സന്ദീപ് കുറിശ്ശേരി
ചെന്നൈയിലെ സ്കൂള്‍ ഓഫ് ഓഡിയോ എന്‍ജിനിയറിങില്‍ പരിശീലനം നേടിയ ഫിസിക്സ് ബിരുദധാരി. 12 വർഷത്തോളമായി പ്രമുഖ മലയാളം ടിവി ചാനലുകളുടെ സാങ്കേതികവിഭാഗത്തില്‍ പ്രവർത്തിച്ചു വരുന്നു. ഏതാനും ഹ്രസ്വചിത്രങ്ങളുടെ രചന, ശബ്ദലേഖനം, സംഗീതം എന്നിവ നിര്‍വഹിച്ചിട്ടുണ്ട്. സിനിമയിൽ തത്സമയ ശബ്ദലേഖനത്തിന്റെ വക്താവായ സന്ദീപ് ശബ്ദലേഖനം നിർവഹിച്ച ആദ്യ ഫീച്ചർ ഫിലിമാണ് "ഒരാൾപ്പൊക്കം". അതിനു ശേഷം ഗിരീഷ് കാസറവള്ളി, ഷാജി എന്‍. കരുണ്‍, വിപിന്‍ വിജയ് തുടങ്ങിയ പ്രമുഖ സംവിധായകരോടൊപ്പം തത്സമയ ശബ്ദലേഖകനായി പ്രവര്‍ത്തിച്ചു.
സംഗീതത്തിലും ശബ്ദങ്ങളിലും നന്നേ ചെറുപ്പത്തിൽത്തന്നെ തത്പരനായിരുന്ന സന്ദീപ് കീബോർഡ് വായിക്കാൻ പരിശീലിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകയായ ഭാര്യ രമ്യക്കും മകൻ മാധവിനുമൊപ്പം എറണാകുളത്ത് താമസിക്കുന്നു.
2014-ല്‍ തത്സമയ ശബ്ദലേഖനത്തിന് ആദ്യമായി ഏര്‍പ്പെടുത്തിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഒരാൾപ്പൊക്കത്തിന് ജിജി ജോസഫിനൊപ്പം നേടി.
ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ:
- ഐതീഹ്യമാല (2013 - Audiobook) - ശബ്ദലേഖനം/ മിശ്രണം
- അംഗുലീചാലിതം (2013 - Short film) - തത്സമയ ശബ്ദലേഖനം, മിശ്രണം, ശബ്ദസംവിധാനം.
- വിൽ യൂ ബീ ദേർ? (2010 - Short film) - തിരക്കഥ, പശ്ചാത്തലസംഗീതം, തത്സമയ ശബ്ദലേഖനം, മിശ്രണം, ശബ്ദസംവിധാനം.
- അതിജീവനത്തിന്റെ ഗാഥ (2003 - Documentary) - പശ്ചാത്തലസംഗീതം