ശബരീഷ് വർമ്മ
ഗായകനും, ഗാനരചയിതാവും അഭിനേതാവുമായ ശബരീഷ് വർമ്മ. 2013 ലെ ഏറെ ജനശ്രദ്ധയാകർഷിച്ച 'നേരം' സിനിമയിലെ പിസ്ത സുമാക്കിറ ഗാനം ശബരീഷായിരുന്നു ആലപിച്ചത്. നടൻ ജഗതി ശ്രീകുമാറിന്റെ പിസ്ത സുമാക്കിറ വരികളിൽ ചില വരികൾ പുതിയതായി ശബരീഷ് കൂട്ടിച്ചേർത്തിരുന്നു. ശബരീഷിന്റെ ആദ്യ ഗാനം യുവാക്കളുടെ ഇടയിൽ ഹരമായി മാറി. നേരം സിനിമയുടെ തമിഴിൽ ശബരീഷ് ഒരു വേഷവും ചെയ്തിരുന്നു. നേരത്തിനു ശേഷം അർജുൻ ബെൻ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമായ കട്ടൻ കാപ്പിയിൽ ശബരീഷ് ഗാനരചന നിർവ്വഹിച്ചിരുന്നു. ചെന്നയിൽ സൗണ്ട് എൻജിനീയറിംഗ് പാസായ ശേഷം ശബരീഷ് ‘Vinnaithaandi Varuvaayaa’, ‘Ye Maaya Chesave’, ‘Nadunisi Naaygal’, ‘Pizza’, ‘Soodhu Kavvum’, ‘Pizza II:Villa', ‘Jigarthanda' എന്നീ ചിത്രങ്ങൾക്ക് സൗണ്ട് റക്കോർഡിസ്റ്റായി ജോലി ചെയ്തു. അൽഫോണ്സ് പുത്തരന്റെ രണ്ടാമത്തെ ചിത്രമായ 'പ്രേമം' എന്ന ചിത്രത്തിലും ശബരീഷ് രചിക്കയും ആലപിക്കയും ചെയ്ത ഗാനങ്ങൾ ഉണ്ട്. കൂടാതെ ചിത്രത്തിൽ അഭിനയിക്കയും ചെയ്തു. എഴുത്തുകാരനായ പി കെ നന്ദനവർമ്മയുടെ മകനാണ് ശബരീഷ് വർമ്മ. അമ്മ വയലിനിസ്റ്റ് സുലേഖ വർമ്മ. സിനിമ പ്രൊമോഷൻ രംഗത്ത് ജോലി ചെയ്യുന്ന സന്ദീപ് വർമ്മ ശബരീഷിന്റെ സഹോദരനാണ്.
ഫേസ്ബുക്ക് പേജ്
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ പ്രേമം | കഥാപാത്രം ശംഭു | സംവിധാനം അൽഫോൻസ് പുത്രൻ | വര്ഷം 2015 |
സിനിമ അമീഗോസ് | കഥാപാത്രം | സംവിധാനം കിരൺ ആർ നായർ | വര്ഷം 2018 |
സിനിമ ലഡു | കഥാപാത്രം എസ് കെ | സംവിധാനം അരുണ് ജോർജ്ജ് കെ ഡേവിഡ് | വര്ഷം 2018 |
സിനിമ നാം | കഥാപാത്രം ഹാരിസ് | സംവിധാനം ജോഷി തോമസ് പള്ളിക്കൽ | വര്ഷം 2018 |
സിനിമ തൊബാമ | കഥാപാത്രം | സംവിധാനം മൊഹ്സിൻ കാസിം | വര്ഷം 2018 |
സിനിമ വാസന്തി | കഥാപാത്രം | സംവിധാനം സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | വര്ഷം 2019 |
സിനിമ മാജിക് മൊമൻറ്സ് | കഥാപാത്രം | സംവിധാനം ഫിലിപ്പ് കാക്കനാട്ട് , ചാൾസ് ജെ, പ്രജോദ്, ശബരീഷ് ബാലസുബ്രഹ്മണ്യൻ | വര്ഷം 2019 |
സിനിമ തണ്ണീർമത്തൻ ദിനങ്ങൾ | കഥാപാത്രം സിജുച്ചേട്ടൻ | സംവിധാനം ഗിരീഷ് എ ഡി | വര്ഷം 2019 |
സിനിമ മറിയം വന്ന് വിളക്കൂതി | കഥാപാത്രം ബാലു | സംവിധാനം ജെനിത് കാച്ചപ്പിള്ളി | വര്ഷം 2020 |
സിനിമ മെമ്പർ രമേശൻ 9-ാം വാർഡ് | കഥാപാത്രം | സംവിധാനം ആന്റോ ജോസ് പെരേര, എബി ട്രീസ പോൾ | വര്ഷം 2021 |
