K P Udayabhanu
1936 ജൂൺ 6 നു, പാലക്കാടു ജില്ലയിലെ തരൂരിൽ, എൻ എസ് വർമ്മയുടെയും അമ്മു നേത്യാരമ്മയുടെയും മകനായി ജനിച്ച കെ പി ഉദയഭാനു, ‘നായരു പിടിച്ച പുലിവാൽ ‘ എന്ന ചിത്രത്തിലെ ‘എന്തിനിത്ര പഞ്ചസാര‘ എന്ന ഗാനം ആലപിച്ചുകോണ്ട് മലയാളസംഗീതലോകത്തിലേക്ക് കടന്നുവന്നു.
സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള അദ്ദേഹം ആകാശവാണിയിൽ സംഗീതസംവിധായകനായിരുന്നു. ‘മനസ്സിനകത്തൊരു പെണ്ണ് ‘, ‘അനുരാഗനാടകത്തിൽ ‘, ‘പെണ്ണായിപ്പിറന്നുവെങ്കിൽ ‘ .’വെള്ളീനക്ഷത്രമേ നിന്നെ നോക്കി.’ എന്നിവ അദ്ദേഹത്തിന്റെ നല്ല ഗാനങ്ങളിൽ ചിലതുമാത്രമാണ്.
2009 ലെ പത്മശ്രീ, 2004 ലെ സംഗീതനാടക അക്കാദമി ഫെലൊഷിപ്പ് , 2003 ലെ അംബേദ്കർ അക്കാഡമി അവാർഡ് , 1995 ലെ നാഷണൽ അവാർഡ് , 1982 ലെ സംഗീതസംവിധായകനുള്ള അവാർഡ് , 1987ലെ സംഗീത നാടക അക്കാദമി അവാർഡ് എന്നിവ കരസ്ഥമാക്കിയ അദ്ദേഹം , മലയാളത്തിലെ മറന്നു തുടങ്ങിയ പഴയഗാനങ്ങളെ ഓർമ്മിപ്പിച്ചെടുക്കാനായി ‘ഓൾഡ് ഈസ് ഗോൾഡ് ‘ എന്ന മ്യൂസിക്ക് ഗ്രൂപ്പിന്റെയും സ്ഥാപിച്ചു.