ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്
ഒരു തെറ്റിദ്ധാരണ കാരണം തന്റെ സഹോദരി വിവാഹം കഴിച്ച കുടുംബത്തിൽ കലഹം ഉണ്ടാക്കാനും അവിടത്തെ സന്തോഷവും സമാധാനവും ഇല്ലാതാക്കാനും തുനിഞ്ഞിറങ്ങിയ പെണ്ണ്. അവൾ തന്റെ ഉദ്യമത്തിൽ വിജയിച്ചോ ഇല്ലയോ എന്നതാണ് ഇഞ്ചക്കാടൻ മത്തായി പറയുന്ന കഥ
Actors & Characters
Main Crew
കഥ സംഗ്രഹം
ഇഞ്ചക്കാടൻ മത്തായി(ഇന്നസെന്റ് ), ചുങ്കത്തറ വക്കച്ഛൻ (പി സി ജോർജ് ) എന്നിവർ രണ്ടു പേരും ബിസിനസ്സിലും ജീവിതത്തിലും ബദ്ധവിരോധികളാണ്. ഒരു കാലത്ത് ചുങ്കത്തറക്കാരുടെ തുണിക്കടയിൽ മത്തായി ജോലിക്കാരനായിരുന്നു. പിന്നീട് സ്വന്തമായി ജവൂളിക്കട തുടങ്ങി, അവരോട് മത്സരിച്ച് ഇന്ന് നാട്ടിലെ ഒരു പ്രമാണിയായി തീർന്നിരിക്കുന്നു മത്തായി. മത്തായിക്ക് വിവാഹപ്രായമായ രണ്ട് ആൺമക്കൾ. മൂത്തവൻ തങ്കച്ചൻ (സുരേഷ് ഗോപി ), രണ്ടാമത്തെ മകൻ റോയ് (ജഗദീഷ്). രണ്ടുപേരും മത്തായിയെ ബിസിനസ്സിൽ സഹായിക്കുന്നു. മത്തായിയുടെ ഭാര്യയാണ് ഏലിക്കുട്ടി ( കെ പി എ സി ലളിത ). വർഷങ്ങളായി ആ കുടുംബത്തിൽ ജോലിക്കാരിയായി കഴിയുന്ന അന്നക്കുട്ടി( കല്പന ) ആ കുടുംബത്തിന്റെ ഭാഗമാണ്. ഒരു ബ്രോക്കർ കൊണ്ടു വന്ന ആലോചന അനുസരിച്ച്, അമ്മയുടെ നിർബന്ധം സഹിക്കാനാകാതെ തങ്കച്ചൻ പെണ്ണ് കാണാൻ പോകാൻ തയ്യാറായി. കൂടെ റോയിയെയും കൂട്ടി. പക്ഷെ ബ്രോക്കർ പറഞ്ഞ വീട് മാറി മറ്റൊരു വീട്ടിലേയ്ക്കാണ് പെണ്ണ് കാണാൻ പോയത്. അവർക്കും അത് മനസ്സിലായില്ല. തങ്കച്ചന് അവിടെ കണ്ട പെണ്ണ് ബീനയെ( ശരണ്യ)യെ ഇഷ്ടപ്പെട്ടു. ബീനയ്ക്കും തങ്കച്ചനെ ഇഷ്ടമായി. യാദൃച്ഛികമായി അവിടെ എത്തിയ ബീനയുടെ അനുജത്തി ഷേർലി (ഊർവശി)യെ റോയ്ക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. കോളേജ് വിദ്യാർത്ഥിനിയായ അവൾ കൂട്ടുകാരോടൊപ്പം തുണിക്കടയിൽ വന്ന് റോയിയുമായി ഏറ്റുമുട്ടിയിട്ടുണ്ട്. ബ്രോക്കർ അവിടെ വന്നപ്പോൾ മാത്രമാണ് വീട് മാറിപ്പോയ വിവരം അവർ അറിഞ്ഞത്.
തങ്കച്ചന് ബീനയെ തന്നെ വിവാഹം കഴിക്കണം എന്ന് നിർബന്ധം ഉണ്ടായതോടെയാണ് മത്തായിയും ഏലിക്കുട്ടിയും അവരുടെ വീട്ടിലേയ്ക്ക് പോയത്. അവിടെ ചെന്നപ്പോൾ മാത്രമാണ് മനസ്സിലായത് ബീനയും ഷേർലിയും മത്തായിയുടെ ഉറ്റ സുഹൃത്ത് തൊമ്മിക്കുട്ടി എന്ന തൊമ്മിച്ചന്റെ മക്കൾ ആണ്. തൊമ്മിച്ചന്റെ മരണശേഷം അവന്റെ അമ്മ (അടൂർ ഭവാനി)യാണ് അവരെ വളർത്തുന്നത്. തൊമ്മിയുടെ സഹോദരൻ ഡെന്നിച്ചൻ(രാജൻ പി ദേവ് )സിംഗപ്പൂരിലാണ്. അവനാണ് ആ വീടിന്റെ കാര്യങ്ങൾ നോക്കുന്നത്. തൊമ്മിച്ചനും മത്തായിയും ചുങ്കത്തറക്കാരുടെ കടയിൽ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. എല്ലാവരും പരിചയക്കാരാണെന്ന് അറിഞ്ഞപ്പോൾ കല്യാണം അങ്ങുറപ്പിച്ചു. മനസ്സമ്മതത്തിന് വന്നില്ലെങ്കിലും കല്യാണത്തിനു തീർച്ചയായും ഏത്തുമെന്ന് ഡെന്നിച്ചൻ ഉറപ്പ് നൽകി. തൊമ്മിച്ചന്റെ മകളെയാണ് മത്തായിയുടെ മകൻ കല്യാണം കഴിക്കുന്നതെന്നറിഞ്ഞ ചുങ്കത്തറക്കാർ ആ വിവാഹം എങ്ങനെയെങ്കിലും മുടക്കണമെന്ന് തീരുമാനിച്ചു. കല്യാണത്തിന് വന്ന ഡെന്നീസിനെ എയർപോർട്ടിൽ നിന്ന് തന്നെ കൂട്ടികൊണ്ട് പോയി കാര്യങ്ങൾ സംസാരിച്ചു. കല്യാണം നിറുത്താൻ തീരുമാനിച്ച് പള്ളിയിലേയ്ക്ക് ഓടിയെത്തിയ ഡെന്നീസ് വൈകിപ്പോയി. മിന്നുകെട്ട് കഴിഞ്ഞിരുന്നു. ബീന പുതിയ വീട്ടിലേയ്ക്ക് വന്നപ്പോൾ, കോളേജ് വിദ്യാർത്ഥിനിയായ ഷേർലിയെ അവരോടൊപ്പം താമസിക്കാൻ ഏലിക്കുട്ടി ക്ഷണിച്ചു. റോയിക്കും അതിൽ താല്പര്യം ഉണ്ടായിരുന്നു. പക്ഷെ ഷേർലി ആ ക്ഷണം നിരസിച്ചു.
