ദേവാസുരം
താന്തോന്നിയും തെമ്മാടിയുമായ ഒരാൾ അപ്രതീക്ഷിതമായ പതനങ്ങളും തിരിച്ചടികളും കാരണം നന്മയുടെ വഴി തേടുന്നു.
Actors & Characters
Actors | Character |
---|---|
മംഗലശ്ശേരി നീലകണ്ഠൻ | |
ഭാനുമതി | |
വാര്യർ | |
അപ്പുമാസ്റ്റർ | |
മുണ്ടക്കൽ ശേഖരൻ | |
സുഭദ്രാമ്മ | |
കുറുപ്പ് | |
ഭരതൻ | |
ഹൈദ്രോസ് | |
മുണ്ടക്കൽ കുഞ്ഞിക്കൃഷ്ണ നമ്പ്യാർ | |
നീലകണ്ഠന്റെ അമ്മ | |
അച്ചുതൻ | |
പെരിങ്ങോട് ശങ്കരമാരാർ | |
ചാക്കോ | |
സി എസ് | |
എഴുത്തച്ചൻ | |
പൊതുവാൾ | |
കുട്ടിക്കൃഷ്ണൻ നായർ | |
ഭാനുമതിയുടെ അനുജത്തി | |
പണിക്കർ | |
ദേവകിയമ്മ | |
കുഞ്ഞനന്തൻ | |
അമ്മാവൻ | |
കൃഷ്ണൻ | |
വാസു | |
എസ് ഐ മധു | |
ഇളയത് (വൈദ്യർ) | |
ലീല | |
വീരാൻകുട്ടി | |
എസ് ഐ | |
മാധവ മേനോൻ | |
അടിയോടി | |
ബ്രോക്കർ |
Main Crew
കഥ സംഗ്രഹം
- ദേവാസുരത്തിന്റെ കഥാകൃത്ത് രഞ്ജിത്ത് ദേവാസുരത്തിന്റെ തുടർക്കഥയായി രാവണപ്രഭു എന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്തു.
- രഞ്ജിത്ത് സൃഷ്ടിച്ച മോഹൻലാലിന്റെ അതിമാനുഷിക വേഷങ്ങളിലൊന്നിന്റെ തുടക്കം ആയിരുന്നെന്ന് പറയാം ദേവാസുരം.
- കോഴിക്കോട് നടക്കാവിലെ മുല്ലശ്ശേരിവീട്ടില് രാജഗോപാലന് എന്ന രാജുവിന്റെ ജീവിതത്തെ ആധാരമാക്കിയാണ് രഞ്ജിത്ത് മംഗലശ്ശേരി നീലകണ്ഠന്റെ കഥ ഒരുക്കിയെടുത്തത്.
- മലയാള സിനിമയിൽ വന്നു പോയ സ്ത്രീ കഥാപാത്രങ്ങളിൽ ശക്തമായ അവതരണം കൊണ്ടും കലാനൈപുണ്യം കൊണ്ടും എക്കാലത്തേയും മികച്ച വേഷങ്ങളിലൊന്നാണ് രേവതി അവതരിപ്പിച്ച ഭാനുമതി
- ആൻ്റി ഹീറോ പരിവേഷം നൽകുന്ന ഒരു പാട് വേഷങ്ങൾ ചെയ്തിതിട്ടുണ്ടെങ്കിലും മോഹൻലാലിൻ്റെ എക്കാലത്തേയും മികച്ച ആൻറി ഹീറോ കഥാപാത്രമാണ് മംഗലശ്ശേരി നീലകണ്ംൻ
ജഡ്ജിയും എഴിലക്കാർക്കെല്ലാം ആദരണീയനുമായിരുന്ന മംഗലശ്ശേരി മാധവമേനോൻ്റെ മകനാണ് നീലകണ്ഠൻ (മോഹൻലാൽ). തികഞ്ഞ താന്തോന്നിയും തെമ്മാടിയും സ്ത്രീതല്പരനുമാണെങ്കിലും അയാൾ നല്ലൊരു കലാകാരനും കലാസ്നേഹിയുമാണ്.
മാധവമേനോൻ ആർജ്ജിച്ച സ്വത്തുക്കളോരാന്നായി വിറ്റുതുലയ്ക്കുന്ന, കൂട്ടുകാരായ ഭരതൻ (മണിയൻപിള്ള രാജു), കുറുപ്പ് (ശ്രീരാമൻ), കുഞ്ഞനന്തൻ (രാമു), ഹൈദ്രോസ് (അഗസ്റ്റിൻ) എന്നിവരോടൊപ്പമുള്ള മദ്യസേവയിലും മദിരാക്ഷിയിലും മുങ്ങിയ നീലകണ്ഠൻ്റെ കുത്തഴിഞ്ഞ ജീവിതം കാരണം അമ്മ അയാളോടു പിണങ്ങി അവരുടെ കുടുംബ വീട്ടിലേക്ക് പണ്ടേ പോയതാണ്. വിശ്വസ്തനും സഹായിയുമായ വാര്യർ (ഇന്നസെൻ്റ്) പലതവണ പറഞ്ഞിട്ടും രോഗശയ്യയിലായ അമ്മയെ കാണാൻ പോകാൻ നീലകണ്ഠൻ കൂട്ടാക്കുന്നില്ല.
