വിനീത് ശ്രീനിവാസൻ
ഗായകൻ-രചയിതാവ്-നടൻ-സംവിധായകൻ. വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനായി മാറിയ ഗായകൻ. ഗായകൻ എന്നതിനു പുറമേ ഗാനരചന, സംഗീതസംവിധാനം, സിനിമാഭിനയം, തിരക്കഥാ രചന,സംവിധാനം തുടങ്ങി സിനിമയുടെ വൈവിധ്യമാർന്ന മേഖലകളിൽ ധൈര്യപൂർവ്വം പരീക്ഷണങ്ങൾ നടത്താനിറങ്ങിയ ചെറുപ്പക്കാരൻ എന്നൊക്കെയുള്ള വിശേഷണങ്ങൾക്ക് യോജ്യനാണ്. മലയാളിക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച നടനും-തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെയും അധ്യാപികയായ ശ്രീമതി വിമലയുടെയും മൂത്ത പുത്രനായി കണ്ണൂരിൽ ജനനം.
കൂത്തുപറമ്പിലും കണ്ണൂരിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിനീത് ചെന്നൈ കെ.ജി.ജി കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗ് പഠിച്ചു കൊണ്ടിരിക്കെ 2003ൽ പ്രിയദർശൻ സംവിധാനം ചെയ്ത "കിളിച്ചുണ്ടൻ മാമ്പഴ"ത്തിൽ വിദ്യാസാഗർ സംഗീതം ചെയ്ത "കസവിന്റെ തട്ടമിട്ട" എന്ന ഗാനം പാടിയാണു മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. 1998ലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മാപ്പിളപ്പാട്ടിന് ഒന്നാം സമ്മാനാർഹമായതാണ് സിനിമയിലും തന്റെ ശബ്ദം പരീക്ഷിക്കാൻ വിനീതിനു ധൈര്യമായത്. എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയതോടെ സിനിമ മുഖ്യവഴിയായി തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് നിരവധി സിനിമകളിലും സംഗീതഷോകളിലും പാടി. 2005-ൽ പുറത്തിറങ്ങിയ "ഉദയനാണു താരം" എന്ന ചിത്രത്തിൽ സ്വന്തം പിതാവ് അഭിനയിച്ച നൃത്ത രംഗത്തിനുവേണ്ടി പാടിയ "കരളേ കരളിന്റെ കരളേ" എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ഓമനപ്പുഴ കടപ്പുറത്ത് (ചാന്തുപൊട്ട്), എന്റെ ഖൽബിലെ (ക്ലാസ്മേറ്റ്സ്) എന്നീ ഗാനങ്ങളും പിന്നീട് വന്ന നിരവധി സിനിമകളിലെയും ആൽബങ്ങളിലെയും ഗാനങ്ങൾ വിനീതിനെ മലയാളത്തിലെ പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനും ജനപ്രിയനുമാക്കി മാറ്റി.
അർജുൻ ശശി, ജേക്ക്സ് ബിജോയ് എന്നിവരൊത്ത് "മലയാളി" എന്ന മ്യൂസിക് ബാൻഡ് സംഘടിപ്പിച്ച് നിരവധി സംഗീതപരിപാടികൾ അവതരിപ്പിച്ചിരുന്നു. 2008ൽ പുറത്തിറങ്ങിയ "സൈക്കിൾ" എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ശ്രീനിവാസനുമൊത്ത് "മകന്റെ അച്ഛൻ" എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. വിനീതും സംഗീത സംവിധായകൻ ഷാൻ റഹ്മാനുമൊത്ത് പുറത്തിറക്കിയ "കോഫി@എംജി റോഡ്" എന്ന ആൽബം ക്യാമ്പസുകളിൽ ഏറെ ഹിറ്റായി മാറിയിരുന്നു. സിനിമയുടെ വ്യത്യസ്ത മേഖലകളിലേക്ക് തുടർന്ന് ശ്രദ്ധ പതിപ്പിച്ച വിനീതിന്റെ ആദ്യ സംവിധാന സംരംഭമാണ് "മലർവാടി അർട്സ് & സ്പോർട്സ് ക്ലബ്ബ് ". മലർവാടി എന്ന ചിത്രത്തിലൂടെ വിനീത് ഉണ്ടാക്കിയെടുത്ത മലർവാടി ഓർക്കസ്ട്ര എന്ന സംഗീതസംഘം വിദേശങ്ങളിലും ഇന്ത്യയിലും നിരവധി ഷോകൾ അവതരിപ്പിച്ചിരുന്നു. തുടർന്ന് വീണ്ടൂം അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച വിനീതിന് "ചാപ്പാ കുരിശ്" എന്ന ചിത്രത്തിലെ "അൻസാരി" എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിക്കൊടുത്തിരുന്നു. വിനീത് സ്വന്തമായി കഥയും തിരക്കഥയും പൂർത്തിയാക്കി സംവിധാനം ചെയ്ത സിനിമയാണ് "തട്ടത്തിൻ മറയത്ത്".
