പി ജെ ആന്റണി
നടൻ, നാടകകൃത്ത്, നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്
പനക്കൂട്ടത്തിൽ ജോസഫ് തോമസിന്റെയും എലിസബത്തിന്റെയും മകനായി കൊച്ചിയിലെ പച്ചാളത്ത് ജനനം. വിദ്യാഭ്യസം ആലുവ അദ്വൈതാശ്രമത്തിൽ ആയിരുന്നു
ചെറുപ്പകാലത്തു തന്നെ അഭിനയം വളരെ ഇഷ്ടമായിരുന്ന ആന്റണി കൂട്ടുകാരുമൊത്ത് ഒരുപാട് വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. അഭിനയത്തോടൊപ്പം പല നാടകങ്ങൾ എഴുതുകയും, അതിൽ ചിലതിന്റെ സംവിധാനം നിർവ്വഹിക്കുകയും ചെയ്തിരുന്നു. ഏകദേശം 115ഓളം നാടകങ്ങൾ ഈ പ്രതിഭ നാടകലോകത്തിനു സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ചിട്ടുള്ള നാടകങ്ങള്ക്ക് അദ്ദേഹം തന്നെയാണ് ഗാനരചന നടത്തിയിട്ടുള്ളത്.
പ്രതിഭ, പി ജെ എന്നിങ്ങനെ രണ്ട് നാടകസംഘങ്ങൾ സ്ഥാപിച്ചു. 1954ൽ അദ്ദേഹം മേരിയെ വിവാഹം കഴിച്ചു. ജോസഫ്(സിത്താറിസ്റ്റ്), എലിസബത്ത്(വക്കീൽ) എന്നിവരാണ് മക്കൾ.
1958ൽ നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ “രണ്ടിടങ്ങഴി” എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്നു. പിന്നീട് “ മുടിയനായ പുത്രൻ”, “ അമ്മയെ കാണാൻ” തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
എംടിയുടെ നിർമ്മാല്യത്തിൽ വെളിച്ചപ്പാടിന്റെ കഥാപാത്രമവതരിപ്പിച്ച് 1973ലെ മികച്ച നടനുള്ള ദേശീയപുരസ്കാരം കരസ്ഥമാക്കി. മലയാളസിനിമയിൽ നിന്നുള്ള ആദ്യ ഭരത് അവാർഡ് നേട്ടമായിരുന്നു അത്.
1968ൽ പുറത്തിറങ്ങിയ “ശീലാവതി” എന്ന ചിത്രത്തിനു കഥയും, തിരക്കഥയും രചിക്കുകയും 1973ൽ ഇറങ്ങിയ "പെരിയാർ" എന്ന ചിത്രത്തിനും, സുഹൃത്ത് എന്ന ചിത്രത്തിനും വേണ്ടി ഗാനരചന നിർവ്വഹിക്കുകയും ചെയ്തു. അറുപതോളം ചിത്രങ്ങളിൽ അഭിനയിച്ച പിജെ എഴുപതോളം ചിത്രങ്ങളുടെ സംഭാഷണങ്ങൾ രചിച്ചിട്ടുമുണ്ട് .
നാടകവും, സിനിമയും മാത്രമായിരുന്നില്ല, ഒരുപാട് വിപ്ലവഗാനങ്ങളും ലളിതഗാനങ്ങളും, “ഇതാ മനുഷ്യൻ”, “ഒരു ഗ്രാമത്തിന്റെ ആത്മാവ്” തുടങ്ങിയ നോവലുകളും അനേകം ചെറുകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
“പുകച്ചുരുളുകൾ”, ”കലകവൻ”, ”നാലുദിവസങ്ങൾ”, “എണ്ണയില്ലാത്ത വിളക്ക്”, “ചിലമ്പൊലി”,“തകർന്ന വീണ”, “ആ മോക്ഷം നിങ്ങൾക്കു വേണ്ട” തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചെറുകഥകൾ.
