പാലാട്ടു കോമൻ
Actors & Characters
Actors | Character |
---|---|
കോമൻ | |
ചന്ദ്രപ്പൻ | |
ഉണ്ണിയമ്മ | |
നാടുവാഴി | |
ഉണിച്ചിരുത | |
പങ്ങൻ | |
ചിങ്ങൻ | |
ചിങ്കപ്പൻ | |
കൊല്ലൻ | |
രാമപ്പൻ | |
ഇടിമാടൻ | |
ജോത്സ്യൻ | |
ഇട്ടാട്ടി | |
കൊങ്കിയമ്മ | |
കൈപ്പുള്ളിലച്ചൻ | |
ഉണ്ണിച്ചിരുത jr | |
ഉണ്ണിയമ്മ jr | |
കുഞ്ഞുകോമൻ | |
കൊച്ചുകോമൻ |
Main Crew
കഥ സംഗ്രഹം
"‘ഉണ്ണിയാർച്ച’യുടെ അഭൂതപൂർവ്വമായ വിജയമാാണ് കുഞ്ചാക്കോയ്ക്ക് മറ്റൊരു വടക്കൻ വീരഗാഥ സിനിമയാക്കാൻ പിന്തുണയേകിയത്. ഇതോടെ മലയാളം സിനിമയിൽ ഇത്തരം സിനിമകളുടെ ഘോഷയാത്രയ്ക്ക് വഴി തുറക്കപ്പെട്ടു.
ഇതിനു ഏകദേശം സമാന്തരമായ കഥയാണ് സിദ്ദിക്ക്-ലാൽ സംവിധാനം ചെയ്ത ‘ഗോഡ് ഫാദർ’ എന്ന സിനിമയിൽ. തൊണ്ണൂറാം വീട് എന്നതിനു പ്രാസമൊപ്പിച്ച് അഞ്ഞൂറാൻ എന്നാക്കിയിട്ടുണ്ട്. കുങ്കിയമ്മയ്ക്ക് സമാന്തരമായ കഥാപാത്രമാണ് ഫിലോമിന ചെയ്തത്.
“ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന’ എന്ന എ. എം. രാജ-സുശീല ഡ്യൂയറ്റ് ഇന്നും പോപുലർ ആണ്."
ഏറെക്കാലത്തെ കുടിപ്പക കാരണം താറുമാറായ രണ്ടു തറവാടുകളിൽ അപ്രതീക്ഷിതമായി പൊട്ടിമുളച്ച പ്രേമം ഒന്നായിണക്കിയെടുക്കുന്നതാണ് വടക്കൻ പാട്ടിലെ കഥാതന്തു. തൊണ്ണൂറാം വീട്ടിലെ കാരണവർ ചന്ദ്രപ്പൻ കൈപ്പുള്ളി പാലാട്ടുകാരുമായി വഴക്കടിച്ച് അവരുടെ നിധി തട്ടിയെടുക്കാൻ തക്കം പാർത്തിരുന്നു.കുട്ടികളായ തൊണ്ണൂറാം വീട്ടിലെ ചാപ്പനും പാലാട്ടു ദേവനും തമ്മിൽ തല്ലിയതിന്റെ പേരിൽ ചന്ദ്രപ്പൻ പാലാട്ടെ കുങ്കിയമ്മയുടെ മക്കളൊൻപതു പേരേയും ഭർത്താവിനേയും വധിച്ചു. ഗർഭിണിയായ കുങ്കിയമ്മയെ ആനക്കഴുത്തൻ മലയുടെ ചെരിവിലുള്ള മരണക്കയത്തിലേക്ക് തലവെട്ടിത്തള്ളാൻ കൊണ്ടുപോയെങ്കിലും കാട്ടരയന്മാർ അവരെ രക്ഷപെടുത്തി. അവരുടെ മാടത്തിൽ വച്ച് കുങ്കിയമ്മ കോമനെ പ്രസവിച്ചു. തൊണ്ണൂറാാം വീട്ടുകാരോട് പകപോക്കുമെന്ന് കുങ്കിയമ്മ ശപഥം ചെയ്തു. കോമനു വയസ്സു പന്ത്രണ്ട് ആായപ്പോൾ തുളുനാടൻ കളരിയിൽ പയറ്റുമുറകൾ അഭ്യസിപ്പിക്കാൻ കുങ്കിയമ്മ തുനിഞ്ഞു. പാലാട്ട് തറവാട്ടിൽ എത്തിയ അവർ നിലവറനാഗങ്ങളുടെ സഹായത്തോടെ നിധിയുമെടുത്ത് കാട്ടിലേക്കു മടങ്ങി.അഭ്യസ്തവിദ്യനായ കോമൻ അമ്മയുടെ ശപഥമനുസരിച്ച് പകപോക്കാൻ തൊണ്ണൂറാം വീട്ടിലേക്കു ആനപ്പുറത്തു തിരിച്ചു. വഴിയിൽ വച്ച് ചന്ദ്രപ്പന്റെ സോദരിമാരായ ഉണിച്ചിരുതയും ഉണ്ണിയമ്മയും കുളിയ്ക്കുന്നതു കാണാനിട വന്ന കോമന് സുന്ദരിയായ ഉണ്ണിയമ്മയിൽ അഭിനിവേശം ജനിച്ചു. ഉണിച്ചിരുത അറിയിച്ചതനുസരിച്ച് ചന്ദ്രപ്പനും കൂട്ടരും കുളക്കടവിൽ വന്നപ്പോൾ വെള്ളത്തിൽ നിന്ന ഉണ്ണിയമ്മ തന്റെ സ മൃദ്ധമായ തലമുടിയ്ക്കുള്ളിൽ കോമനെ ഒളിപ്പിച്ചു. കോമൻ തൊണ്ണൂറാം വീട് കാവലിനു നിൽക്കുന്ന ആന, കാള, മലമ്പാമ്പ് മുതലായവയെ വശീകരിച്ച് അകത്തുകടന്നപ്പോഴാൺ ശത്രുവിന്റെ സഹോദരിയുമായാണ് തന്റെ പ്രേമം എന്ന് അറിയുന്നത്. ഉണ്ണിയമ്മയുടെ തലയണക്കീഴിൽ നിന്നും കിട്ടിയ കോമന്റെ കത്തി ഉണിച്ചിരുത ചന്ദ്രപ്പനെ ഏൽപ്പിക്കുകയും അതിനാൽ ഉണ്ണിയമ്മ തടങ്കലിലിൽ ആക്കപ്പെടുകയും ചെയ്യുന്നു. ഉണ്ണിയമ്മയ് അയച്ച ഓലയ്ക്ക് മറുപടിയായി കോമൻ അയച്ച ഓല ചന്ദ്രപ്പന്റെ കയ്യിൽ കിട്ടുമ്പോൾ ചന്ദ്രപ്പൻ കുങ്കിയമ്മയെ തട്ടിക്കൊണ്ടു പോയി. തുടർന്നുള്ള അങ്കത്തിൽ തൊണ്ണൂറാം വീട്ടുകാരെ മുഴുവൻ കോമൻ കൊന്നൊടുക്കി. ഉണ്ണിയമ്മയുടെ നേർക്കും വാളോങ്ങിയപ്പോൾ കുങ്കിയമ്മ തടുത്ത് അവളെ പുത്രവധുവായി സ്വീകരിക്കുന്നു.