സിനിമ ഭീമന്റെ വഴി | കഥാപാത്രം വിവേക് ഗുഡല്ലി ടച്ചിസ്തു | സംവിധാനം അഷ്റഫ് ഹംസ | വര്ഷം 2021 |
സിനിമ ട്രോജൻ | കഥാപാത്രം | സംവിധാനം ഡോ ജിസ്സ് തോമസ് | വര്ഷം 2022 |
സിനിമ ഓ മേരി ലൈല | കഥാപാത്രം യോഹന്നാൻ | സംവിധാനം അഭിഷേക് കെ എസ് | വര്ഷം 2022 |
സിനിമ ഗോൾഡ് | കഥാപാത്രം സി പി ഒ ഗിരീഷ് | സംവിധാനം അൽഫോൻസ് പുത്രൻ | വര്ഷം 2022 |
സിനിമ അന്താക്ഷരി | കഥാപാത്രം അനന്തൻ | സംവിധാനം വിപിൻ ദാസ് | വര്ഷം 2022 |
സിനിമ കൊച്ചാൾ | കഥാപാത്രം ഷിജോ മാത്യു | സംവിധാനം ശ്യാം മോഹൻ | വര്ഷം 2022 |
സിനിമ ഉപചാരപൂർവ്വം ഗുണ്ടജയൻ | കഥാപാത്രം റെജി | സംവിധാനം അരുൺ വൈഗ | വര്ഷം 2022 |
സിനിമ കണ്ണൂർ സ്ക്വാഡ് | കഥാപാത്രം മുഹമ്മദ് ഷാഫി | സംവിധാനം റോബി വർഗ്ഗീസ് രാജ് | വര്ഷം 2023 |
സിനിമ സമാറ | കഥാപാത്രം | സംവിധാനം ചാൾസ് ജോസഫ് | വര്ഷം 2023 |
സിനിമ വെള്ളരി പട്ടണം | കഥാപാത്രം ബാബുരാജ് | സംവിധാനം മഹേഷ് വെട്ടിയാർ | വര്ഷം 2023 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സമാറ | സംവിധാനം ചാൾസ് ജോസഫ് | വര്ഷം 2023 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം പിസ്ത സുമാക്കിറ | ചിത്രം/ആൽബം നേരം | രചന ജഗതി ശ്രീകുമാർ | സംഗീതം രാജേഷ് മുരുഗേശൻ | രാഗം | വര്ഷം 2013 |
ഗാനം തകതകതകച്ചുവടടിത്താളമൊട് | ചിത്രം/ആൽബം നേരം | രചന സന്തോഷ് വർമ്മ | സംഗീതം രാജേഷ് മുരുഗേശൻ | രാഗം | വര്ഷം 2013 |
ഗാനം കടല വറുത്തു | ചിത്രം/ആൽബം ഡബിൾ ബാരൽ | രചന ശബരീഷ് വർമ്മ, ലിജോ ജോസ് പെല്ലിശ്ശേരി | സംഗീതം | രാഗം | വര്ഷം 2015 |
ഗാനം അത്തള പിത്തള | ചിത്രം/ആൽബം ഡബിൾ ബാരൽ | രചന ശബരീഷ് വർമ്മ | സംഗീതം പ്രശാന്ത് പിള്ള | രാഗം | വര്ഷം 2015 |
ഗാനം സെൽഫി | ചിത്രം/ആൽബം ഡബിൾ ബാരൽ | രചന ശബരീഷ് വർമ്മ | സംഗീതം പ്രശാന്ത് പിള്ള | രാഗം | വര്ഷം 2015 |
ഗാനം സീൻ കൊണ്ട്ര | ചിത്രം/ആൽബം പ്രേമം | രചന ശബരീഷ് വർമ്മ | സംഗീതം രാജേഷ് മുരുഗേശൻ | രാഗം | വര്ഷം 2015 |
ഗാനം പുതു പുത്തൻ കാലം | ചിത്രം/ആൽബം പ്രേമം | രചന ശബരീഷ് വർമ്മ | സംഗീതം രാജേഷ് മുരുഗേശൻ | രാഗം | വര്ഷം 2015 |
ഗാനം കാലം കെട്ടുപോയ് | ചിത്രം/ആൽബം പ്രേമം | രചന ശബരീഷ് വർമ്മ | സംഗീതം രാജേഷ് മുരുഗേശൻ | രാഗം | വര്ഷം 2015 |
ഗാനം കലിപ്പ് | ചിത്രം/ആൽബം പ്രേമം | രചന ശബരീഷ് വർമ്മ | സംഗീതം രാജേഷ് മുരുഗേശൻ | രാഗം | വര്ഷം 2015 |
