ശ്രീദേവി
തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, ഉറുദു, കന്നഡ തുടങ്ങിയ ഭാഷകളിലായി മുന്നൂറിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ച ഇന്ത്യൻ നടിയാണ് ശ്രീദവി. ആന്ധ്രാ സ്വദേശിയായ ചലച്ചിത്ര നർത്തകസംഘത്തിലെ നർത്തകിയായിരുന്ന രാജേശ്വരിയുടെയും അതിഭാഷകനായ അയ്യപ്പന്റേയും മകൾ ശ്രീ അമ്മ യങ്കാർ അയ്യപ്പൻ എന്ന ശ്രീദേവി തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ നാലാം വയസ്സിൽ ബാലതാരമായിട്ടാണ് ചലച്ചിത്ര ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്.
1971 ൽ പൂമ്പാറ്റ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ ശ്രീദേവിക്ക് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിക്കുകയുണ്ടായി. 1976 ൽ കെ ബാലചന്ദ്രൻ സംവിധാനം ചെയ്ത മൂൺട്രു മുടിച്ച് എന്ന ചിത്രത്തിൽ രജനികാന്തിനും കമലഹാസനുമൊപ്പം പതിമൂന്നാം വയസ്സിൽ നായിക സ്ഥാനത്തേയ്ക്ക്. ജൂലി എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിലൂടെയാണ് ശ്രീദേവി ബോളിവുഡിൽ തുടക്കം കുറിച്ചത്. തുടന്ന് നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ ശ്രീദേവിക്ക് സാധിച്ചു. ഒന്നര പതിറ്റാണ്ടോളം കാലം ബോളിവുഡിൽ നിറഞ്ഞു നിന്ന ചലച്ചിത്ര താരമായിരുന്നു ശ്രീദേവി. പ്രഗത്ഭരായ എല്ലാ തെന്നിന്ത്യൻ താരങ്ങളോടൊപ്പവും ശ്രീദേവി അഭിനയിച്ചു. 1981 ൽ മൂന്നാംപിറയിെല അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. 1996 ൽ നിർമ്മാതാവായ ബോണി കപൂറിനെ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷം 1997 ചലച്ചിത്രലോകത്തു നിന്നും മാറി നിന്ന ശ്രീദേവി പിന്നീട് തിരിച്ചു വരുന്നത് 2012 ൽ ഇംഗ്ളീഷ് വിഗ്‌ളീഷ് എന്ന ചിത്രത്തിലൂടെയാണ്...
2013 -ഇൽ പത്മശ്രീ നൽകി രാജ്യം ശ്രീദേവിയെ ആദരിച്ചു . 2017 ല്‍ പുറത്തിറങ്ങിയ മോം ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സീറോ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. കുമാരസംഭവം, പൂമ്പാറ്റ, ആന വളർത്തിയ വാനമ്പാടിയുടെ മകൻ, സത്യവാൻ സാവിത്രി, ദേവരാഗം ഉൾപ്പെടെ 26 ഓളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
2018 ഫെബ്രുവരി 24 ന് ശനിയാഴ്ച രാത്രി 11:30 -ന് ദുബായിയിൽ വെച്ച് ഒരു കല്യാണ വിരുന്നിൽ പങ്കെടുക്കെ ഹൃദയാഘാതത്തെ തുടർന്ന് ശ്രീദേവി ഈ ലോകത്തോട് വിടപറഞ്ഞു...മക്കൾ ജാൻവി , ഖുശ്‌ബു
.