സന്ദീപ് വർമ്മ
സിനിമ പ്രോമോഷൻ രംഗത്ത് സജീവമായ സന്ദീപ് വർമ്മ ചേർത്തല സ്വദേശിയാണ്. നിവിൻ പോളിയുടെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായ നേരത്തിലൂടെയാണ് സന്ദീപ് ശ്രദ്ധേയൻ ആയത്. നേരത്തിൽ ചെറിയൊരു വേഷത്തിൽ അഭിനയിക്കയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സന്ദീപ് വർമ്മ ചെന്നൈയിൽ ഒരു സോഷ്യൽ മീഡിയ മാർക്കെറ്റിംഗ് കമ്പനി നടത്തുകയാണ്. ഈ കമ്പനി വഴി നിരവധി താരങ്ങളുടെയും, വിപണിയിൽ മുന്നിൽ നിൽക്കുന്ന അനവധി ബ്രാൻഡുകളുടേയും പേജുകൾ നിയന്ത്രിക്കുന്നു. സോഷ്യൽ മീഡിയ വഴി തൻറെ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനോപ്പം കൃത്യമായ എഴുത്തിലേക്കും സന്ദീപ് നീങ്ങിയിരുന്നു. സന്ദീപ് രചിച്ച പുസ്തകമാണ് "The FIFA World Cup Festival of Malabar" . സന്ദീപ് വർമ്മയുടെ അനുജൻ ശബരീഷ് വർമ്മയാണ് നേരത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ പിസ്താ സുമ്മ കിര ആലപിച്ചിരിക്കുന്നത്. അൽഫോണ്‍സ് പുത്രൻ സംവിധാനം ചെയ്ത പ്രേമം ആണ് പിന്നീട് ചെയ്ത സിനിമ. മലയാള സിനിമയുടെ ഓണ്‍ലൈൻ മാര്‍ക്കറ്റിംഗ് രംഗത്ത് വൻ മുതൽകൂട്ടാണ് സന്ദീപ് വർമ്മ. ശാലിനിയാണ് ഭാര്യ .
സന്ദീപിന്റെ എഫ് ബി പേജ് ഇവിടെ Sandeep Varma