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം വർഷങ്ങൾക്കു ശേഷം | തിരക്കഥ വിനീത് ശ്രീനിവാസൻ | വര്ഷം 2024 |
ചിത്രം ഹൃദയം | തിരക്കഥ വിനീത് ശ്രീനിവാസൻ | വര്ഷം 2022 |
ചിത്രം ജേക്കബിന്റെ സ്വർഗ്ഗരാജ്യം | തിരക്കഥ വിനീത് ശ്രീനിവാസൻ | വര്ഷം 2016 |
ചിത്രം തിര | തിരക്കഥ രാകേഷ് മണ്ടോടി | വര്ഷം 2013 |
ചിത്രം തട്ടത്തിൻ മറയത്ത് | തിരക്കഥ വിനീത് ശ്രീനിവാസൻ | വര്ഷം 2012 |
ചിത്രം മലർവാടി ആർട്ട്സ് ക്ലബ് | തിരക്കഥ വിനീത് ശ്രീനിവാസൻ | വര്ഷം 2010 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ സൈക്കിൾ | കഥാപാത്രം റോയി | സംവിധാനം ജോണി ആന്റണി | വര്ഷം 2008 |
സിനിമ മകന്റെ അച്ഛൻ | കഥാപാത്രം മനു | സംവിധാനം വി എം വിനു | വര്ഷം 2009 |
സിനിമ ട്രാഫിക്ക് | കഥാപാത്രം റൈഹാൻ | സംവിധാനം രാജേഷ് പിള്ള | വര്ഷം 2011 |
സിനിമ ചാപ്പാ കുരിശ് | കഥാപാത്രം അൻസാരി | സംവിധാനം സമീർ താഹിർ | വര്ഷം 2011 |
സിനിമ പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ | കഥാപാത്രം ശ്യാം | സംവിധാനം സജിൻ രാഘവൻ | വര്ഷം 2012 |
സിനിമ ഓം ശാന്തി ഓശാന | കഥാപാത്രം ഡോ. പ്രസാദ് വർക്കി | സംവിധാനം ജൂഡ് ആന്തണി ജോസഫ് | വര്ഷം 2014 |
സിനിമ ഓർമ്മയുണ്ടോ ഈ മുഖം | കഥാപാത്രം | സംവിധാനം അൻവർ സാദിഖ് | വര്ഷം 2014 |
സിനിമ കുഞ്ഞിരാമായണം | കഥാപാത്രം ദുബായ് കുഞ്ഞിരാമൻ | സംവിധാനം ബേസിൽ ജോസഫ് | വര്ഷം 2015 |
സിനിമ ഒരു വടക്കൻ സെൽഫി | കഥാപാത്രം ജാക്ക് ദ് ട്രാക്കർ/നിവിൻ | സംവിധാനം ജി പ്രജിത് | വര്ഷം 2015 |
സിനിമ ഒരു II ക്ലാസ്സ് യാത്ര | കഥാപാത്രം നന്ദു | സംവിധാനം ജെക്സണ് ആന്റണി, റെജിസ് ആന്റണി | വര്ഷം 2015 |
സിനിമ ജേക്കബിന്റെ സ്വർഗ്ഗരാജ്യം | കഥാപാത്രം യൂസഫ് ഷാ | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2016 |
സിനിമ ഒരു മുത്തശ്ശി ഗദ | കഥാപാത്രം സക്കറിയയുടെ ചെറുപ്പം | സംവിധാനം ജൂഡ് ആന്തണി ജോസഫ് | വര്ഷം 2016 |
സിനിമ ആന അലറലോടലറൽ | കഥാപാത്രം ഹാഷിം | സംവിധാനം ദിലീപ് മേനോൻ | വര്ഷം 2017 |
സിനിമ എബി | കഥാപാത്രം എബി | സംവിധാനം ശ്രീകാന്ത് മുരളി | വര്ഷം 2017 |
സിനിമ ഒരു സിനിമാക്കാരൻ | കഥാപാത്രം ആൽബി | സംവിധാനം ലിയോ തദേവൂസ് | വര്ഷം 2017 |
സിനിമ അരവിന്ദന്റെ അതിഥികൾ | കഥാപാത്രം അരവിന്ദൻ | സംവിധാനം എം മോഹനൻ | വര്ഷം 2018 |
സിനിമ മനോഹരം | കഥാപാത്രം മനു | സംവിധാനം അൻവർ സാദിഖ് | വര്ഷം 2019 |
സിനിമ തണ്ണീർമത്തൻ ദിനങ്ങൾ | കഥാപാത്രം രവി പദ്മനാഭന് | സംവിധാനം ഗിരീഷ് എ ഡി | വര്ഷം 2019 |
സിനിമ ലൗ ആക്ഷൻ ഡ്രാമ | കഥാപാത്രം സുമൻ | സംവിധാനം ധ്യാൻ ശ്രീനിവാസൻ | വര്ഷം 2019 |
സിനിമ സാറാസ് | കഥാപാത്രം വിനീത് ശ്രീനിവാസൻ എന്ന ഗായകനായിത്തന്നെ | സംവിധാനം ജൂഡ് ആന്തണി ജോസഫ് | വര്ഷം 2021 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം മലർവാടി ആർട്ട്സ് ക്ലബ് | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2010 |
