എൻ പി മുഹമ്മദ്
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന എന്‍.പി അബുവിന്‍റെ മകനായി 1929 ജൂലൈ 1 ആം തിയതി കോഴിക്കോട് കുണ്ടുങ്ങലിൽ എന്‍.പി മുഹമ്മദ് ജനിച്ചു.
ജനിച്ചു വളര്‍ന്ന ദേശത്തിന്‍റെ കഥ അക്ഷരത്തിലാക്കുന്നതില്‍ വിജയിച്ച കഥാകാരന്‍/നോവലിസ്റ്റ്/കോളമിസ്റ്റ്/ലേഖകന്‍ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹത്തിന്റെ ആദ്യ കൃതി മദിരാശി സര്‍ക്കാരിന്‍റെ അവാര്‍ഡ് നേടിയ തൊപ്പിയും തട്ടവുമാണ്.
സാഹിത്യ അക്കാദമി പുരസ്കാരം/ സമസ്തകേരള സാഹിത്യ പരിഷത്ത് അവാര്‍ഡ്/ മുട്ടത്തുവര്‍ക്കി അവാർഡ് എന്നിവ കരസ്ഥമാക്കിയ മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലായ ദൈവത്തിന്‍റെ കണ്ണ്/എം.ടി.യും എന്‍.പി.യും ചേർന്ന് എഴുതിയ അറബിപ്പൊന്ന്/എണ്ണപ്പാടം/പിന്നെയും എണ്ണപ്പാടം/മരം/തങ്കവാതിൽ/ഗുഹ/നാവ്/മുഹമ്മദ് അബ്ദുറഹ്മാന്‍ (നോവലുകൾ)/അവര്‍ നാലു പേര്‍/ഉപ്പും നെല്ലും/ കളിക്കോപ്പുകള്‍/കളിപ്പാനീസ് (ബാലസാഹിത്യങ്ങൾ)/ഹിരണ്യകശിപു (ആക്ഷേപഹാസ്യം)/സി.വി. രാമന്‍പിള്ള പുരസ്കാരം ലഭിച്ച വീരരസം സി.വി. കൃതികളില്‍/മാനുഷ്യകം/മന്ദഹാസത്തിന്‍റെ മൗനരോദനം/പുകക്കുഴലും സരസ്വതിയും/സെക്യുലര്‍ ഡെമോക്രസിയും ഇന്ത്യയിലെ മുസ്ലീങ്ങളും (നിരൂപണങ്ങള്‍)/എന്‍ പി മുഹമ്മദിന്റെ കഥകള്‍/ഡീ കോളണൈസേഷന്‍/ എന്റെ പ്രിയപ്പെട്ട കഥകള്‍/കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച പ്രസിഡന്‍റിന്‍റെ ആദ്യത്തെ മരണം (കഥാസമാഹാരങ്ങൾ) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
ബോസ്നിയ ഹെർസഗോവീനിയയുടെ ആദ്യത്തെ പ്രസിരണ്ടും/ചിന്തകനും/ആക്റ്റിവിസ്റ്റും/ നിയമജ്ഞനുമായിരുന്ന അലിജാ ഇസ്സത്ത് ബെഗോവിച്ചിന്റെ 'Islam between east and west' എന്ന പുസ്തകം ഇസ്ലാം രാജമാര്‍ഗ്ഗം എന്ന പേരിൽ ഇദ്ദേഹം മലയാളത്തിലേക്ക് പരിഭാഷ നടത്തിയീട്ടുണ്ട്.
കേരള കൗമുദി കോഴിക്കോട് റസിഡന്‍റ് എഡിറ്റര്‍/നവസാഹിതി/ഗോപുരം/ജാഗ്രത/നിരീക്ഷണം/ പ്രദീപം മാസിക എന്നിവയുടെ പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന്റെ മരം എന്ന നോവൽ യൂസഫലി കേച്ചേരി സിനിമയാക്കി. തുടർന്ന് ചുഴി/മാന്യമഹാജനങ്ങളേ/വീരപുത്രൻ എന്നിവയും സിനിമകളായി. എണ്ണപ്പാടം ഏഷ്യാനെറ്റില്‍ പി.എന്‍.മേനോന്‍ പരമ്പരയാക്കി.
കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും/സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് ലളിതാംബിക അന്തര്‍ജ്ജനം പുരസ്കാരം ലഭിച്ചിട്ടുള്ള ഇദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം/മലയാള വിഭാഗം ഉപദേശക സമിതി കണ്‍വീനര്‍/കേരള സംഗീത നാടക അക്കാദമി അംഗം/ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം/ കേരള സാഹിത്യ അക്കാദമി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമിയുടെ പ്രസിരണ്ടായിരിക്കെ 2003 ജനുവരി 3 ആം തിയതി അദ്ദേഹം അന്തരിച്ചു.
ബിച്ചാത്തുമ്മയാണ് ഭാര്യ/എന്‍.പി.നാസര്‍ (എസ്.ബി.റ്റി)/എന്‍.പി. ഹാഫിസ് മുഹമ്മദ് (അധ്യാപകന്‍/സാമൂഹ്യ പ്രവര്‍ത്തകന്‍/സാഹിത്യകാരന്‍/ പത്രപ്രവര്‍ത്തകന്‍)/സക്കീര്‍ഹുസൈന്‍ (കുവൈറ്റ്)/അബുഫൈസി (മലയാള മനോരമ)/ ജാസ്മിന്‍/ബാബുപേള്‍/സെറീന എന്നിവര്‍ മക്കളാണ്.