സ് | |
റെക്സിന്റെ സുഹൃത്ത് | |
മുജീബ് | |
പൂജയുടെ അമ്മ | |
പൂജയുടെ അമ്മാവൻ | |
സൗണ്ട് എഞ്ചിനീയർ | |
നഫീസയുടെ ഭർത്താവ് | |
അൽഫോൺസ് | |
മായയുടെ ബാല്യം | |
ആനി | |
ബിച്ചു | |
സൂപ്പർ സ്റ്റാർ | |
നായിക | |
കാളിദാസന്റെ ബാല്യം | |
ജോൻ ലോബൊ |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ശ്വേത മേനോൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 2 011 |
ആഷിക് അബു | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കലാമൂല്യമുള്ളതും ജനപ്രീതിയാർജ്ജിച്ചതുമായ ചിത്രം | 2 011 |
കഥ സംഗ്രഹം
ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന കാളിദാസന് (ലാല്‍) നാല്പതിനടൂത്ത് പ്രായമുള്ള അവിവാഹിതനാണ്. ചെറുപ്പം മുതലേ അതീവ ഭക്ഷണപ്രിയനായ കാളിദാസന് വ്യത്യസ്ഥവും രുചികരവുമായ ഭക്ഷണം കഴിക്കുന്നതിനു വേണ്ടി പരിചയസമ്പന്നനായ ബാബു (ബാബുരാജ്) എന്ന നിഷ്കളങ്കനായ കുക്കിനെ കൂട്ടിയിട്ടുണ്ട്. കാളിദാസന്റെ താമസസ്ഥലത്തേക്ക് ചെറുപ്പത്തിന്റെ ഊര്‍ജ്ജവും വായ്നോട്ടം ഹോബിയാക്കിയ, തന്റെ ബന്ധുകൂടിയായ മനു രാഘവന്(ആസിഫ് അലി) എത്തുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തെ കാളിദാസനു മനു ഒരു മൊബൈല്‍ സമ്മാനിക്കുന്നു.
നഗരത്തിലെ മറിയ (കല്‍പ്പന) എന്ന ബ്യൂട്ടിഷന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന അവിവാഹിതയും സുന്ദരിയുമായ മായ (ശ്വേതാമേനോന്) ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് ഒപ്പം നല്ലൊരു ഭക്ഷണപ്രിയയും നല്ലൊരു കുക്കുമാണ് മായ. സഹ താമസക്കാരിയായി കോളേജ് വിദ്യാര്‍ത്ഥിയും ബന്ധുവുമായ മീനാക്ഷി(മൈഥിലി) യുമുണ്ട് .
ഡബ്ബിങ്ങ് തിയ്യറ്ററിലെ വിരസമായ ഒരു ദിവസത്തിലാണ് മായ ‘തട്ടില്‍ കുട്ടിദോശ‘ എന്ന തന്റെ പഴയ ഭക്ഷണത്തെ ഓര്‍ക്കുന്നതും ഹോം ഡെലിവറി ചെയ്യാന്‍ മൊബൈലില്‍ വിളിച്ച് ഓര്‍ഡര്‍ ചെയ്യുന്നതും. എന്നാല്‍ ആ ഫോണ്‍ കോള്‍ റോംങ്ങ് നമ്പറായി എത്തുന്നത് കാളിദാസന്റെ മൊബൈലിലാണ്. സ്ത്രീകളോട് സംസാരിക്കുന്നതും പെരുമാറുന്നതുമൊന്നും താല്പര്യമില്ലാത്ത കാളിദാസനെ ആ ഫോണ്‍ കോള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും മായയുടെ ഭക്ഷണത്തിനോടുള്ള താല്പര്യത്തെ മനസ്സിലാക്കുന്നു. ക്രമേണ ഈ ഫോണ്‍ വിളി ഭക്ഷണകാര്യത്തില്‍ സമാന ചിന്താഗതിക്കാരായ അവരുടെ ഇടയില്‍ തമ്മില്‍ കാണാതെയുള്ള സൌഹൃദത്തിനും പിന്നെ പ്രണയത്തിനും വഴിമാറുന്നു. ഒരിക്കല്‍ നേരിട്ട് കാണണമെന്നു പറയുന്നു ഇരുവരും. പക്ഷെ, തന്റെ പ്രായത്തിലും സൌന്ദര്യത്തിലും ഇന്‍ഫീരിയര്‍ ആയ കാളിദാസനു മായയെ നേരിട്ട് കാണാനുള്ള ആത്മവിശ്വാസം വരുന്നില്ല, പ്രേമകാര്യങ്ങളില്‍ പരിചയമുള്ള മനു ഇതിനു പരിഹാരം കാണുന്നു. കാളിദാസനു പകരം താന്‍ പോകാമെന്നും ആളെ കണ്ട് സംസാരിച്ച് കൂടുതലറിയാമെന്നും പറഞ്ഞതനുസരിച്ച് മനു മായയെ കാണാന്‍ വേണ്ടി പോകുന്നു.
ആ കൂടിക്കാഴ്ച ഇവരുടെയെല്ലാവരുടേയും സൌഹൃദത്തിലും ബന്ധങ്ങളിലും പല വഴിത്തിരിവുകള്‍ സൃഷ്ടിക്കുന്നു.....
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
Mess
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പ്രേമിക്കുമ്പോൾ നീയും ഞാനും |
റഫീക്ക് അഹമ്മദ് | ബിജിബാൽ | പി ജയചന്ദ്രൻ, നേഹ എസ് നായർ |
2 |
ചെമ്പാവ് പുന്നെല്ലിൻ ചോറോ |
റഫീക്ക് അഹമ്മദ് | ബിജിബാൽ | പുഷ്പവതി |
3 |
കാണാമുള്ളാൽ ഉൾനീറുംദർബാരികാനഡ |
സന്തോഷ് വർമ്മ | ബിജിബാൽ | ശ്രേയ ഘോഷൽ, രഞ്ജിത്ത് ഗോവിന്ദ് |
4 |
ആനക്കള്ളൻ |
അവിയൽ ബാൻഡ് | അവിയൽ ബാൻഡ് | അവിയൽ ബാൻഡ് |