ജഗദീഷ്
മലയാളചലച്ചിത്രനടൻ. 1955 ജൂൺ 12 ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിങ്കര താലൂക്കിൽ ചെങ്കൽ എന്ന സ്ഥലത്ത്, സ്കൂൾ അദ്ധ്യാപകനായ കെ പരമേശ്വരൻ നായരുടെയും, പി ഭാസുരാംഗിയമ്മയുടെയും ആറുമക്കളിൽ അഞ്ചാമനായി പി വി ജഗദീഷ് കുമാർ എന്ന ജഗദീഷ് ജനിച്ചു. പ്രാഥമിക വിദ്യാഭാസം നേടിയത് തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ ബോയ്സ് ഹൈസ്കൂളിൽ നിന്നായിരുന്നു. അതിനുശേഷം തിരുവനന്തപുരം ഗവൺമെൻറ് ആർട്ട്സ് കോളേജിൽ നിന്ന് കോമേഴ്സിൽ ബിരുദവും,തുടർന്ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് കേരളാ യൂണിവേഴ്‌സിറ്റിയിൽ തന്നെ ഒന്നാം റാങ്കോടെ കോമേഴ്സിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കി. വിദ്യാഭ്യാസത്തിനുശേഷം കാനറാബാങ്കിൽ ജോലിയ്ക്കു കയറിയ ജഗദീഷ്, പിന്നീട് അതിൽ നിന്നു മാറി തിരുവനന്തപുരം എം ജി കോളേജിൽ ലക്ചററായി ജോലിചെയ്തു.
കോളേജ് അദ്ധ്യാപകനായി ജോലിചെയ്യുമ്പോളും ആഗ്രഹവും ലക്ഷ്യവും ഒരു സിനിമാനടനാവുക എന്നതായിരുന്നു. അദ്ധ്യാപനവൃത്തിയോടൊപ്പം തന്നെ അദ്ദേഹം സിനിമാഭിനയവും തുടങ്ങി. 1984 ൽ ഇന്ത്യയിലെ ആദ്യത്തെ 3D സിനിമയായ മൈഡിയർ കുട്ടിച്ചാത്തനിൽ അഭിനയിച്ചുകൊണ്ടാണ് ജഗദീഷ് തന്റെ അഭിനയജീവിതത്തിനു തുടക്കം കുറിയ്ക്കുന്നത്. ജഗദീഷ് തന്നെ കഥ എഴുതിയ അക്കരെ നിന്നൊരു മാരൻ, മുത്താരംകുന്ന് പി ഒ എന്നീ സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയം അദ്ദേഹത്തിന് മലയാളസിനിമയിൽ ഒരു സ്ഥാനം നേടിക്കൊടുത്തു. തുടർന്ന് ധാരാളം സിനിമകളിൽ അദ്ദേഹം അഭിനയിക്കാൻ തുടങ്ങി. അദ്ധ്യാപന ജോലിയിൽ നിന്ന് ദീർഘകാല അവധിയെടുത്ത് സിനിമയിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.
കോമഡി വേഷങ്ങളായിരുന്നു ജഗദീഷ് കൂടുതൽ ചെയ്തത്. നായകന്റെ കൂട്ടുകാരനായും, സഹനായകനായും, നായകനായും എല്ലാം അദ്ധേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. വന്ദനം, ഇൻ ഹരിഹർ നഗർ,ഗോഡ് ഫാദർ തുടങ്ങിയ സിനിമകളിലെ അഭിനയം ജഗദീഷിനെ ജനപ്രിയനാക്കി. തൊണ്ണൂറുകളിലെ ലോ ബജറ്റ് ചിത്രങ്ങളിലെ പതിവ് നായകനായിരുന്നു ജഗദീഷ്. ഏതാണ്ട് മുപ്പതോളം സിനിമകളിൽ ജഗദീഷ് നായകനായി അഭിനയിച്ചിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും വിജയ ചിത്രങ്ങളായിരുന്നു. മുകേഷ്,സിദ്ദിഖ് എന്നിവരോടൊപ്പം നായകനായും മമ്മൂട്ടി,മോഹൻലാൽ എന്നിവരോടൊപ്പം സഹനായകനായും ധാരാളം വിജയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിൽ മാത്രമല്ല കഥ,തിരക്കഥ,സംഭാഷണം എന്നീ മേഖലകളിലും കഴിവു തെളിയിച്ചയാളാണ് ജഗദീഷ്.12 സിനിമകൾക്ക് കഥ എഴുതുകയും, 8 സിനിമകൾക്ക് തിരക്കഥ,സംഭാഷണം എന്നിവ രചിയ്ക്കുകയും ചെയ്തിട്ടുണ്ട്. സിനിമാഭിനയത്തിനുപുറമേ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും, സ്റ്റേജ് ഷോകളിൽ അവതാരകനായുമെല്ലാം ജഗദീഷ് കലാരംഗത്ത് സജീവമാണ്.
ജഗദീഷിന്റെ ഭാര്യ പരേതയായ ഡോക്ടർ രമ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് പ്രൊഫസ്സറായിരുന്നു. അവർക്ക് രണ്ടുപെൺകുട്ടികളാണ് ഉള്ളത്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ മൈഡിയർ കുട്ടിച്ചാത്തൻ | കഥാപാത്രം | സംവിധാനം ജിജോ പുന്നൂസ് | വര്ഷം 1984 |
സിനിമ ഓടരുതമ്മാവാ ആളറിയാം | കഥാപാത്രം കോര | സംവിധാനം പ്രിയദർശൻ | വര്ഷം 1984 |
സിനിമ മുത്താരംകുന്ന് പി.ഒ | കഥാപാത്രം വാസു | സംവിധാനം സിബി മലയിൽ | വര്ഷം 1985 |
സിനിമ അക്കരെ നിന്നൊരു മാരൻ | കഥാപാത്രം വിശ്വൻ | സംവിധാനം ഗിരീഷ് | വര്ഷം 1985 |
സിനിമ ഒരുനാൾ ഇന്നൊരു നാൾ | കഥാപാത്രം | സംവിധാനം ടി എസ് സുരേഷ് ബാബു | വര്ഷം 1985 |
സിനിമ ലൗ സ്റ്റോറി | കഥാപാത്രം | സംവിധാനം സാജൻ | വര്ഷം 1986 |
സിനിമ പൊന്നും കുടത്തിനും പൊട്ട് | കഥാപാത്രം | സംവിധാനം ടി എസ് സുരേഷ് ബാബു | വര്ഷം 1986 |
സിനിമ ജാലകം | കഥാപാത്രം | സംവിധാനം ഹരികുമാർ | വര്ഷം 1987 |
സിനിമ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ | കഥാപാത്രം ജോണിക്കുട്ടി | സംവിധാനം ഫാസിൽ | വര്ഷം 1987 |
സിനിമ സർവകലാശാല | കഥാപാത്രം | സംവിധാനം വേണു നാഗവള്ളി | വര്ഷം 1987 |
സിനിമ ഭൂമിയിലെ രാജാക്കന്മാർ | കഥാപാത്രം ബാബു | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1987 |
സിനിമ വീണ്ടും ലിസ | കഥാപാത്രം | സംവിധാനം ബേബി | വര്ഷം 1987 |
സിനിമ ഇരുപതാം നൂറ്റാണ്ട് | കഥാപാത്രം ബാലകൃഷ്ണൻ | സംവിധാനം കെ മധു | വര്ഷം 1987 |
സിനിമ സംഘം | കഥാപാത്രം പാലുണ്ണി | സംവിധാനം ജോഷി | വര്ഷം 1988 |
സിനിമ ചിത്രം | കഥാപാത്രം | സംവിധാനം പ്രിയദർശൻ | വര്ഷം 1988 |
സിനിമ സംവത്സരങ്ങൾ | കഥാപാത്രം | സംവിധാനം കെ സി സത്യൻ | വര്ഷം 1988 |
സിനിമ വൈസ് ചാൻസ്ലർ | കഥാപാത്രം | സംവിധാനം തേവലക്കര ചെല്ലപ്പൻ | വര്ഷം 1988 |
സിനിമ വെള്ളാനകളുടെ നാട് | കഥാപാത്രം | സംവിധാനം പ്രിയദർശൻ | വര്ഷം 1988 |
സിനിമ പാദമുദ്ര | കഥാപാത്രം | സംവിധാനം ആർ സുകുമാരൻ | വര്ഷം 1988 |
സിനിമ അയിത്തം | കഥാപാത്രം | സംവിധാനം വേണു നാഗവള്ളി | വര്ഷം 1988 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം അക്കരെ നിന്നൊരു മാരൻ | സംവിധാനം ഗിരീഷ് | വര്ഷം 1985 |
ചിത്രം മുത്താരംകുന്ന് പി.ഒ | സംവിധാനം സിബി മലയിൽ | വര്ഷം 1985 |
ചിത്രം നന്ദി വീണ്ടും വരിക | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1986 |
ചിത്രം പൊന്നും കുടത്തിനും പൊട്ട് | സംവിധാനം ടി എസ് സുരേഷ് ബാബു | വര്ഷം 1986 |