തൻ്റെ സ്ഥിരം ശത്രുവായ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ (ജനാർദ്ദനൻ) കാർമ്മികത്വത്തിൽ നടക്കുന്ന മുണ്ടയ്ക്കൽ കുടുംബക്ഷേത്രത്തിലെ ഉത്സവം ഭരതനും കൂട്ടരും ചേർന്ന് അലങ്കോലമാക്കുന്നു. അമ്പലത്തിൽ പഞ്ചവാദ്യം നടത്താനെത്തുന്ന സംഘത്തിനെ തട്ടിക്കൊണ്ടുവന്ന് മംഗലശ്ശേരി വീട്ടിൽ മേളം നടത്തിക്കുന്നു.
ഉത്സവം അലങ്കോലമാക്കിയ നീലകണ്ഠനെ അങ്ങാടിയിൽ വച്ച് വെല്ലുവിളിച്ച നമ്പ്യാരെ തല്ലാൻ ഭരതനും മറ്റും ചേർന്ന് ചാക്കോ (ഭീമൻ രഘു ) എന്നൊരു ഗുണ്ടയെ കൊണ്ടുവരുന്നു.
ചാർച്ചക്കാരിയായ സുഭദ്രയുടെ (ചിത്ര) വീട്ടിൽ രാത്രിവേഴ്ച കഴിഞ്ഞു മടങ്ങുന്ന നമ്പ്യാരെ ചാക്കോ ആക്രമിക്കുന്നു. എന്നാൽ നമ്പ്യാരുടെ ആൾക്കാർ ചേർന്ന് ചാക്കോയെ കൈകാര്യം ചെയ്യുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്ന ചാക്കോയുടെ കുത്തേറ്റ് നമ്പ്യാർ കൊല്ലപ്പെടുന്നു. കേസിൽ നിന്നു രക്ഷപ്പെടാൻ ചാക്കോയ്ക്ക് പണം നല്കാൻ നീലകണ്ഠഠന് വീണ്ടും സ്വത്ത് വില്ക്കേണ്ടി വരുന്നു. ഇതിനിടയിൽ നമ്പ്യാരുടെ അനന്തരവൻ ശേഖരൻ, നീലകണ്ഠനെ ഭീഷണിപ്പെടുത്തുന്നെങ്കിലും അയാൾ അതു കാര്യമാക്കുന്നില്ല.
അപ്പു മാഷുടെ (നെടുമുടി വേണു) മകളായ ഭാനുമതി (രേവതി) നൃത്തപഠനം പൂർത്തിയാക്കി നാട്ടിലെത്തുന്നു. പ്രസിദ്ധനർത്തകനായ പണിക്കർ (ഡൽഹി ഗണേഷ്), താൻ ഡൽഹിയിൽ തുടങ്ങുന്ന നൃത്തവിദ്യാലയത്തിലെ അദ്ധ്യാപികയായി, ഭാനുമതിയെ ക്ഷണിക്കുന്നു.
ഏഴിലക്കര ക്ഷേത്രത്തിലെ പുതുക്കിപ്പണിത പാട്ടുപുരയിൽ നൃത്ത പരിപാടി അവതരിപ്പിക്കാൻ തന്നെ ക്ഷണിക്കാനെത്തുന്ന നീലകണ്ഠൻ്റെ സുഹൃത്തുക്കളെ, അവരുടെ മര്യാദയില്ലാത്ത വർത്തമാനത്തിന്റെയും ഒരു ചെറിയ തെറ്റിദ്ധാരണയുടെയും പുറത്ത് ഭാനുമതി ആട്ടിപ്പറത്താക്കുന്നു. എന്നാൽ അപ്പുമാഷ് വഴി നീലകണ്ഠൻ ഭാനുമതിയെ നൃത്തം നടത്താൻ സമ്മതിപ്പിക്കുന്നു.
നീലകണ്ഠൻ, നൃത്തത്തിനുള്ള ചമയങ്ങളിട്ടു വന്ന ഭാനുമതിയെ ഭീഷണിപ്പെടുത്തി, മംഗലശ്ശേരി പൂമുഖത്ത് നൃത്തം ചെയ്യിക്കുന്നു. അപമാനിതയായ ഭാനുമതി, ഒരാഭാസൻ്റെ മുന്നിൽ നൃത്തം ചെയ്ത താൻ നൃത്തം ഉപേക്ഷിക്കുകയാണ് എന്നു ശപഥം ചെയ്ത്, ചിലങ്കകളൂരി നീലകണ്ഠനു നേരേ വലിച്ചെറിയുന്നു.
ബാങ്ക് അപ്പൂ മാഷിൻ്റെ വീട് ജപ്തി ചെയ്തതിനെത്തുടർന്ന്, ഒരു പ്രത്യേക സാഹചര്യത്തിൽ, അയാൾക്ക് തൻ്റെ മക്കൾക്കൊപ്പം മംഗലശ്ശേരിലെ പത്തായപ്പുരയിലേക്ക് താമസം മാറ്റേണ്ടി വരുന്നു.
