ബാബു ജനാർദ്ദനൻ
മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്. ജനാർദ്ധനന്റെയും, പങ്കജാക്ഷിയുടെയും മകനായി കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ജനിച്ചു.മാടപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ, തൃക്കൊടിത്താനം ഗവ്ണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോട്ടയം എ പി സ്കൂൾ ആർട്സിൽ നിന്നും ഹയർ സ്റ്റഡീസ് പൂർത്തിയാക്കി. മലപ്പുറം ജില്ലയിലെ തിരൂരിൽ ഒഴൂർ CPPHMHS അധ്യാപകനായി അദ്ദേഹം ജോലിയിൽ ചേർന്നു.
ഒരു തിരക്കഥാകൃത്തായാണ് ബാബു ജനാർദ്ധനൻ സിനിമയിലെത്തുന്നത്. 1990- ൽ അനന്തവൃത്താന്തം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. തുടർന്ന് മുപ്പതോളം സിനിമകൾക്ക് തിരക്കഥ, സംഭാഷണം രചിച്ചു. മാണിക്യ ചെമ്പഴുക്ക, അനുഭൂതി, വർണ്ണപ്പകിട്ട്, ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ, തച്ചിലേടത്തു ചുണ്ടൻ, അച്ഛനുറങ്ങാത്ത വീട്, തലപ്പാവ്, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകൾ ബാബു ജനാർദ്ധനന്റെ തൂലികയിൽ പിറന്ന പ്രധാന ചിത്രങ്ങളാണ്. ബാബു ജനാർദ്ധനൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമകളാണ് ലിസമ്മയുടെ വീട്, ഗോഡ് ഫോർ സെയിൽ, ബോംബെ മാർച്ച് 12 എന്നിവ. സിസ്റ്റർ അൽഫോൻസാമ്മയുടെ ജീവിതത്തെ ആസ്പദമാക്കി സങ്കടങ്ങളുടെ അമ്മ എന്ന പേരിൽ 1994- ൽ ഒരു ഡോക്യുമെന്ററി ബാബു ജനാർദ്ധനൻ സംവിധാനം ചെയ്തിട്ടുണ്ട്.
ബാബു ജനാർദ്ധനന്റെ ഭാര്യയുടെ പേര് ഷീബ. രണ്ടുമക്കളാണ് അവർക്കുള്ളത്. നീലിമ, നിരഞ്ജൻ.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ലിസമ്മയുടെ വീട് | ബാബു ജനാർദ്ദനൻ | 2013 |
ഗോഡ് ഫോർ സെയിൽ | ബാബു ജനാർദ്ദനൻ | 2013 |
ബോംബെ മാർച്ച് 12 | ബാബു ജനാർദ്ദനൻ | 2011 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ഒരു കൊച്ചു ഭൂമികുലുക്കം | ചന്ദ്രശേഖരൻ | 1992 |
സുദിനം | നിസ്സാർ | 1994 |
അനുഭൂതി | ഐ വി ശശി | 1997 |
പഞ്ചലോഹം | ഹരിദാസ് | 1998 |
തച്ചിലേടത്ത് ചുണ്ടൻ | ഷാജൂൺ കാര്യാൽ | 1999 |
ഡ്രീംസ് | ഷാജൂൺ കാര്യാൽ | 2000 |
ഭേരി | ശിവപ്രസാദ് | 2002 |
ചതുരംഗം | കെ മധു | 2002 |
അച്ഛനുറങ്ങാത്ത വീട് | ലാൽ ജോസ് | 2006 |
അവൻ ചാണ്ടിയുടെ മകൻ | തുളസീദാസ് | 2006 |
വാസ്തവം | എം പത്മകുമാർ | 2006 |
വൺവേ ടിക്കറ്റ് | ബിപിൻ പ്രഭാകർ | 2008 |
തലപ്പാവ് | മധുപാൽ | 2008 |
കലണ്ടർ | മഹേഷ് പത്മനാഭൻ | 2009 |
സിറ്റി ഓഫ് ഗോഡ് | ലിജോ ജോസ് പെല്ലിശ്ശേരി | 2011 |
ബോംബെ മാർച്ച് 12 | ബാബു ജനാർദ്ദനൻ | 2011 |
ഇത് പാതിരാമണൽ | എം പത്മകുമാർ | 2013 |
ഗോഡ് ഫോർ സെയിൽ | ബാബു ജനാർദ്ദനൻ | 2013 |
ലിസമ്മയുടെ വീട് | ബാബു ജനാർദ്ദനൻ | 2013 |
സ്വർണ്ണ കടുവ | ജോസ് തോമസ് | 2016 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സ്വർണ്ണ കടുവ | ജോസ് തോമസ് | 2016 |
ലിസമ്മയുടെ വീട് | ബാബു ജനാർദ്ദനൻ | 2013 |
ഇത് പാതിരാമണൽ | എം പത്മകുമാർ | 2013 |
മുസാഫിർ | പ്രമോദ് പപ്പൻ | 2013 |

ഹാർട്ട് ബീറ്റ്സ് | വിനു ആനന്ദ് | 2007 |
അവൻ ചാണ്ടിയുടെ മകൻ | തുളസീദാസ് | 2006 |
വാസ്തവം | എം പത്മകുമാർ | 2006 |
അച്ഛനുറങ്ങാത്ത വീട് | ലാൽ ജോസ് | 2006 |
ചതുരംഗം | കെ മധു | 2002 |
ഡ്രീംസ് | ഷാജൂൺ കാര്യാൽ | 2000 |
ചന്ദ്രനുദിക്കുന്ന ദിക്കിൽ | ലാൽ ജോസ് | 1999 |
തച്ചിലേടത്ത് ചുണ്ടൻ | ഷാജൂൺ കാര്യാൽ | 1999 |
പഞ്ചലോഹം | ഹരിദാസ് | 1998 |
അനുഭൂതി | ഐ വി ശശി | 1997 |
സംഭാഷണം എഴുതിയ സിനിമകൾ