എ കെ ലോഹിതദാസ്
1955 മെയ് 10 -ന് പള്ളുരുത്തിയിലാണ് അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ കെ ലോഹിതദാസിൻ്റെ ജനനം. തിരക്കഥാകൃത്തായി മലയാള ചലച്ചിത്രവേദിയിൽ തിളങ്ങിയ ശേഷം സംവിധായക വേഷം അണിഞ്ഞ കഴിവുറ്റ കലാകാരനായിരുന്നു ഇദ്ദേഹം. പത്മരാജൻ, ഭരതൻ, എംടി എന്നിവരെപ്പോലെ കലാമൂല്യമാർന്നതും ജനപ്രിയമായതുമായ കഥാതന്തുക്കൾ കോർത്തിണക്കിയ തിരക്കഥകളാൽ പ്രശസ്തനായിരുന്നു.
ചെറുകഥകൾ എഴുതിത്തുടങ്ങിയെങ്കിലും ”സിന്ധു ശാന്തമായി ഒഴുകുന്നു” എന്ന നാടകത്തിന്റെ രചയിതാവായാണ് പ്രൊഫഷണൽ രംഗത്തേക്ക് കടന്നു വരുന്നത്.ലോഹിയുടെ തന്നെ "ഏകാദശി നോറ്റ കാക്ക" എന്ന കഥയാണ് "സിന്ധു ശാന്തമായി ഒഴുകുന്നു" എന്ന നാടകമായി മാറ്റിയെടുത്തത്. ചേർത്തല തപസ്യ നാടകസമിതിയാണ് ഇത് നാടകമായി വേദികളിൽ അവതരിപ്പിച്ചത്. 1986-ലെ സംസ്ഥാന സർക്കാരിന്റെ മികച്ച നാടകകൃത്തിനുള്ള അവാർഡ് ഈ നാടകത്തിലൂടെ ലോഹിതദാസിന് ലഭിച്ചു. സിന്ധു ശാന്തമായ് ഉറങ്ങുന്നു, അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവർ എന്നിവയാണ് പ്രധാന നാടകങ്ങൾ.
തന്റെ പുതിയ സിനി`മയുടെ തിരക്കഥയിൽ മാറ്റം വരുത്തുവാൻ ലോഹിതദാസിന്റെയടുത്തെത്തുന്ന സിബി മലയിൽ പിന്നീട് ലോഹിതദാസിനെ തന്റെ അടുത്ത സിനിമക്ക് തിരക്കഥയെഴുതുവാൻ ക്ഷണിക്കുകയായിരുന്നു. സിബി മലയിൽ സംവിധാനം ചെയ്ത തനിയാവർത്തനത്തിലൂടെയാണ് ലോഹിതദാസ് സിനിമയിൽ തിരക്കഥാകൃത്തായി മാറുന്നത്. 1987ൽ പുറത്തിറങ്ങിയ തനിയാവർത്തനം, തിരക്കഥാകൃത്തായ ലോഹിതദാസിനെ ആ വർഷത്തെ ഫിലിം ക്രിട്ടിക്സ് അവാർഡിനർഹനാക്കുകയും ഒപ്പം ജനസമ്മിതിയുള്ളൊരു തിരക്കഥാകൃത്താക്കി മാറ്റുകയും ചെയ്തു. വാടകഗർഭപാത്രം കേന്ദ്രബിന്ദുവായി അവതരിക്കപ്പെട്ട ദശരഥം ആർദ്രമായ ഒരു കഥയാണ് പറഞ്ഞത്. കിരീടം, ഭരതം, ധനം, കമലദളം, ചെങ്കോൽ തുടങ്ങി കുറേ ചിത്രങ്ങൾ ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിൽപ്പിറന്നു. എഴുതാപ്പുറങ്ങൾ, കുടുംബപുരാണം, ജാതകം, മുദ്ര, മഹായാനം, മൃഗയ, മാലയോഗം, രാധാമാധവം, സസ്നേഹം, ഹിസ് ഹൈനസ് അബ്ദുള്ള, ആധാരം, അമരം, വെങ്കലം, വാത്സല്യം, പാഥേയം, തൂവൽക്കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്നിവയാണ് പ്രധാനപ്പെട്ട തിരക്കഥകൾ. ഏകദേശം നാല്പത്തിയൊന്നോളം സിനിമകൾക്ക് തിരക്കഥയെഴുതി.
