ദിലീപ്
1968 ഒക്ടോബർ 27 നു എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് ദേശം എന്ന ഗ്രാമത്തിൽ ജനനം. സ്ക്കൂൾ കോളേജ് കാലഘട്ടത്തിൽ മിമിക്രിയിലൂടെ കലാജീവിതം തുടങ്ങി. തുടർന്ന് എറണാകുളം കലാഭവനിൽ മിമിക്രി ആർട്ടിസ്റ്റായി. ഏഷ്യാനെറ്റിലെ കോമിക് കോള എന്ന ഹാസ്യ പരമ്പര, നിരവധി സ്റ്റേജ് ഷോകൾ എന്നിവ അവതരിപ്പിച്ചു. സിനിമയോടുള്ള മോഹം കൊണ്ട് സംവിധായകൻ കമലിന്റെ 1991 മുതൽ വിഷ്ണുലോകം എന്ന സിനിമയിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി. കമലിന്റെ തന്നെ ‘എന്നോടിഷ്ടം കൂടാമോ” എന്ന സിനിമയിലെ ചെറുവേഷത്തിൽ അഭിനയം തുടങ്ങി. തുടർന്ന് സൈന്യം എന്ന ജോഷി ചിത്രം. 1994ൽ സുനിൽ സംവിധാനം ചെയ്ത ’മാനത്തെ കൊട്ടാരം’ എന്ന സിനിമയിൽ നായക വേഷം. 2000ൽ ലോഹിതദാസ് ചിത്രമായ ‘ജോക്കർ’ ദിലീപിനെ ജനപ്രിയനാക്കി. ആ ചിത്രത്തിന്റെ വിജയത്തിലൂടെ നിരവധി വിജയ സിനിമകളിൽ നായകനായി. ദിലീപിന്റെ സുഹൃത്തും കമലിന്റെ അസോസിയേറ്റുമായിരുന്ന ലാൽ ജോസ് 2000ൽ സംവിധാനം ചെയ്ത ‘മീശ മാധവൻ’ എന്ന ചിത്രത്തിന്റെ അൽഭുത വിജയം ദിലീപിനെ ‘ജനപ്രിയ നടൻ’ എന്ന പദവി നേടിക്കൊടുത്തു.
2003ൽ ദിലീപും സഹോദരൻ അനൂപും ചേർന്ന് ഗ്രാന്റ് പ്രൊഡക്ഷൻസ് എന്ന പേരിൽ സിനിമാ നിർമ്മാണക്കമ്പനി ആരംഭിച്ചു. ‘സി ഐ ഡി മൂസ‘ ആയിരുന്നു ആദ്യ ചിത്രം. 2008ൽ ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാളത്തിലെ എല്ലാ താരങ്ങളേയും അണിനിരത്തി ട്വന്റി 20 എന്ന ബിഗ് ബഡ്ജറ്റ് സിനിമ നിർമ്മിച്ചു. മലയാളത്തിലെ എക്കാലത്തേയും കൊമേഴ്സ്യൽ വിജയമായിരുന്നു ആ ചിത്രം. കൂടാതെ വിനീത് ശ്രീനിവാസൻ സംവിധാന രംഗത്ത് തുടക്കം കുറിച്ച ‘മലർവാടി ആർട്ട്സ് ക്ലബ്ബ്, ബിപിൻ പ്രഭാകർ സംവിധാനം ചെയ്ത “ദി മെട്രോ” എന്നീ സിനിമകളും ദിലീപ് നിർമ്മിച്ചു.
അഭിനയത്തിനും സിനിമാ നിർമ്മാണത്തിനും പുറമേ രണ്ടു ചിത്രങ്ങളിൽ ഗായകന്റെ വേഷവും അണിഞ്ഞിട്ടുണ്ട് ദിലീപ്. ജയരാജ് സംവിധാനം ചെയ്ത ‘തിളക്കം” എന്ന ചിത്രത്തിലും ജോണി ആന്റണിയുടെ ‘ഇൻസ്പെക്ടർ ഗരുഡ്’ എന്ന ചിത്രത്തിലും ദിലീപ് പിന്നണി പാടി.
2002ൽ കുഞ്ഞിക്കൂനൻ എന്ന സിനിമയിലെ പ്രകടനത്തിനു സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജ്യൂറി അവാർഡ് ആദ്യമായി നേടി. തുടർന്ന് 2005ൽ ചാന്തു പൊട്ട് എന്ന സിനിമയിലെ അഭിനയത്തിനും സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജ്യൂറി പുരസ്കാരം ലഭിച്ചു. ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’ എന്ന സിനിമയിലെ അഭിനയത്തിനു 2011ലെ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡ് നേടി.
