ആർ കെ ശേഖർ
മൈലാപ്പൂർ ക്ഷേത്രത്തിലെ ഭജന പാട്ടുകാരനായിരുന്ന ശേഖറിന്റെ മകനായി 1933 ജൂൺ 21 ആം തിയതി ചെന്നൈ കിഴാനൂരിൽ ജനിച്ചു. മലയാള നാടകങ്ങൾക്കു സംഗീതം നിർവ്വഹിച്ചു കൊണ്ടാണ് ശേഖർ കരിയർ ആരംഭിക്കുന്നത്. മ്യൂസിക് കണ്ടക്ടറും അറേയ്ഞ്ചറുമായി ചലച്ചിത്രരംഗത്തും സജീവമായ അദ്ദേഹം ഇന്ത്യയിലാകെ പ്രശസ്തനായിരുന്നു. 1964 ൽ കുഞ്ചാക്കോയുടെ ചരിത്രസിനിമയായ പഴശ്ശിരാജ എന്ന മലയാള ചിത്രത്തിലായിരുന്നു അദ്ദേഹം ആദ്യമായി ഈണമിട്ടത്. അതിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി. പിന്നീടങ്ങോട്ട് 22 സിനിമകൾ ചെയ്തു. ഇവയിൽ ആയിഷ/ടാക്സികാർ/യുദ്ധഭൂമി/തിരുവാഭരണം/ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗാനങ്ങളെക്കാൾ ഹോളിവുഡ് നിലവാരം പുലർത്തിയ പശ്ചാത്തല സംഗീതമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ചോറ്റാനിക്കര അമ്മ എന്ന സിനിമക്കായിരുന്നു അദ്ദേഹം അവസാനമായി സംഗീതം നൽകിയത്. ആ സിനിമ റിലീസായ ദിവസം തന്റെ നാൽപ്പത്തിമൂന്നാം വയസിൽ 1976 സെപ്റ്റംബർ 9 ആം തിയതി അദ്ദേഹം അന്തരിച്ചു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ഉണ്ടായ അദ്ദേഹത്തിന്റെ മരണത്തെ ചുറ്റിപ്പറ്റി അനവധി കഥകളും പ്രചരിച്ചു. എതിരാളികൾ ദുർമന്ത്രവാദം നടത്തിയതുമൂലമാണ് അദ്ദേഹം മരിച്ചതെന്ന് പറയപ്പെടുന്നുണ്ട്. കസ്തൂരിയാണ് ഭാര്യ/ പ്രശസ്ത സംഗീത സംവിധായാകൻ റഹ്മാനുൾപ്പെടെ നാലു മക്കൾ/ മൂത്ത മകൾ എ. ആർ. റയിഹാനയും ഗായികയും സംഗീതസംവിധായികയുമാണ്. ഇദ്ദേഹത്തിന്റെ മരണത്തോടെ 1989 ൽ ഇദ്ദേഹത്തിന്റെ കുടുംബം ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കുകയുണ്ടായി.
റീ-റെക്കോഡിങ്
റീ-റെക്കോഡിങ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് രാഗിണി | സംവിധാനം പി ബി ഉണ്ണി | വര്ഷം 1968 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|
Music Assistant
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കാലചക്രം | സംവിധാനം സോനു ശിശുപാൽ | വര്ഷം 2002 |
തലക്കെട്ട് കടമറ്റത്തച്ചൻ (1984) | സംവിധാനം എൻ പി സുരേഷ് | വര്ഷം 1984 |
തലക്കെട്ട് സിന്ധു | സംവിധാനം ജെ ശശികുമാർ | വര്ഷം 1975 |
തലക്കെട്ട് ഉത്സവം | സംവിധാനം ഐ വി ശശി | വര്ഷം 1975 |
തലക്കെട്ട് ആലിബാബയും 41 കള്ളന്മാരും | സംവിധാനം ജെ ശശികുമാർ | വര്ഷം 1975 |
തലക്കെട്ട് കോളേജ് ഗേൾ | സംവിധാനം ടി ഹരിഹരൻ | വര്ഷം 1974 |