അമ്മ (ഭാരതി വിഷ്ണുവർദ്ധൻ) കാണണമെന്നു പറഞ്ഞ് ആളയച്ചതിനെത്തുടർന്ന് നീലകണ്ഠൻ തറവാട്ടിലെത്തുന്നു. മംഗലശ്ശേരി മാധവമേനോൻ്റെ മകനല്ല താനെന്ന അമ്മയുടെ വെളിപ്പെടുത്തൽ കേട്ട്, താൻ ഇതുവരെക്കൊണ്ടു നടന്ന അഭിമാനകരമായ പൈതൃകം സത്യമെല്ലെന്നറിഞ്ഞ് അപമാനത്താൽ തകർന്നു പോകുന്നു നീലകണ്ഠൻ. യഥാർത്ഥ അച്ഛനാരാണെന്നു കണ്ടുപിടിക്കാനുള്ള അയാളുടെ ശ്രമങ്ങൾ പരാജയപ്പെടുന്നു. അതോടെ അയാൾ പതിവ് ശീലങ്ങളെല്ലാം ഉപേക്ഷിച്ച് വീട്ടിലൊതുങ്ങുന്നു.
ഇതിനിടയിൽ, മദ്രാസിൽ നിന്നെത്തുന്ന, അപ്പു മാഷുടെ അനന്തരവനായ അച്യുതൻ (കൊച്ചിൻ ഹനീഫ) മാഷുടെ വീട് വീണ്ടെടുത്ത് മാഷെയും മക്കളെയും അങ്ങോട്ടു കൊണ്ടു പോകുന്നു. ഭാനുമതിയെ കല്യാണം കഴിക്കുകയാണ് അയാളുടെ ഉദ്ദേശ്യം. എന്നാൽ ഭാനുമതിക്ക് അതിൽ താത്പര്യമില്ല.
ഭാനുമതി നൃത്തം ഉപേക്ഷിച്ചെന്നറിഞ്ഞ പണിക്കർ മംഗലശ്ശേരിലെത്തി, പ്രഗത്ഭയായ നർത്തകിയുടെ ഭാവി ഇല്ലാതാക്കിയതിന്, നീലകണ്ഠനെ വഴക്കു പറയുന്നു. ഭാനുമതിയോട് നൃത്തം തുടരാൻ ആവശ്യപ്പെടാൻ അവരുടെ വീട്ടിലെത്തുന്ന നീലകണ്ഠനോട്, അയാളുടെ മരണത്തിനു ശേഷമേ താനിനി ചിലങ്ക കെട്ടൂ എന്നു ഭാനുമതി പറയുന്നു. നിരാശനായി തിരികെ മടങ്ങുന്ന നീലകണ്ഠനെ ശേഖരനും ഗുണ്ടകളും ചേർന്ന് ക്രൂരമായി ആക്രമിക്കുന്നു. ജീവച്ഛവമായ നീലകണ്ഠൻ്റെ അവസ്ഥയ്ക്ക് കാരണം താനാണെന്ന തോന്നലിൽ ഭാനുമതി നീറുന്നു.
ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയിട്ടും നീലകണ്ഠൻ ഒരു വശം തളർന്ന് എഴുന്നേൽക്കാൻ പോലും വയ്യാത്ത നിലയിലാണ്. ഭാനുമതി അയാളെ കാണാൻ വരുന്നു. ക്രമേണ അവർ തമ്മിലടുക്കുന്നു. നൃത്തം തുടരണമെന്ന അയാളുടെ അഭ്യർത്ഥന അവൾ സ്വീകരിക്കുന്നു.
അപ്പു മാഷ് അച്യുതനുമായുള്ള വിവാഹത്തിന് നിർബന്ധിക്കുമ്പോൾ ഭാനുമതി വീടുവിട്ടിറങ്ങി മംഗലശ്ശേരിയിലെത്തുന്നു. അവൾ നീലകണ്ഠനോടുള്ള തൻ്റെ ഇഷ്ടം പറയുന്നുമ്പോൾ, തൻ്റെ പരിമിതികൾ പറഞ്ഞ്, തൻ്റെ ഇഷ്ടം മറച്ചു വച്ച്, നിരസിക്കുന്നെങ്കിലും പിന്നീട് അയാളും പ്രണയത്തിലാവുന്നു.
ഡൽഹിയിൽ നൃത്തപരിപാടിക്ക് ക്ഷണം കിട്ടിയ ഭാനുമതിക്കൊപ്പം പോകാൻ നീലകണ്ഠനും വാര്യരും തയ്യാറാവുന്നു. അച്ഛനോട് യാത്ര പറയാൻ പോയ ഭാനുമതി തിരിച്ചെത്താത്തതിൽ നീലകണ്ഠൻ അസ്വസ്ഥനാവുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Attachment | Size |
---|---|
devasuram4.jpg | 0 bytes |