ഗാനം പതിവായ് ഞാൻ | ചിത്രം/ആൽബം പ്രേമം | രചന ശബരീഷ് വർമ്മ | സംഗീതം രാജേഷ് മുരുഗേശൻ | രാഗം | വര്ഷം 2015 |
ഗാനം നീയോ ഞാനോ.... | ചിത്രം/ആൽബം അനുരാഗ കരിക്കിൻ വെള്ളം | രചന ശബരീഷ് വർമ്മ | സംഗീതം പ്രശാന്ത് പിള്ള | രാഗം | വര്ഷം 2016 |
ഗാനം കരിനീല കണ്ണാ | ചിത്രം/ആൽബം ലഡു | രചന ശബരീഷ് വർമ്മ | സംഗീതം രാജേഷ് മുരുഗേശൻ | രാഗം | വര്ഷം 2018 |
ഗാനം ടങ്ക് ടക്കര | ചിത്രം/ആൽബം നാം | രചന ശബരീഷ് വർമ്മ | സംഗീതം അശ്വിൻ ശിവദാസ്, സന്ദീപ് മോഹൻ | രാഗം | വര്ഷം 2018 |
ഗാനം ഗെറ്റ് ഔട്ട് | ചിത്രം/ആൽബം നാം | രചന ശബരീഷ് വർമ്മ | സംഗീതം അശ്വിൻ ശിവദാസ്, സന്ദീപ് മോഹൻ | രാഗം | വര്ഷം 2018 |
ഗാനം അടിച്ചു പൊളിച്ചു | ചിത്രം/ആൽബം നാം | രചന ശബരീഷ് വർമ്മ | സംഗീതം അശ്വിൻ ശിവദാസ്, സന്ദീപ് മോഹൻ | രാഗം | വര്ഷം 2018 |
ഗാനം * ചെമ്പകപ്പൂ പാടം കൊയ്തെടുക്കാൻ | ചിത്രം/ആൽബം വാസന്തി | രചന അഭിലാഷ് ബാലൻ | സംഗീതം അഭിലാഷ് ബാലൻ | രാഗം | വര്ഷം 2019 |
ഗാനം ഉണ്ടക്കണ്ണനാണേ | ചിത്രം/ആൽബം ഉപചാരപൂർവ്വം ഗുണ്ടജയൻ | രചന അജിത് പി വിനോദൻ | സംഗീതം ശബരീഷ് വർമ്മ, ജയദാസൻ | രാഗം | വര്ഷം 2022 |
ഗാനം രാമൻ തേടും സീതപ്പെണ്ണേ | ചിത്രം/ആൽബം ഓ മേരി ലൈല | രചന വിനായക് ശശികുമാർ | സംഗീതം അങ്കിത് മേനോൻ | രാഗം | വര്ഷം 2022 |
ഗാനം *ഹാൻഡ്സപ് സിന്ദഗി | ചിത്രം/ആൽബം ഗോൾഡ് | രചന ഹസ്രത് ജയ്പുരി | സംഗീതം ശങ്കർ ജയ്കിഷൻ | രാഗം | വര്ഷം 2022 |
ഗാനം *ഉരൽ ഉരുളുമ്പോൾ | ചിത്രം/ആൽബം ഗോൾഡ് | രചന ശബരീഷ് വർമ്മ | സംഗീതം രാജേഷ് മുരുഗേശൻ | രാഗം | വര്ഷം 2022 |
ഗാനരചന
ശബരീഷ് വർമ്മ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ഉണ്ടക്കണ്ണനാണേ | ചിത്രം/ആൽബം ഉപചാരപൂർവ്വം ഗുണ്ടജയൻ | രചന അജിത് പി വിനോദൻ | ആലാപനം ശബരീഷ് വർമ്മ | രാഗം | വര്ഷം 2022 |
ഗാനം ഝലക്ക് റാണി ഝലക്ക് റാണി | ചിത്രം/ആൽബം ജയ ജയ ജയ ജയ ഹേ | രചന ശബരീഷ് വർമ്മ | ആലാപനം സിയാ ഉൾ ഹഖ് | രാഗം | വര്ഷം 2022 |
Creative contribution
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മെമ്പർ രമേശൻ 9-ാം വാർഡ് | സംവിധാനം ആന്റോ ജോസ് പെരേര, എബി ട്രീസ പോൾ | വര്ഷം 2021 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സുലൈഖ മൻസിൽ | സംവിധാനം അഷ്റഫ് ഹംസ | വര്ഷം 2023 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് നേരം | സംവിധാനം അൽഫോൻസ് പുത്രൻ | വര്ഷം 2013 |