ഡെന്നിസ് സിങ്കപ്പൂരിലേയ്ക്ക് മടങ്ങുന്നതിന്റെ തലേ രാത്രി അമ്മൂമ്മയോട് സംസാരിക്കുന്നത് ഷേർലി ഒളിഞ്ഞിരുന്നു കേട്ടു. അതൊരു ഞെട്ടിക്കുന്ന വാർത്തയായിരുന്നു തോമ്മിച്ചന്റെ മരണം അപകടമരണം അല്ലായിരുന്നു. മത്തായി മനപ്പൂർവ്വം വണ്ടി കയറ്റി കൊന്നതാണ്. അത് കേട്ടതോടെ ഇഞ്ചിക്കാടൻ കുടുബത്തോട് ഷേർലിക്ക് പക തോന്നി. പകരം വീട്ടണമെന്ന ചിന്ത ഉണർന്നതോടെ അവൾ ചേച്ചി ബീനയോടൊപ്പം താമസിക്കാൻ എന്ന പേരിൽ ഇഞ്ചക്കാടൻ കുടുംബത്തിൽ കയറിപ്പറ്റി. അവിവാഹിതയും ചെറുപ്പക്കാരിയും ആ വീട്ടിൽ വർഷങ്ങളായി ജോലി ചെയ്യുന്നവളുമായ അന്നക്കുട്ടിയെ ഷേർലി തന്റെ ആദ്യ ഇരയായി തെരഞ്ഞെടുത്തു. മത്തായിക്കും അന്നക്കുട്ടിക്കും അവിഹിത ബന്ധുണ്ടെന്നു ഏലിക്കുട്ടിയെ വിശ്വസിപ്പിക്കാനുള്ള സാഹചര്യം ഓരോന്നായി അവൾ ഉണ്ടാക്കി. സംശയവും ചോദ്യവും അസഹനീയമായപ്പോൾ അന്നക്കുട്ടിക്ക് ആ വീട് ഉപേക്ഷിക്കേണ്ടിവന്നു. ചുങ്കത്തറക്കാർ അവൾക്ക് അഭയം നൽകി. വർഷങ്ങളായി തങ്ങളോടൊപ്പം ഉണ്ടായിരുന്ന ഒരു മകളെപ്പോലെ സ്നേഹിച്ചിരുന്ന അന്നക്കുട്ടി വീട് വിട്ട് പോയത് മത്തായിയെ വല്ലാതെ ദുഖിതനാക്കി. തന്റെ ആദ്യ ശ്രമം വിജയിച്ച സന്തോഷത്തിൽ ഷേർലി രണ്ടാമതായി തങ്കച്ചനെയും റോയിയെയും തമ്മിൽ തെറ്റിക്കുക എന്നതായിരുന്നു ഏറ്റെടുത്ത ജോലി. ആ വീട്ടിലെ സന്തോഷവും സമാധാനവും നശിപ്പിക്കണം എന്നതായിരുന്നു അവളുടെ ലക്ഷ്യം. അവർ പരസ്പരം അവിശ്വസിച്ചു. തമ്മിൽ തല്ലും വാക്കേറ്റവും ആയി. അവർ പിരിയും എന്ന ഒരു ഘട്ടമായപ്പോൾ ഒരു ദിവസം റോയിയ്ക്ക്, ഷേർലിക്ക് വന്ന ഒരു കത്ത് കിട്ടി. ഡെന്നിസ് അവൾക്ക് അയച്ച ആ കത്ത് കൗതുകം കൊണ്ട് അവൻ പൊട്ടിച്ചു വായിച്ചു. അതിൽ നിന്നും റോയിക്ക് സത്യം മനസ്സിലായി. പ്രതികാരം ചെയ്യാനാണ് ഷേർലി ആ വീട്ടിൽ കയറിപ്പറ്റിയിരിക്കുന്നത്.
Audio & Recording
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പാതിരാക്കൊട്ടാരങ്ങളിൽ |
ബിച്ചു തിരുമല | എസ് പി വെങ്കടേഷ് | കെ എസ് ചിത്ര |
2 |
മധുരം ചോരും |
ബിച്ചു തിരുമല | എസ് പി വെങ്കടേഷ് | കെ ജെ യേശുദാസ് |
3 |
തബല തിമില മേളം |
ബിച്ചു തിരുമല | എസ് പി വെങ്കടേഷ് | കെ ജെ യേശുദാസ്, കോറസ് |