രാഗിണി
തങ്കപ്പൻ പിള്ളയുടെയും സരസ്വതിയുടെയും മകളായി 1937 മാർച്ച് 27 ആം തിയതി തിരുവനന്തപുരത്താണ് രാഗിണി ജനിച്ചത്.
തിരുവിതാംകൂർ സഹോദരിമാരായ ലളിതയുടെയും പത്മിനിയുടെയും ഇളയ സഹോദരി ആയി ജനിച്ച രാഗിണി ചേച്ചിമാരെ പോലെ ഗുരു ഗോപിനാഥിന്‍റെ കീഴില്‍ നൃത്തം അഭ്യസിച്ച് വളർന്നു.
തിരുവിതാംകൂര്‍ സിസ്റ്റേഴ്‌സ് അക്കാലത്ത് തെന്നിന്ത്യലിലെ ഏറ്റവും പ്രശസ്തരായ നര്‍ത്തകിമാരായിരുന്നു. അതിനാൽ തന്നെ ആക്കാലത്ത് ഇറങ്ങിയിരുന്ന മിക്ക ചിത്രങ്ങളിലും ഇവരുടെ നൃത്തം ഉണ്ടാകുമായിരുന്നു. 1948 ൽ ഉദയശങ്കറിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കല്പന എന്ന നൃത്തപ്രധാന്യ സിനിമയിലൂടെ ആയിരുന്നു രാഗിണിയുടെ ചലച്ചിത്ര പ്രവേശനം.
1950 ൽ പുറത്തിറങ്ങിയ പ്രസന്ന എന്ന മലയാള ചിത്രത്തിൽ ലളിതക്കും പത്മിനികുമൊപ്പം നൃത്തം ചെയ്തു രാഗിണി മലയാളത്തിൽ ആദ്യമായി അഭിനയിച്ചു. തുടർന്ന് തസ്കര വീരന്‍, ഉമ്മിണിത്തങ്ക, വിയര്‍പ്പിന്‍റെ വില, നിത്യകന്യക, ആരോമലുണ്ണി, നായരു പിടിച്ച പുലിവാല്, ഭാര്യ, ഉണ്ണിയാര്‍ച്ച, പാലോട്ടുകോമന്‍, കൃഷ്ണകുചേല, വേലുത്തമ്പിദളവ, നിത്യകന്യക, പുതിയ ആകാശം പുതിയ ഭൂമി, ചിലമ്പൊലി, അന്ന, ലക്ഷ്യം, കലയും കാമിനിയും, ആറ്റംബോംബ്, മണവാട്ടി, തുറക്കാത്തവാതില്‍, അരനാഴികനേരം എന്നിങ്ങിനെയുള്ള നിരവധി ചിത്രങ്ങളില്‍
ഇവർ തന്റെ അഭിനയ ചാതുര്യം കാഴ്ചവെച്ചു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച ഇവർ 1976 ഡിസംബർ 30 ആം തിയതി തന്റെ 39 ആം വയസ്സിൽ അന്തരിച്ചു.
മാധവൻ തമ്പിയാണ് ഭർത്താവ്. ലക്ഷ്മിതമ്പി പ്രിയതമ്പി എന്നിവരാണ് മക്കൾ.