എം ടി വാസുദേവൻ നായർ
പൊന്നാനി താലൂക്കില്‍ കൂടല്ലൂരില്‍ 1933 ജൂലായ് 15 ന് ജനനം. മുഴുവന്‍ പേര്: മാടത്ത്തെക്കെപാട്ട് വാസുദേവന്‍ നായര്‍ . അച്ഛന്: ടി. നാരായണന് നായര്‍ , അമ്മ: അമ്മാളുഅമ്മ. കുമരനെല്ലൂര്‍ ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് 1953 ല്‍ ബിഎസ്സി(കെമിസ്ട്രി) ബിരുദം. അദ്ധ്യാപകന്, പത്രാധിപര്‍ , കഥാകൃത്ത്, നോവലിസ്റ്റ്,തിരക്കഥാകൃത്ത്, സിനിമാ സംവിധായകന് എന്നീ നിലകളില്‍ പ്രശസ്തനായി. മുറപ്പെണ്ണ് എന്നാ സിനിമക്ക് ആദ്യ തിരക്കഥ എഴുതി. നിര്‍മാല്യം, കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചലച്ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡും, ഓളവും തീരവും, ബന്ധനം, ഓപ്പോള് , ആരൂഡം,വളര്‍ത്തുമൃഗങ്ങള്‍ , അനുബന്ധം, തൃഷ്ണ, ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച, അമൃതംഗമയ: , പെരുന്തച്ചന്, സുകൃതം, ഒരു ചെറുപുഞ്ചിരി, തീര്‍ഥാടനം എന്നിവയ്ക്ക് സംസ്ഥാന ബഹുമതികളും ലഭിച്ചു. തിരക്കഥയെഴുതി സംവിധാനം ചെയ്ത കടവ്, സിംഗപ്പൂര്‍ , ജപ്പാന് എന്നിവിടങ്ങളില്‍ നടന്ന ചലച്ചിത്രോത്സവങ്ങളില്‍ അവാര്‍ഡുകള്‍ നേടി. മലയാള സിനിമക്ക് നല്കിയ സംഭാവനകള്‍ക്ക് പ്രേംനസീര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. രണ്ടാമൂഴം വയലാര്‍ അവാര്‍ഡും, മുട്ടത്തുവര്‍ക്കി ഫൌണ്ടേഷന് അവാര്‍ഡും നേടി. നാലുകെട്ട്, സ്വര്‍ഗം തുറക്കുന്ന സമയം, ഗോപുരനടയില്‍ എന്നീ കൃതികള്‍ക്ക് കേരള അക്കാദമി അവാര്‍ഡും കാലം എന്ന നോവലിന് കേന്ദ്ര അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1995 ല്‍ ജ്ഞാനപീഠ പുരസ്കാരത്തിനര്‍ഹാനായി. 1996 ല്‍ ഓണററി ഡി-ലിറ്റ് ബിരുദം നല്കി ആദരിച്ചു. 2005 ലെ പത്മഭൂഷണ്‍ ലഭിച്ചു. 2005ല്‍ കേരള അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2011ല്‍ കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരത്തിനും അദ്ദേഹം അര്‍ഹനായി.
മലയാള സിനിമയ്ക്ക് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് 2014 കേരള സർക്കാർ ജെ സി ദാനിയേൽ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു
പ്രധാന കൃതികള്‍ :
മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, അറബിപ്പൊന്ന്, രണ്ടാമൂഴം, വാരാണസി(നോവലുകള്‍ ) ; ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വര്‍ഗ്ഗം തുറക്കുന്ന സമയം, നിന്റെ ഓര്‍മ്മക്ക്, വാനപ്രസ്ഥം, എം ടി യുടെ തിരഞ്ഞെടുത്ത കഥകള്‍, ഡാര് എസ് സലാം, രക്തം പുരണ്ട മണല്‍തരികള്‍ , വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കള്‍, ഷെര്‍ലക്ക്(കഥകള്‍ ) ഗോപുരനടയില്‍ (നാടകം) കാഥികന്റെ കല, കാഥികന്റെപണിപ്പുര, ഹെമിംഗ് വേ ഒരു മുഖവുര, കണ്ണാന്തളി പൂക്കളുടെ കാലം(പ്രബന്ധങ്ങള്‍ ) ആള്‍കൂട്ടത്തില്‍ തനിയെ(യാത്രാവിവരണം) എംടിയുടെ തിരക്കഥകള്‍ , പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, വൈശാലി, പെരുന്തച്ചന്, ഒരു വടക്കന്‍ വീര ഗാഥ, നഗരമേ നന്ദി, നിഴലാട്ടം, ഒരു ചെറു പുഞ്ചിരി, നീലത്താമര, പഴശ്ശിരാജ(തിരക്കഥകള്‍ ) സ്നേഹാദരങ്ങളോടെ, അമ്മക്ക്(ഓര്‍മ്മകള്‍ )
ഇംഗ്ലീഷിലേക്കും ഇതരഭാഷകളിലേക്കും കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
Profile photo drawing by : നന്ദൻ
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
ചിത്രം ഒരു ചെറുപുഞ്ചിരി | തിരക്കഥ എം ടി വാസുദേവൻ നായർ | വര്‍ഷം 2000 |
ചിത്രം കടവ് | തിരക്കഥ എം ടി വാസുദേവൻ നായർ | വര്‍ഷം 1991 |
ചിത്രം മഞ്ഞ് | തിരക്കഥ എം ടി വാസുദേവൻ നായർ | വര്‍ഷം 1983 |
ചിത്രം വാരിക്കുഴി | തിരക്കഥ എം ടി വാസുദേവൻ നായർ | വര്‍ഷം 1982 |
ചിത്രം ദേവലോകം | തിരക്കഥ എം ടി വാസുദേവൻ നായർ | വര്‍ഷം 1979 |
ചിത്രം ബന്ധനം | തിരക്കഥ എം ടി വാസുദേവൻ നായർ | വര്‍ഷം 1978 |
ചിത്രം നിർമ്മാല്യം | തിരക്കഥ എം ടി വാസുദേവൻ നായർ | വര്‍ഷം 1973 |
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
ചിത്രം മുറപ്പെണ്ണ് | സംവിധാനം എ വിൻസന്റ് | വര്‍ഷം 1965 |
ചിത്രം പകൽകിനാവ് | സംവിധാനം എസ് എസ് രാജൻ | വര്‍ഷം 1966 |
ചിത്രം ഇരുട്ടിന്റെ ആത്മാവ് | സംവിധാനം പി ഭാസ്ക്കരൻ | വര്‍ഷം 1967 |
ചിത്രം നഗരമേ നന്ദി | സംവിധാനം എ വിൻസന്റ് | വര്‍ഷം 1967 |
ചിത്രം അസുരവിത്ത് | സംവിധാനം എ വിൻസന്റ് | വര്‍ഷം 1968 |
ചിത്രം നിഴലാട്ടം | സംവിധാനം എ വിൻസന്റ് | വര്‍ഷം 1970 |
ചിത്രം ഓളവും തീരവും | സംവിധാനം പി എൻ മേനോൻ | വര്‍ഷം 1970 |
ചിത്രം മാപ്പുസാക്ഷി | സംവിധാനം പി എൻ മേനോൻ | വര്‍ഷം 1971 |
ചിത്രം കുട്ട്യേടത്തി | സംവിധാനം പി എൻ മേനോൻ | വര്‍ഷം 1971 |
ചിത്രം വിത്തുകൾ | സംവിധാനം പി ഭാസ്ക്കരൻ | വര്‍ഷം 1971 |
ചിത്രം നിർമ്മാല്യം | സംവിധാനം എം ടി വാസുദേവൻ നായർ | വര്‍ഷം 1973 |
ചിത്രം കന്യാകുമാരി | സംവിധാനം കെ എസ് സേതുമാധവൻ | വര്‍ഷം 1974 |
ചിത്രം പാതിരാവും പകൽവെളിച്ചവും | സംവിധാനം എം ആസാദ് | വര്‍ഷം 1974 |
ചിത്രം ബന്ധനം | സംവിധാനം എം ടി വാസുദേവൻ നായർ | വര്‍ഷം 1978 |
ചിത്രം ഏകാകിനി | സംവിധാനം ജി എസ് പണിക്കർ | വര്‍ഷം 1978 |
ചിത്രം നീലത്താമര | സംവിധാനം യൂസഫലി കേച്ചേരി | വര്‍ഷം 1979 |
ചിത്രം ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച | സംവിധാനം ടി ഹരിഹരൻ | വര്‍ഷം 1979 |
ചിത്രം വിൽക്കാനുണ്ട് സ്വപ്നങ്ങൾ | സംവിധാനം എം ആസാദ് | വര്‍ഷം 1980 |