തിരക്കഥാ രചനയിൽ നിന്ന് സംവിധായകനിലേക്കുള്ള ചുവടുമാറ്റം 1997-ൽ പുറത്തിറങ്ങിയ "ഭൂതക്കണ്ണാടി" എന്ന ചിത്രത്തിലൂടെ ആയിരുന്നു. തുടർന്ന് കാരുണ്യം, ഓർമ്മച്ചെപ്പ്, കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കർ, സൂത്രധാരൻ, കസ്തൂരിമാൻ, ചക്രം, ചക്കരമുത്ത്, നിവേദ്യം എന്നീ പന്ത്രണ്ടോളം സിനിമകൾ സംവിധാനം ചെയ്തു. കസ്തൂരിമാൻ, നിവേദ്യം, ചക്കരമുത്ത് തുടങ്ങിയ ചിത്രങ്ങളിൽ ഗാനരചയിതാവിന്റെ വേഷവും അണിഞ്ഞു. 18 തവണ മികച്ച തിരക്കഥയ്ക്കുള്ള ഫിലിം ക്രിട്ടിക് അവാർഡ് ലോഹിതദാസിനെ തേടിയെത്തി. നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം, മികച്ച സംവിധായകനുള്ള പത്മരാജൻ പുരസ്കാരം, രാമു കാര്യാട്ട് പുരസ്കാരം, അരവിന്ദൻ പുരസ്കാരം, മികച്ച കഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം എന്നീ ബഹുമതികൾ നേടിയിട്ടുണ്ട്.തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.
ഭാര്യ: സിന്ധു. മക്കൾ: ഹരികൃഷ്ണൻ, വിജയ് ശങ്കർ.
ഹൃദയാഘാതത്തെത്തുടർന്ന് 2009 ജൂൺ 28ന് എറണാകുളത്ത് വെച്ച് ഇദ്ദേഹം നിര്യാതനായി.
ലോഹിതദാസിന്റെ ഇന്റർവ്യൂകളും അദ്ദേഹം സൃഷ്ടിച്ച മികച്ച ചില ചലച്ചിത്രരംഗങ്ങളും കോർത്തിണക്കിയ ഒരു വീഡിയോ..
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം നിവേദ്യം | തിരക്കഥ എ കെ ലോഹിതദാസ് | വര്ഷം 2007 |
ചിത്രം ചക്കരമുത്ത് | തിരക്കഥ എ കെ ലോഹിതദാസ് | വര്ഷം 2006 |
ചിത്രം കസ്തൂരിമാൻ | തിരക്കഥ എ കെ ലോഹിതദാസ് | വര്ഷം 2003 |
ചിത്രം ചക്രം | തിരക്കഥ എ കെ ലോഹിതദാസ് | വര്ഷം 2003 |
ചിത്രം സൂത്രധാരൻ | തിരക്കഥ എ കെ ലോഹിതദാസ് | വര്ഷം 2001 |
ചിത്രം അരയന്നങ്ങളുടെ വീട് | തിരക്കഥ എ കെ ലോഹിതദാസ് | വര്ഷം 2000 |
ചിത്രം ജോക്കർ | തിരക്കഥ എ കെ ലോഹിതദാസ് | വര്ഷം 2000 |
ചിത്രം ഓർമ്മച്ചെപ്പ് | തിരക്കഥ എ കെ ലോഹിതദാസ് | വര്ഷം 1998 |
ചിത്രം ഭൂതക്കണ്ണാടി | തിരക്കഥ എ കെ ലോഹിതദാസ് | വര്ഷം 1997 |
ചിത്രം കാരുണ്യം | തിരക്കഥ എ കെ ലോഹിതദാസ് | വര്ഷം 1997 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ചകോരം | കഥാപാത്രം | സംവിധാനം എം എ വേണു | വര്ഷം 1994 |
സിനിമ വീണ്ടും ചില വീട്ടുകാര്യങ്ങൾ | കഥാപാത്രം ഫിലിം ഡയറക്ടർ | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1999 |
സിനിമ കാറ്റ് വന്ന് വിളിച്ചപ്പോൾ | കഥാപാത്രം എ കെ ലോഹിതദാസായിത്തന്നെ | സംവിധാനം സി ശശിധരൻ പിള്ള | വര്ഷം 2000 |
സിനിമ ഉദയനാണ് താരം | കഥാപാത്രം സംവിധായകൻ പ്രതാപൻ | സംവിധാനം റോഷൻ ആൻഡ്ര്യൂസ് | വര്ഷം 2005 |
സിനിമ ഔട്ട് ഓഫ് സിലബസ് | കഥാപാത്രം | സംവിധാനം വിശ്വൻ വിശ്വനാഥൻ | വര്ഷം 2006 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം എഴുതാപ്പുറങ്ങൾ | സംവിധാനം സിബി മലയിൽ | വര്ഷം 1987 |
ചിത്രം തനിയാവർത്തനം | സംവിധാനം സിബി മലയിൽ | വര്ഷം 1987 |
ചിത്രം കുടുംബപുരാണം | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1988 |
ചിത്രം മുക്തി | സംവിധാനം ഐ വി ശശി | വര്ഷം 1988 |
ചിത്രം മഹായാനം | സംവിധാനം ജോഷി | വര്ഷം 1989 |
ചിത്രം മൃഗയ | സംവിധാനം ഐ വി ശശി | വര്ഷം 1989 |
ചിത്രം മുദ്ര | സംവിധാനം സിബി മലയിൽ | വര്ഷം 1989 |
ചിത്രം ദശരഥം | സംവിധാനം സിബി മലയിൽ | വര്ഷം 1989 |
ചിത്രം കിരീടം | സംവിധാനം സിബി മലയിൽ | വര്ഷം 1989 |
ചിത്രം കുട്ടേട്ടൻ | സംവിധാനം ജോഷി | വര്ഷം 1990 |
ചിത്രം മാലയോഗം | സംവിധാനം സിബി മലയിൽ | വര്ഷം 1990 |
ചിത്രം രാധാമാധവം | സംവിധാനം സുരേഷ് ഉണ്ണിത്താൻ | വര്ഷം 1990 |
ചിത്രം സസ്നേഹം | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1990 |
ചിത്രം ഹിസ് ഹൈനസ്സ് അബ്ദുള്ള | സംവിധാനം സിബി മലയിൽ | വര്ഷം 1990 |
ചിത്രം കനൽക്കാറ്റ് | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1991 |
ചിത്രം ധനം | സംവിധാനം സിബി മലയിൽ | വര്ഷം 1991 |
ചിത്രം അമരം | സംവിധാനം ഭരതൻ | വര്ഷം 1991 |
ചിത്രം ഭരതം | സംവിധാനം സിബി മലയിൽ | വര്ഷം 1991 |
ചിത്രം കമലദളം | സംവിധാനം സിബി മലയിൽ | വര്ഷം 1992 |
ചിത്രം ആധാരം | സംവിധാനം ജോർജ്ജ് കിത്തു | വര്ഷം 1992 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് നിവേദ്യം | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 2007 |
തലക്കെട്ട് ചക്കരമുത്ത് | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 2006 |
തലക്കെട്ട് കസ്തൂരിമാൻ | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 2003 |
തലക്കെട്ട് ചക്രം | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 2003 |
തലക്കെട്ട് സൂത്രധാരൻ | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 2001 |
തലക്കെട്ട് ജോക്കർ | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 2000 |
തലക്കെട്ട് അരയന്നങ്ങളുടെ വീട് | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 2000 |
തലക്കെട്ട് വീണ്ടും ചില വീട്ടുകാര്യങ്ങൾ | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1999 |
തലക്കെട്ട് ഓർമ്മച്ചെപ്പ് | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 1998 |
തലക്കെട്ട് ഭൂതക്കണ്ണാടി | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 1997 |
തലക്കെട്ട് കാരുണ്യം | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 1997 |
തലക്കെട്ട് ഉദ്യാനപാലകൻ | സംവിധാനം ഹരികുമാർ | വര്ഷം 1996 |
തലക്കെട്ട് തൂവൽക്കൊട്ടാരം | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1996 |
തലക്കെട്ട് സല്ലാപം | സംവിധാനം സുന്ദർദാസ് | വര്ഷം 1996 |
തലക്കെട്ട് സാദരം | സംവിധാനം ജോസ് തോമസ് | വര്ഷം 1995 |
തലക്കെട്ട് ചകോരം | സംവിധാനം എം എ വേണു | വര്ഷം 1994 |
തലക്കെട്ട് സാഗരം സാക്ഷി | സംവിധാനം സിബി മലയിൽ | വര്ഷം 1994 |
തലക്കെട്ട് വാത്സല്യം | സംവിധാനം കൊച്ചിൻ ഹനീഫ | വര്ഷം 1993 |
തലക്കെട്ട് ചെങ്കോൽ | സംവിധാനം സിബി മലയിൽ | വര്ഷം 1993 |
തലക്കെട്ട് വെങ്കലം | സംവിധാനം ഭരതൻ | വര്ഷം 1993 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് നിവേദ്യം | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 2007 |
തലക്കെട്ട് ചക്കരമുത്ത് | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 2006 |
തലക്കെട്ട് കസ്തൂരിമാൻ | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 2003 |
തലക്കെട്ട് ചക്രം | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 2003 |
തലക്കെട്ട് സൂത്രധാരൻ | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 2001 |
തലക്കെട്ട് ജോക്കർ | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 2000 |
തലക്കെട്ട് അരയന്നങ്ങളുടെ വീട് | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 2000 |
തലക്കെട്ട് വീണ്ടും ചില വീട്ടുകാര്യങ്ങൾ | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1999 |
തലക്കെട്ട് ഓർമ്മച്ചെപ്പ് | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 1998 |
തലക്കെട്ട് ഭൂതക്കണ്ണാടി | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 1997 |
തലക്കെട്ട് കാരുണ്യം | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 1997 |
തലക്കെട്ട് ഉദ്യാനപാലകൻ | സംവിധാനം ഹരികുമാർ | വര്ഷം 1996 |
തലക്കെട്ട് തൂവൽക്കൊട്ടാരം | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1996 |
തലക്കെട്ട് സല്ലാപം | സംവിധാനം സുന്ദർദാസ് | വര്ഷം 1996 |
തലക്കെട്ട് സാദരം | സംവിധാനം ജോസ് തോമസ് | വര്ഷം 1995 |
തലക്കെട്ട് ചകോരം | സംവിധാനം എം എ വേണു | വര്ഷം 1994 |
തലക്കെട്ട് സാഗരം സാക്ഷി | സംവിധാനം സിബി മലയിൽ | വര്ഷം 1994 |
തലക്കെട്ട് വാത്സല്യം | സംവിധാനം കൊച്ചിൻ ഹനീഫ | വര്ഷം 1993 |
തലക്കെട്ട് ചെങ്കോൽ | സംവിധാനം സിബി മലയിൽ | വര്ഷം 1993 |
തലക്കെട്ട് വെങ്കലം | സംവിധാനം ഭരതൻ | വര്ഷം 1993 |
ഗാനരചന
എ കെ ലോഹിതദാസ് എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ചെമ്മാനം പൂത്തേ പുതു സിന്ദൂരം തൊട്ടേ | ചിത്രം/ആൽബം ജോക്കർ | സംഗീതം മോഹൻ സിത്താര | ആലാപനം കെ ജെ യേശുദാസ് | രാഗം | വര്ഷം 2000 |
ഗാനം അഴകേ നീ പാടും | ചിത്രം/ആൽബം ജോക്കർ | സംഗീതം മോഹൻ സിത്താര | ആലാപനം കെ ജെ യേശുദാസ് | രാഗം | വര്ഷം 2000 |
ഗാനം രാക്കുയിൽ പാടീ | ചിത്രം/ആൽബം കസ്തൂരിമാൻ | സംഗീതം ഔസേപ്പച്ചൻ | ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര | രാഗം ഗൗരിമനോഹരി | വര്ഷം 2003 |
ഗാനം മറന്നുവോ പൂമകളേ (F) | ചിത്രം/ആൽബം ചക്കരമുത്ത് | സംഗീതം എം ജയചന്ദ്രൻ | ആലാപനം സുജാത മോഹൻ | രാഗം പീലു | വര്ഷം 2006 |
ഗാനം മറന്നുവോ പൂമകളേ | ചിത്രം/ആൽബം ചക്കരമുത്ത് | സംഗീതം എം ജയചന്ദ്രൻ | ആലാപനം കെ ജെ യേശുദാസ് | രാഗം പീലു | വര്ഷം 2006 |
ഗാനം പഹാഡി പാടു (M) | ചിത്രം/ആൽബം ചക്കരമുത്ത് | സംഗീതം എം ജയചന്ദ്രൻ | ആലാപനം കെ ജെ യേശുദാസ് | രാഗം പഹാഡി | വര്ഷം 2006 |
ഗാനം പഹാഡി പാടൂ | ചിത്രം/ആൽബം ചക്കരമുത്ത് | സംഗീതം എം ജയചന്ദ്രൻ | ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര | രാഗം പഹാഡി | വര്ഷം 2006 |
ഗാനം കോലക്കുഴൽ വിളികേട്ടോ | ചിത്രം/ആൽബം നിവേദ്യം | സംഗീതം എം ജയചന്ദ്രൻ | ആലാപനം വിജയ് യേശുദാസ്, ശ്വേത മോഹൻ | രാഗം ആഭേരി | വര്ഷം 2007 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം എന്നും മുന്നിൽ | ചിത്രം/ആൽബം സംഘഗാനം | രചന എം ഗോപി | ആലാപനം ജി വേണുഗോപാൽ, രാധികാ തിലക് | രാഗം | വര്ഷം 1989 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ദി കാമ്പസ് | സംവിധാനം മോഹൻ | വര്ഷം 2005 |
തലക്കെട്ട് സ്റ്റോപ്പ് വയലൻസ് | സംവിധാനം എ കെ സാജന് | വര്ഷം 2002 |
തലക്കെട്ട് വീണ്ടും ചില വീട്ടുകാര്യങ്ങൾ | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1999 |
തലക്കെട്ട് വളയം | സംവിധാനം സിബി മലയിൽ | വര്ഷം 1992 |