1998 ൽ ദിലീപ് ചലച്ചിത്രനടി മഞ്ജു വാര്യരെ വിവാഹം ചെയ്തു. 2014 ൽ അവർ വിവാഹമോചനം നേടി. മകൾ മീനാക്ഷി. 2016 നവംബർ 25 ന് ചലച്ചിത്രനടി കാവ്യ മാധവനെ ദിലീപ് വിവാഹം കഴിച്ചു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ എന്നോടിഷ്ടം കൂടാമോ | കഥാപാത്രം ദിലീപ് | സംവിധാനം കമൽ | വര്ഷം 1992 |
സിനിമ സുദിനം | കഥാപാത്രം | സംവിധാനം നിസ്സാർ | വര്ഷം 1994 |
സിനിമ മാനത്തെ കൊട്ടാരം | കഥാപാത്രം ദിലീപ് | സംവിധാനം സുനിൽ | വര്ഷം 1994 |
സിനിമ പിടക്കോഴി കൂവുന്ന നൂറ്റാണ്ട് | കഥാപാത്രം | സംവിധാനം വിജി തമ്പി | വര്ഷം 1994 |
സിനിമ സാഗരം സാക്ഷി | കഥാപാത്രം | സംവിധാനം സിബി മലയിൽ | വര്ഷം 1994 |
സിനിമ സൈന്യം | കഥാപാത്രം കാഡറ്റ് 'കൊക്കു' തോമസ് | സംവിധാനം ജോഷി | വര്ഷം 1994 |
സിനിമ ത്രീ മെൻ ആർമി | കഥാപാത്രം മുതുകുളം മധുകുമാർ | സംവിധാനം നിസ്സാർ | വര്ഷം 1995 |
സിനിമ ആലഞ്ചേരി തമ്പ്രാക്കൾ | കഥാപാത്രം ഉണ്ണി | സംവിധാനം സുനിൽ | വര്ഷം 1995 |
സിനിമ പ്രോസിക്യൂഷൻ | കഥാപാത്രം | സംവിധാനം തുളസീദാസ് | വര്ഷം 1995 |
സിനിമ തിരുമനസ്സ് | കഥാപാത്രം കുട്ടൻ | സംവിധാനം അശ്വതി ഗോപിനാഥ് | വര്ഷം 1995 |
സിനിമ വൃദ്ധന്മാരെ സൂക്ഷിക്കുക | കഥാപാത്രം സത്യരാജ്/കെ ജി നായർ | സംവിധാനം സുനിൽ | വര്ഷം 1995 |
സിനിമ ഏഴരക്കൂട്ടം | കഥാപാത്രം അര | സംവിധാനം കരീം | വര്ഷം 1995 |
സിനിമ കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം | കഥാപാത്രം | സംവിധാനം കെ കെ ഹരിദാസ് | വര്ഷം 1995 |
സിനിമ കൊക്കരക്കോ | കഥാപാത്രം | സംവിധാനം കെ കെ ഹരിദാസ് | വര്ഷം 1995 |
സിനിമ സിന്ദൂരരേഖ | കഥാപാത്രം അംബുജാക്ഷൻ | സംവിധാനം സിബി മലയിൽ | വര്ഷം 1995 |
സിനിമ തൂവൽക്കൊട്ടാരം | കഥാപാത്രം രമേഷ്ചന്ദ്ര പൊതുവാൾ | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1996 |
സിനിമ സാമൂഹ്യപാഠം | കഥാപാത്രം | സംവിധാനം കരീം | വര്ഷം 1996 |
സിനിമ മലയാളമാസം ചിങ്ങം ഒന്നിന് | കഥാപാത്രം പ്രേമൻ | സംവിധാനം നിസ്സാർ | വര്ഷം 1996 |
സിനിമ പടനായകൻ | കഥാപാത്രം ദാമു | സംവിധാനം നിസ്സാർ | വര്ഷം 1996 |
സിനിമ ഈ പുഴയും കടന്ന് | കഥാപാത്രം ഗോപി | സംവിധാനം കമൽ | വര്ഷം 1996 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ സി ഐ ഡി മൂസ | സംവിധാനം ജോണി ആന്റണി | വര്ഷം 2003 |
സിനിമ കഥാവശേഷൻ | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2004 |
സിനിമ പാണ്ടിപ്പട | സംവിധാനം റാഫി - മെക്കാർട്ടിൻ | വര്ഷം 2005 |
സിനിമ ട്വന്റി 20 | സംവിധാനം ജോഷി | വര്ഷം 2008 |
സിനിമ മലർവാടി ആർട്ട്സ് ക്ലബ് | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2010 |
