അനു എലിസബത്ത് ജോസ്
ആലപ്പുഴ ജില്ലയിലാണ് ജനനമെങ്കിലും, കൊച്ചിയിലെ ഇടപ്പിള്ളിയിലാണ് പഠിച്ചതും വളർന്നതും. അച്ഛൻ ജോസ് സേവ്യർ ഓറിയന്റൽ ഇൻഷൂറൻസ് മുംബൈയുടെ റീജനൽ മാനേജറാണ്. അമ്മ മറിയാമ്മ ജോസ്, കോളേജ് വിദ്യാർഥിനിയായ അനുജത്തി എന്നിവർക്കൊപ്പം ഇടപ്പിള്ളി ക്ലബ്ബ് ജംഗ്ഷനിൽ താമസിക്കുന്നു.
അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്നോളജിയിൽ നിന്നു എൻജിനീയറിങ്ങ് പൂർത്തിയാക്കി, ചെന്നൈയിൽ ടിസിഎസ്സിൽ ജോലിചെയ്യുന്നതിനിടയിലാണ് തട്ടത്തിൻ മറയത്തിലെ പാട്ടുകൾ എഴുതുവാൻ അവസരം ലഭിച്ചത്.
പന്ത്രണ്ടാം ക്ലാസ്സിൽ പടിക്കുമ്പോളാണ് ആദ്യമായി ഒരു പാട്ടിന് വരികൾ എഴുതുന്നത്. പിന്നീട് കോളേജിൽ പഠിക്കുമ്പോൾ ഒരു ആൽബത്തിനുവേണ്ടി വരികൾ എഴുതി. കോളേജിലെ സീനിയർ സ്റ്റുഡന്റും, സുഹൃത്തും തട്ടത്തിൻ മറയത്തിന്റെ സഹസംവിധായകനും കൂടിയായ ഗണേശ് രാജാണ് വിനീതിനു അനുവിനെ പരിജയപ്പെടുത്തിയത്.