തലക്കെട്ട് നീലക്കണ്ണുകൾ | സംവിധാനം മധു | വര്ഷം 1974 |
തലക്കെട്ട് സപ്തസ്വരങ്ങൾ | സംവിധാനം ബേബി | വര്ഷം 1974 |
തലക്കെട്ട് പഞ്ചതന്ത്രം | സംവിധാനം ജെ ശശികുമാർ | വര്ഷം 1974 |
തലക്കെട്ട് തച്ചോളി മരുമകൻ ചന്തു | സംവിധാനം പി ഭാസ്ക്കരൻ | വര്ഷം 1974 |
തലക്കെട്ട് അങ്കത്തട്ട് | സംവിധാനം ടി ആർ രഘുനാഥ് | വര്ഷം 1974 |
തലക്കെട്ട് അരക്കള്ളൻ മുക്കാൽ കള്ളൻ | സംവിധാനം പി ഭാസ്ക്കരൻ | വര്ഷം 1974 |
തലക്കെട്ട് അച്ചാണി | സംവിധാനം എ വിൻസന്റ് | വര്ഷം 1973 |
തലക്കെട്ട് പോലീസ് അറിയരുത് | സംവിധാനം എം എസ് ശെന്തിൽകുമാർ | വര്ഷം 1973 |
തലക്കെട്ട് ധർമ്മയുദ്ധം | സംവിധാനം എ വിൻസന്റ് | വര്ഷം 1973 |
തലക്കെട്ട് ഉദയം | സംവിധാനം പി ഭാസ്ക്കരൻ | വര്ഷം 1973 |
തലക്കെട്ട് ദൃക്സാക്ഷി | സംവിധാനം പി ജി വാസുദേവൻ | വര്ഷം 1973 |
തലക്കെട്ട് യാമിനി | സംവിധാനം എം കൃഷ്ണൻ നായർ | വര്ഷം 1973 |
തലക്കെട്ട് ഇന്റർവ്യൂ | സംവിധാനം ജെ ശശികുമാർ | വര്ഷം 1973 |
തലക്കെട്ട് മരം | സംവിധാനം യൂസഫലി കേച്ചേരി | വര്ഷം 1973 |
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ സീമന്തപുത്രൻ | സംവിധാനം എ ബി രാജ് | വര്ഷം 1976 |
സിനിമ അതിഥി | സംവിധാനം കെ പി കുമാരൻ | വര്ഷം 1975 |
സിനിമ ചട്ടമ്പിക്കല്ല്യാണി | സംവിധാനം ജെ ശശികുമാർ | വര്ഷം 1975 |
സിനിമ പിക്നിക് | സംവിധാനം ജെ ശശികുമാർ | വര്ഷം 1975 |
സിനിമ തിരുവോണം | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1975 |
സിനിമ പൂന്തേനരുവി | സംവിധാനം ജെ ശശികുമാർ | വര്ഷം 1974 |
സിനിമ പഞ്ചവടി | സംവിധാനം ജെ ശശികുമാർ | വര്ഷം 1973 |
സിനിമ തെക്കൻ കാറ്റ് | സംവിധാനം ജെ ശശികുമാർ | വര്ഷം 1973 |
സിനിമ അനന്തശയനം | സംവിധാനം കെ സുകുമാരൻ | വര്ഷം 1972 |
സിനിമ പുഷ്പാഞ്ജലി | സംവിധാനം ജെ ശശികുമാർ | വര്ഷം 1972 |
സിനിമ തീർത്ഥയാത്ര | സംവിധാനം എ വിൻസന്റ് | വര്ഷം 1972 |
സിനിമ സി ഐ ഡി നസീർ | സംവിധാനം പി വേണു | വര്ഷം 1971 |
സിനിമ ആൽമരം | സംവിധാനം എ വിൻസന്റ് | വര്ഷം 1969 |
സിനിമ അർച്ചന | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1966 |
സിനിമ സ്റ്റേഷൻ മാസ്റ്റർ | സംവിധാനം പി എ തോമസ് | വര്ഷം 1966 |
സിനിമ സ്ഥാനാർത്ഥി സാറാമ്മ | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1966 |
സിനിമ കുപ്പിവള | സംവിധാനം എസ് എസ് രാജൻ | വര്ഷം 1965 |
സിനിമ കല്യാണ ഫോട്ടോ | സംവിധാനം ജെ ഡി തോട്ടാൻ | വര്ഷം 1965 |