യാഗം
Actors & Characters
Actors | Character |
---|---|
ഉണ്ണി | |
ദേവകി | |
ശ്രീധരൻ | |
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ശിവൻ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച മലയാള ചലച്ചിത്രം | 1 982 |
ഒ എൻ വി കുറുപ്പ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗാനരചന | 1 982 |
ശിവൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഛായാഗ്രഹണം | 1 982 |
മഹേഷ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഛായാഗ്രഹണം | 1 982 |
കഥ സംഗ്രഹം
എൻ മോഹനന്റെ കാർത്തികവിളക്ക് എന്ന നോവലാണ് യാഗം സിനിമയായത്.
ആദർശങ്ങളുടെയും, സങ്കൽപ്പങ്ങളുടെയും സംഘർഷം നെഞ്ചിലേറ്റിയ യുവാവിന്റെ കഥയായിരുന്നു അത്. വിപ്ലവപ്രസ്ഥാനത്തിന്റെ ഭാഗമാവുന്ന ഉണ്ണി നമ്പൂതിരി എന്ന ചെറുപ്പക്കാരൻ. ഈ ചെറുപ്പക്കാരനെ നക്സലിസത്തിലേയ്ക്കു നയിക്കുന്ന വിപ്ലവനേതാവായ ശ്രീധരൻ എന്ന വേഷമായിരുന്നു ജോൺ അവതരിപ്പിച്ചത്. വിപ്ലവകാരിയുടെ വേഷം കൈയ്യടക്കത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിനായി. കവിയായ ഉണ്ണിയുടെ പരിണാമത്തിന് തീ പകർന്ന ശ്രീധരനെ ജോൺ തന്മയത്വത്തോടെ മനോഹരമാക്കി.
ശിവൻ സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് ഏറ്റവും നല്ല സിനിമയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചു കൂടാതെ രണ്ടു സംസ്ഥാന അവാർഡുകളും. (ONV യുടെ ശ്രാവണ സന്ധ്യ തൻ എന്ന പാട്ടിനായിരുന്നു ഒന്ന് ,മറ്റൊന്ന് ഛായാഗ്രഹണത്തിന് ശിവനും മഹേഷിനും )
അവലംബം : നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഉണ്ണി എന്ന നമ്പൂതിരിയുവാവ് വിപ്ലവകാരി എന്നതിലുപരി കവിയാണ്. നാട്ടിലെ അന്നത്തെ സാമൂഹിക പരിതസ്ഥിതികളിൽ നിരാശനനും താൻ ഭാഗമായ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ സാമൂഹിക ഇടപെടലുകളുടെ അപര്യാപ്തതയിൽ അതൃപ്തനുമായി അയാൾ പതുക്കെ അക്രമത്തിലേക്ക് നീങ്ങുന്ന ഒരു തീവ്രവാദ രാഷ്ടീയ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെടുന്നു.
വിധവയായ അമ്മയെയും കുടുംബത്തിലെ മറ്റ് അംഗങ്ങളെയും നിരാശപ്പെടുത്തിക്കൊണ്ട് അയാൾ പഠനം നിർത്തി പ്രസ്ഥാനത്തിൻ്റെ പാർട്ടിയുടെ എല്ലാ നിർദ്ദേശങ്ങളും അനുസരിക്കുന്നു.
ആ പ്രദേശത്തെ ഒരു കുപ്രസിദ്ധ ഭൂവുടമയാണ് ഈ തീവ്രവാദ പ്രസ്ഥാനത്തിൻ്റെ ആദ്യത്തെ "നടപടി" യുടെ ഇര. പ്രസ്ഥാന'പ്രവർത്തകരിൽ ഭൂരിഭാഗവും പോലീസിന്റെ പിടിയിലാകുമ്പോൾ, രണ്ടാമത്തെ "ആക്ഷന്റെ" ചുമതലയുള്ളതിനാൽ ഉണ്ണിയുടെ സഖാക്കൾ അയാളെ രക്ഷപ്പെടാൻ സഹായിക്കുന്നു.
അടുത്ത "ആക്ഷന്റെ" പ്രദേശമായ മധുരയിൽ ഉണ്ണി എത്തുന്നു. പാവപ്പെട്ട ഫാക്ടറി തൊഴിലാളിയായ മുനിസ്വാമിയുടെ വീട്ടിലാണ് അവൻ്റെ താമസം. മുനിസ്വാമിയുടെ കൊച്ചുമകൾ കണ്ണമ്മയുമായി അവൻ സൗഹൃദം സ്ഥാപിക്കുന്നു. അയാളുടെ സ്വന്തം സഹോദരിയെ ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു കണ്ണമ്മയുടെ പെരുമാറ്റം.
മന്ത്രി യാത്ര ചെയ്യുന്ന ട്രെയിൻ റെയിൽ വേപാലത്തിൽ കയറുമ്പോൾ സ്ഫോടനം നടത്തുന്നതാണ് രണ്ടാമത്തെ ആക്ഷൻ പദ്ധതി. ഈ സ്ഫോടനം നടത്താൻ അദ്ദേഹം ഒരു സഹായിയെക്കൂടി കൂട്ടുന്നുണ്ട്. അട്ടിമറി വാർത്തകൾ പടരുന്നതിന് മുമ്പ് നഗരത്തിൽ നിന്ന് രക്ഷപ്പെടണം എന്നതാണ് കാരണം.
അന്ന് കാർത്തിക ആഘോഷത്തിന്റെ രാത്രിയാണ് - വിളക്കുകളുടെ ഉത്സവം. തൻ്റെ സാധനങ്ങൾ എടുക്കാനായി മുനിസ്വാമിയുടെ വീട്ടിൽ തിരിച്ചെത്തിയ ഉണ്ണി തന്റെ പിതാവ് ഫാക്ടറിയിൽ നിന്ന് മടങ്ങിവരുന്നതും കാത്ത് കോണിപ്പടിയുടെ ചുവട്ടിൽ ഇരിക്കുന്ന കൊച്ചുകണ്ണമ്മയെ കാണുന്നു.
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ശ്രാവണ സന്ധ്യതൻ |
ഒ എൻ വി കുറുപ്പ് | എം ജി രാധാകൃഷ്ണൻ | പി സുശീലാദേവി |
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജുകൾ,കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ |