റോജിൻ തോമസ്
തിരുവനന്തപുരം സ്വദേശിയായ റോജിൻ തോമസ് കാട്ടാക്കട DVMNN HSSലും തിരുവനന്തപുരം സെന്റ്ജോസഫ് സ്കൂളിലുമൊക്കെ സ്കൂൾ പഠനം പൂർത്തിയാക്കി. പ്ലസ് ടുവിനു പഠിക്കുമ്പോൾ സ്കൂളിൽ വച്ച് "ഒന്ന് പൊട്ടിച്ചാലോ" എന്ന ഹ്രസ്വചിത്രമൊരുക്കിക്കൊണ്ടാണ് തുടക്കം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മർച്ചന്റ് നേവി കോഴ്സിനു ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാതെ ഒരു വർഷത്തിനു ശേഷം കൊച്ചിൻ മീഡിയ സ്കൂളിൽ ചേർന്ന് സിനിമയുടെ ബാലപാഠങ്ങൾ പഠിച്ചു. മീഡിയ സ്കൂളിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ രാഹുൽ സുബ്രമണ്യം, ഷാനിൽ മുഹമ്മദ് എന്നിവരൊപ്പം ഹ്രസ്വചിത്രങ്ങൾ ഒരുക്കി, മനോരമയുടെ യുവ ഒരുക്കിയ ഷോർട് ഫിലിം ഫെസ്റ്റിൽ ഇവരുടെ "വൺറുപ്പി ടിപ്പെന്ന" ഹ്രസ്വചിത്രം അവാർഡിനർഹമായി. തുടർന്ന് ഇവർ ഒരുമിച്ച് പൂർത്തിയാക്കിയ സ്ക്രിപ്റ്റ് ഫ്രൈഡേ ഫിലിംസിലൂടെ റോജിനും ഷാനിലും സംവിധായകരായും രാഹുൽ സംഗീതസംവിധായകനായും അവരുടെ ആദ്യ ചിത്രമായ "ഫിലിപ്പ് & ദി മങ്കിപ്പെന്നായി" പുറത്തിറങ്ങി ശ്രദ്ധേയമായി. തുടർന്ന് ഈ ടീം തന്നെ സഹകരിച്ച് റോജിൻ സംവിധായകനായി ജോ&ദ ബോയ് എന്ന സിനിമയും പുറത്തിറക്കി.
റോജിന്റെ മൂന്നാമത്തെ ചിത്രമായ #ഹോം ഫ്രൈഡേ ഫിലിംസ് വഴി തന്നെ ആമസോണിൽ ഓടിടി ആയി റിലീസ് ചെയ്യപ്പെട്ടു.
ഓസ്ട്രേലിയയിൽ ജോലി നോക്കുന്ന സഹോദരൻ റിജിനും ഭാര്യ ലിഞ്ജുവും പിതാവ് തോമസ് റിച്ചാർഡ് പ്രദീപവും അമ്മ റോസമ്മ തോമസുമടങ്ങുന്നതാണ് റോജിന്റെ കുടുംബം.