ചിത്രം തൃഷ്ണ | സംവിധാനം ഐ വി ശശി | വര്‍ഷം 1981 |
ചിത്രം വളർത്തുമൃഗങ്ങൾ | സംവിധാനം ടി ഹരിഹരൻ | വര്‍ഷം 1981 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് മഹാഭാരതം - രണ്ടാമൂഴം | സംവിധാനം | വര്‍ഷം 2018 |
തലക്കെട്ട് ഏഴാമത്തെ വരവ് | സംവിധാനം ടി ഹരിഹരൻ | വര്‍ഷം 2013 |
തലക്കെട്ട് നീലത്താമര | സംവിധാനം ലാൽ ജോസ് | വര്‍ഷം 2009 |
തലക്കെട്ട് കേരളവർമ്മ പഴശ്ശിരാജ | സംവിധാനം ടി ഹരിഹരൻ | വര്‍ഷം 2009 |
തലക്കെട്ട് തീർത്ഥാടനം | സംവിധാനം ജി ആർ കണ്ണൻ | വര്‍ഷം 2001 |
തലക്കെട്ട് ഒരു ചെറുപുഞ്ചിരി | സംവിധാനം എം ടി വാസുദേവൻ നായർ | വര്‍ഷം 2000 |
തലക്കെട്ട് ദയ | സംവിധാനം വേണു | വര്‍ഷം 1998 |
തലക്കെട്ട് എന്ന് സ്വന്തം ജാനകിക്കുട്ടി | സംവിധാനം ടി ഹരിഹരൻ | വര്‍ഷം 1998 |
തലക്കെട്ട് പരിണയം | സംവിധാനം ടി ഹരിഹരൻ | വര്‍ഷം 1994 |
തലക്കെട്ട് സുകൃതം | സംവിധാനം ഹരികുമാർ | വര്‍ഷം 1994 |
തലക്കെട്ട് സദയം | സംവിധാനം സിബി മലയിൽ | വര്‍ഷം 1992 |
തലക്കെട്ട് വേനൽക്കിനാവുകൾ | സംവിധാനം കെ എസ് സേതുമാധവൻ | വര്‍ഷം 1991 |
തലക്കെട്ട് കടവ് | സംവിധാനം എം ടി വാസുദേവൻ നായർ | വര്‍ഷം 1991 |
തലക്കെട്ട് മിഥ്യ | സംവിധാനം ഐ വി ശശി | വര്‍ഷം 1990 |
തലക്കെട്ട് താഴ്വാരം | സംവിധാനം ഭരതൻ | വര്‍ഷം 1990 |
തലക്കെട്ട് പെരുന്തച്ചൻ | സംവിധാനം അജയൻ | വര്‍ഷം 1990 |
തലക്കെട്ട് ഒരു വടക്കൻ വീരഗാഥ | സംവിധാനം ടി ഹരിഹരൻ | വര്‍ഷം 1989 |
തലക്കെട്ട് ഉത്തരം | സംവിധാനം പവിത്രൻ | വര്‍ഷം 1989 |
തലക്കെട്ട് ആരണ്യകം | സംവിധാനം ടി ഹരിഹരൻ | വര്‍ഷം 1988 |
തലക്കെട്ട് അതിർത്തികൾ | സംവിധാനം ജെ ഡി തോട്ടാൻ | വര്‍ഷം 1988 |
സംഭാഷണം എഴുതിയ സിനിമകൾ

നിർമ്മാണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
സിനിമ നിർമ്മാല്യം | സംവിധാനം എം ടി വാസുദേവൻ നായർ | വര്‍ഷം 1973 |
സിനിമ കടവ് | സംവിധാനം എം ടി വാസുദേവൻ നായർ | വര്‍ഷം 1991 |
ഗാനരചന
എം ടി വാസുദേവൻ നായർ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം ഒരു മുറി കണ്ണാടിയിൽ ഒന്നു നോക്കി | ചിത്രം/ആൽബം വളർത്തുമൃഗങ്ങൾ | സംഗീതം എം ബി ശ്രീനിവാസൻ | ആലാപനം എസ് ജാനകി | രാഗം | വര്‍ഷം 1981 |
ഗാനം ശുഭരാത്രി ശുഭരാത്രി | ചിത്രം/ആൽബം വളർത്തുമൃഗങ്ങൾ | സംഗീതം എം ബി ശ്രീനിവാസൻ | ആലാപനം കെ ജെ യേശുദാസ് | രാഗം | വര്‍ഷം 1981 |
ഗാനം കാക്കാലൻ കളിയച്ഛൻ | ചിത്രം/ആൽബം വളർത്തുമൃഗങ്ങൾ | സംഗീതം എം ബി ശ്രീനിവാസൻ | ആലാപനം കെ ജെ യേശുദാസ് | രാഗം | വര്‍ഷം 1981 |
ഗാനം കർമ്മത്തിൻ പാതകൾ വീഥികൾ | ചിത്രം/ആൽബം വളർത്തുമൃഗങ്ങൾ | സംഗീതം എം ബി ശ്രീനിവാസൻ | ആലാപനം കെ ജെ യേശുദാസ് | രാഗം | വര്‍ഷം 1981 |