നിറം
തന്റെ ബാല്യകാല സുഹൃത്തായ സോനയോട് തനിക്ക് പ്രണയമാണെന്ന് തിരിച്ചറിഞ്ഞ എബി ആ പ്രണയം മറച്ചു വയ്ക്കാൻ തീരുമാനിക്കുന്നു.സോനയുടെ വിവാഹത്തോടടുത്ത നാളുകളിൽ അവൾ ഈ സത്യമറിയാനിടയാവുകയും ഇരുവരും പ്രതിസന്ധിയിലാവുകയും ചെയ്യുന്നു.
Actors & Characters
Actors | Character |
---|---|
എബി | |
പ്രകാശ് മാത്യു | |
സോന | |
വർഷ | |
ഡോ സണ്ണി | |
ജേക്കബ് ജോൺ | |
ജിനൻ | |
കേണൽ മേനോൻ | |
ബേബി | |
മായ | |
രുക്കു | |
വർഷയുടെ പപ്പ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
പി ജയചന്ദ്രൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച പിന്നണി ഗായകൻ | 1 999 |
കഥ സംഗ്രഹം
മലയാളത്തിൽ മെഗാഹിറ്റായ ഈ ചിത്രം "പിരിയാത വരം വേണ്ടും" എന്ന പേരിൽ തമിഴിലും "നുവ്വെ കവലി" എന്ന പേരിൽ തെലുങ്കിലും "നിനഗാഗി" എന്ന പേരിൽ കന്നഡയിലും റീമെയ്ക്ക് ചെയ്യപ്പെട്ടു.
ഒരേ ദിവസം ഒരേ സമയത്ത് ജനിച്ച് ഒരുമിച്ച് വളർന്നവരാണ് എബിയും സോനയും. ഒരിക്കൽ പോലും പിരിഞ്ഞിരിക്കാൻ വയ്യാതിരുന്ന അവർക്കിടയിൽ വളരെ സവിശേഷമായ സൗഹൃദമാണുണ്ടായിരുന്നത്. ഇരുവരുടെയും കുടുംബങ്ങളും ആ ബന്ധത്തെ സന്തോഷപൂർവ്വം നോക്കിക്കണ്ടു.
കോളേജ് യുവജനോത്സവവുമായി ബന്ധപ്പെട്ട് സോനയ്ക്ക് മറ്റൊരിടത്തേക്ക് പോവേണ്ടി വന്നപ്പോഴാണ് ആദ്യമായി അവർക്ക് വേർപിരിഞ്ഞു നിൽക്കേണ്ടി വന്നത്. സോനയുമായുള്ള അടുപ്പം സൗഹൃദത്തിനപ്പുറത്തേക്ക് പ്രണയമായി വളരുന്നത് എബി തിരിച്ചറിയുന്നത് ആ ദിവസങ്ങളിലാണ്. എന്നാൽ താൻ സോനയുടെയും വീട്ടുകാരുടെയും വിശ്വാസത്തിനു ക്ഷതമേൽപ്പിക്കരുതെന്നു കരുതിയ എബി ആ ഇഷ്ടം മറച്ചു വെക്കാൻ തീരുമാനിക്കുന്നു.
തിരിച്ചെത്തിയ സോന, പ്രകാശ് എന്ന ചെറുപ്പക്കാരന്റെ പ്രണയാഭ്യർത്ഥനയെപ്പറ്റി എബിയോട് പറയുകയും പിന്നീട് എബിയുടെ പിന്തുണയോടെ പ്രകാശിന്റെ പ്രണയം സ്വീകരിക്കുകയും ചെയ്യുന്നു.അവർക്കിടയിൽ നിന്നും മാറി നിൽക്കാനായി എബിയോട് പ്രണയമുണ്ടായിരുന്ന വർഷ എന്ന പെൺകുട്ടിയുമായി അടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എബിക്കതിനു കഴിയുന്നില്ല.
പ്രകാശിന്റെയും സോനയുടെയും വിവാഹമടുക്കാറായപ്പോൾ എബിയേയും വീട്ടുകാരെയും പിരിയുന്നതിലുള്ള ദുഃഖം സോന എബിയുമായി പങ്കു വയ്ക്കുന്നു.എബി അവളെ പ്രണയിച്ചിരുന്നെങ്കിൽ അവർക്കൊരിക്കലും പിരിയേണ്ടി വരില്ലായിരുന്നുവെന്നു സങ്കടത്തോടെ എബിയോട് പറയുന്നു. അതു കേട്ട എബി അതീവ ദുഖത്തോടെ അവളെ പുണരുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു.സംശയം തോന്നിയ സോന അവന്റെ മുറിയിൽ നിന്നും വർഷ അവനെഴുതിയ കത്ത് കണ്ടെടുക്കുകയും എബിക്ക് സോനയോട് പ്രണയമുണ്ടായിരുന്നതായി മനസിലാക്കുകയും ചെയ്യുന്നു. തന്നോടിത് ഒരിക്കലും മറച്ചു വെക്കരുതായിരുന്നെന്നും എബിയേക്കാൾ വലുതല്ല അവൾക്ക് മറ്റൊരാളുടെയും പ്രണയമെന്നും പറഞ്ഞു സോന പൊട്ടിക്കരയുന്നുണ്ടെങ്കിലും എല്ലാം വേണ്ടെന്നു വച്ച് എബി മറ്റൊരിടത്തേക്ക് പോകാനായി ഒരുങ്ങുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|