ചിത്രം ലൗ സ്റ്റോറി | സംവിധാനം സാജൻ | വര്ഷം 1986 |
ചിത്രം മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു | സംവിധാനം പ്രിയദർശൻ | വര്ഷം 1986 |
ചിത്രം ജൈത്രയാത്ര | സംവിധാനം ജെ ശശികുമാർ | വര്ഷം 1987 |
ചിത്രം അധിപൻ | സംവിധാനം കെ മധു | വര്ഷം 1989 |
ചിത്രം മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1990 |
ചിത്രം ഗാനമേള | സംവിധാനം അമ്പിളി | വര്ഷം 1991 |
ചിത്രം ഏപ്രിൽ ഫൂൾ | സംവിധാനം വിജി തമ്പി | വര്ഷം 2010 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഏപ്രിൽ ഫൂൾ | സംവിധാനം വിജി തമ്പി | വര്ഷം 2010 |
തലക്കെട്ട് ഗാനമേള | സംവിധാനം അമ്പിളി | വര്ഷം 1991 |
തലക്കെട്ട് മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1990 |
തലക്കെട്ട് അധിപൻ | സംവിധാനം കെ മധു | വര്ഷം 1989 |
തലക്കെട്ട് ന്യൂസ് | സംവിധാനം ഷാജി കൈലാസ് | വര്ഷം 1989 |
തലക്കെട്ട് ഒരു മുത്തശ്ശിക്കഥ | സംവിധാനം പ്രിയദർശൻ | വര്ഷം 1988 |
തലക്കെട്ട് ലൗ സ്റ്റോറി | സംവിധാനം സാജൻ | വര്ഷം 1986 |
തലക്കെട്ട് പൊന്നും കുടത്തിനും പൊട്ട് | സംവിധാനം ടി എസ് സുരേഷ് ബാബു | വര്ഷം 1986 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഏപ്രിൽ ഫൂൾ | സംവിധാനം വിജി തമ്പി | വര്ഷം 2010 |
തലക്കെട്ട് ഗാനമേള | സംവിധാനം അമ്പിളി | വര്ഷം 1991 |
തലക്കെട്ട് മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1990 |
തലക്കെട്ട് അധിപൻ | സംവിധാനം കെ മധു | വര്ഷം 1989 |
തലക്കെട്ട് ന്യൂസ് | സംവിധാനം ഷാജി കൈലാസ് | വര്ഷം 1989 |
തലക്കെട്ട് ഒരു മുത്തശ്ശിക്കഥ | സംവിധാനം പ്രിയദർശൻ | വര്ഷം 1988 |
തലക്കെട്ട് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ | സംവിധാനം ഫാസിൽ | വര്ഷം 1987 |
തലക്കെട്ട് ലൗ സ്റ്റോറി | സംവിധാനം സാജൻ | വര്ഷം 1986 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം കൊക്കും പൂഞ്ചിറകും | ചിത്രം/ആൽബം പ്രായിക്കര പാപ്പാൻ | രചന ബിച്ചു തിരുമല | സംഗീതം എസ് പി വെങ്കടേഷ് | രാഗം | വര്ഷം 1995 |
ഗാനം കുച്ചിപ്പുടി കുച്ചിപ്പുടി | ചിത്രം/ആൽബം ബ്രിട്ടീഷ് മാർക്കറ്റ് | രചന ഗിരീഷ് പുത്തഞ്ചേരി | സംഗീതം രാജാമണി | രാഗം | വര്ഷം 1996 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ബ്രിട്ടീഷ് മാർക്കറ്റ് | സംവിധാനം നിസ്സാർ | വര്ഷം 1996 |
തലക്കെട്ട് വിറ്റ്നസ് | സംവിധാനം വിജി തമ്പി | വര്ഷം 1988 |