ചിത്രം തട്ടത്തിൻ മറയത്ത് | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2012 |
ചിത്രം ജേക്കബിന്റെ സ്വർഗ്ഗരാജ്യം | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2016 |
ചിത്രം ഹൃദയം | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2022 |
ചിത്രം വർഷങ്ങൾക്കു ശേഷം | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2024 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് വർഷങ്ങൾക്കു ശേഷം | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2024 |
തലക്കെട്ട് ഹൃദയം | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2022 |
തലക്കെട്ട് ജേക്കബിന്റെ സ്വർഗ്ഗരാജ്യം | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2016 |
തലക്കെട്ട് ഒരു വടക്കൻ സെൽഫി | സംവിധാനം ജി പ്രജിത് | വര്ഷം 2015 |
തലക്കെട്ട് തട്ടത്തിൻ മറയത്ത് | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2012 |
തലക്കെട്ട് മലർവാടി ആർട്ട്സ് ക്ലബ് | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2010 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് വർഷങ്ങൾക്കു ശേഷം | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2024 |
തലക്കെട്ട് ഹൃദയം | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2022 |
തലക്കെട്ട് ജേക്കബിന്റെ സ്വർഗ്ഗരാജ്യം | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2016 |
തലക്കെട്ട് ഒരു വടക്കൻ സെൽഫി | സംവിധാനം ജി പ്രജിത് | വര്ഷം 2015 |
തലക്കെട്ട് തിര | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2013 |
തലക്കെട്ട് തട്ടത്തിൻ മറയത്ത് | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2012 |
തലക്കെട്ട് മലർവാടി ആർട്ട്സ് ക്ലബ് | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2010 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ ആനന്ദം | സംവിധാനം ഗണേശ് രാജ് | വര്ഷം 2016 |
സിനിമ ഹെലൻ | സംവിധാനം മാത്തുക്കുട്ടി സേവ്യർ | വര്ഷം 2019 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനരചന
വിനീത് ശ്രീനിവാസൻ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
Creative contribution
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കുഞ്ഞെൽദോ | സംവിധാനം ആർ ജെ മാത്തുക്കുട്ടി | വര്ഷം 2021 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഹെലൻ | സംവിധാനം മാത്തുക്കുട്ടി സേവ്യർ | വര്ഷം 2019 |
തലക്കെട്ട് നാം | സംവിധാനം ജോഷി തോമസ് പള്ളിക്കൽ | വര്ഷം 2018 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സിനിമ പോസിറ്റീവ് | സംവിധാനം വി കെ പ്രകാശ് | വര്ഷം 2008 | ശബ്ദം സ്വീകരിച്ചത് സ്കന്ദ അശോക് |