സിനിമ ദി മെട്രോ | സംവിധാനം ബിപിൻ പ്രഭാകർ | വര്ഷം 2011 |
സിനിമ ലൗ 24×7 | സംവിധാനം ശ്രീബാലാ കെ മേനോൻ | വര്ഷം 2015 |
സിനിമ കട്ടപ്പനയിലെ ഋത്വിക് റോഷൻ | സംവിധാനം നാദിർഷാ | വര്ഷം 2016 |
സിനിമ കേശു ഈ വീടിന്റെ നാഥൻ | സംവിധാനം നാദിർഷാ | വര്ഷം 2020 |
സിനിമ തട്ടാശ്ശേരി കൂട്ടം | സംവിധാനം അനൂപ് പത്മനാഭൻ | വര്ഷം 2022 |
സിനിമ Voice of സത്യനാഥൻ | സംവിധാനം റാഫി | വര്ഷം 2023 |
സിനിമ പവി കെയർടേക്കർ | സംവിധാനം വിനീത് കുമാർ | വര്ഷം 2024 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ഒന്നാം മല കേറി പോകേണ്ടേ | ചിത്രം/ആൽബം കല്യാണരാമൻ | രചന കൈതപ്രം | സംഗീതം ബേണി-ഇഗ്നേഷ്യസ് | രാഗം | വര്ഷം 2002 |
ഗാനം സാറേ സാറെ സാമ്പാറെ | ചിത്രം/ആൽബം തിളക്കം | രചന കൈതപ്രം | സംഗീതം കൈതപ്രം വിശ്വനാഥ് | രാഗം | വര്ഷം 2003 |
ഗാനം മന്മഥനല്ലേ | ചിത്രം/ആൽബം ഇൻസ്പെക്ടർ ഗരുഡ് | രചന വയലാർ ശരത്ചന്ദ്രവർമ്മ | സംഗീതം അലക്സ് പോൾ | രാഗം | വര്ഷം 2007 |
ഗാനം കണ്ടാൽ ഞാനൊരു സുന്ദരനാ | ചിത്രം/ആൽബം സൗണ്ട് തോമ | രചന നാദിർഷാ | സംഗീതം ഗോപി സുന്ദർ | രാഗം | വര്ഷം 2013 |
ഗാനം നാരങ്ങമുട്ടായി | ചിത്രം/ആൽബം കേശു ഈ വീടിന്റെ നാഥൻ | രചന നാദിർഷാ | സംഗീതം നാദിർഷാ | രാഗം | വര്ഷം 2020 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മന്ത്രമോതിരം | സംവിധാനം ശശി ശങ്കർ | വര്ഷം 1997 |
തലക്കെട്ട് ഈ പുഴയും കടന്ന് | സംവിധാനം കമൽ | വര്ഷം 1996 |
തലക്കെട്ട് മഴയെത്തും മുൻപേ | സംവിധാനം കമൽ | വര്ഷം 1995 |
തലക്കെട്ട് ഭൂമിഗീതം | സംവിധാനം കമൽ | വര്ഷം 1993 |
തലക്കെട്ട് ഗസൽ | സംവിധാനം കമൽ | വര്ഷം 1993 |
തലക്കെട്ട് ആയുഷ്കാലം | സംവിധാനം കമൽ | വര്ഷം 1992 |
തലക്കെട്ട് ചമ്പക്കുളം തച്ചൻ | സംവിധാനം കമൽ | വര്ഷം 1992 |
തലക്കെട്ട് എന്നോടിഷ്ടം കൂടാമോ | സംവിധാനം കമൽ | വര്ഷം 1992 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് തട്ടാശ്ശേരി കൂട്ടം | സംവിധാനം അനൂപ് പത്മനാഭൻ | വര്ഷം 2022 |
തലക്കെട്ട് സവാരി | സംവിധാനം അശോക് നായർ | വര്ഷം 2018 |
തലക്കെട്ട് കടൽ കടന്ന് ഒരു മാത്തുക്കുട്ടി | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2013 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സിനിമ അദ്വൈതം | സംവിധാനം പ്രിയദർശൻ | വര്ഷം 1992 | ശബ്ദം സ്വീകരിച്ചത് ആലുമ്മൂടൻ |
സിനിമ ആയുഷ്കാലം | സംവിധാനം കമൽ | വര്ഷം 1992 | ശബ്ദം സ്വീകരിച്ചത് ആലുമ്മൂടൻ |
സിനിമ കൺകെട്ട് | സംവിധാനം രാജൻ ബാലകൃഷ്ണൻ | വര്ഷം 1991 | ശബ്ദം സ്വീകരിച്ചത് ലാലു അലക്സ് |
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |