കെ ജി സേതുനാഥ്
ട്രാവൻകൂർ റെസിഡൻസിയിൽ ജോലികാരനായ എൻ ഗോവിന്ദൻ ആചാരിയുടെയും അമ്മാളു അമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ എന്ന സ്ഥലത്ത് ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഒരു കവിയായി സാഹിത്യജിവിതം ആരംഭിച്ച സേതുനാഥ്. കഥ, നാടകം, നോവൽ എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
ആകാശവാണിയിൽ ജോലികാരനായ അദ്ദേഹം ഏഴിൽപരം ബാലസാഹിത്യ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അവയിൽ താലപ്പൊലി, നല്ലലോകം എന്നീ പുസ്തകങ്ങൾ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മികച്ച ബാല സാഹിത്യത്തിനുള്ള പുരസ്ക്കാരങ്ങൾക്ക് അർഹമായി. 1964 -ൽ കുടുംബിനി എന്ന സിനിമയ്ക്ക് കഥ എഴുതിക്കൊണ്ടാണ് കെ ജി സേതുനാഥ് ചലച്ചിത്രമേഖലയിൽ തന്റെ തൂലിക ചലിപ്പിക്കുന്നത്. തുടർന്ന് കാത്തിരുന്ന നിക്കാഹ്, മിടുമിടുക്കി... എന്നിവയുൾപ്പെടെ ആറ് സിനിമകൾക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി. ഇവ കൂടാതെ നാല് സിനിമകളുടെ രചനയിൽ വിവിധമേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നാല്പതു നോവലുകളും രണ്ടായിരത്തിലധികം റേഡിയോ നാടകങ്ങളും അഞ്ഞൂറിലധികം ചെറുകഥകളും സേതുനാഥിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
1989 ആഗസ്റ്റിൽ കെ ജി സേതുനാഥ് അന്തരിച്ചു.