പി എ ബക്കറിന്റെ “മണ്ണിന്റെ മാറിൽ” ആയിരുന്നു പി ജെ ആന്റണിയുടെ അവസാന ചിത്രം.1979ൽ മണ്മറഞ്ഞ ഈ പ്രതിഭ ഇന്നും മലയാള സിനിമയുടെ മുഖമുദ്രയായി നിലകൊള്ളുന്നു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം പെരിയാർ | തിരക്കഥ | വര്ഷം 1973 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ രണ്ടിടങ്ങഴി | കഥാപാത്രം | സംവിധാനം പി സുബ്രഹ്മണ്യം | വര്ഷം 1958 |
സിനിമ മുടിയനായ പുത്രൻ | കഥാപാത്രം വാസു | സംവിധാനം രാമു കാര്യാട്ട് | വര്ഷം 1961 |
സിനിമ കാൽപ്പാടുകൾ | കഥാപാത്രം മാക്കോത | സംവിധാനം കെ എസ് ആന്റണി | വര്ഷം 1962 |
സിനിമ നിണമണിഞ്ഞ കാൽപ്പാടുകൾ | കഥാപാത്രം ചാക്കോ | സംവിധാനം എൻ എൻ പിഷാരടി | വര്ഷം 1963 |
സിനിമ അമ്മയെ കാണാൻ | കഥാപാത്രം സുകുമാരൻ നായർ | സംവിധാനം പി ഭാസ്ക്കരൻ | വര്ഷം 1963 |
സിനിമ കളഞ്ഞു കിട്ടിയ തങ്കം | കഥാപാത്രം കുട്ടൻ നായർ | സംവിധാനം എസ് ആർ പുട്ടണ്ണ | വര്ഷം 1964 |
സിനിമ ഒരാൾ കൂടി കള്ളനായി | കഥാപാത്രം | സംവിധാനം പി എ തോമസ് | വര്ഷം 1964 |
സിനിമ തച്ചോളി ഒതേനൻ | കഥാപാത്രം | സംവിധാനം എസ് എസ് രാജൻ | വര്ഷം 1964 |
സിനിമ ഒരേ ഭൂമി ഒരേ രക്തം | കഥാപാത്രം | സംവിധാനം നാരായണൻകുട്ടി വല്ലത്ത് | വര്ഷം 1964 |
സിനിമ ആദ്യകിരണങ്ങൾ | കഥാപാത്രം കറിയാച്ചൻ | സംവിധാനം പി ഭാസ്ക്കരൻ | വര്ഷം 1964 |
സിനിമ ഭാർഗ്ഗവീനിലയം | കഥാപാത്രം എം എൻ (നാണുക്കുട്ടൻ) | സംവിധാനം എ വിൻസന്റ് | വര്ഷം 1964 |
സിനിമ റോസി | കഥാപാത്രം തോമ | സംവിധാനം പി എൻ മേനോൻ | വര്ഷം 1965 |
സിനിമ മുറപ്പെണ്ണ് | കഥാപാത്രം വലിയമ്മാവൻ | സംവിധാനം എ വിൻസന്റ് | വര്ഷം 1965 |
സിനിമ തറവാട്ടമ്മ | കഥാപാത്രം ഗോവിന്ദപിപിള്ള | സംവിധാനം പി ഭാസ്ക്കരൻ | വര്ഷം 1966 |
സിനിമ കാവാലം ചുണ്ടൻ | കഥാപാത്രം | സംവിധാനം ജെ ശശികുമാർ | വര്ഷം 1967 |
സിനിമ അശ്വമേധം | കഥാപാത്രം കേശവസ്വാമി | സംവിധാനം എ വിൻസന്റ് | വര്ഷം 1967 |
സിനിമ ശീലാവതി | കഥാപാത്രം അത്രീമഹർഷി | സംവിധാനം പി ബി ഉണ്ണി | വര്ഷം 1967 |
സിനിമ ചെകുത്താന്റെ കോട്ട | കഥാപാത്രം | സംവിധാനം എം എം നേശൻ | വര്ഷം 1967 |
സിനിമ കുഞ്ഞാലിമരയ്ക്കാർ | കഥാപാത്രം | സംവിധാനം എസ് എസ് രാജൻ | വര്ഷം 1967 |
സിനിമ ഇരുട്ടിന്റെ ആത്മാവ് | കഥാപാത്രം ഗോപാലൻ നായര് | സംവിധാനം പി ഭാസ്ക്കരൻ | വര്ഷം 1967 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ചെകുത്താന്റെ കോട്ട | സംവിധാനം എം എം നേശൻ | വര്ഷം 1967 |
ചിത്രം നദി | സംവിധാനം എ വിൻസന്റ് | വര്ഷം 1969 |
ചിത്രം പെരിയാർ | സംവിധാനം പി ജെ ആന്റണി | വര്ഷം 1973 |
ചിത്രം കോലങ്ങൾ | സംവിധാനം കെ ജി ജോർജ്ജ് | വര്ഷം 1981 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ചെകുത്താന്റെ കോട്ട | സംവിധാനം എം എം നേശൻ | വര്ഷം 1967 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പെരിയാർ | സംവിധാനം പി ജെ ആന്റണി | വര്ഷം 1973 |
തലക്കെട്ട് സി ഐ ഡി നസീർ | സംവിധാനം പി വേണു | വര്ഷം 1971 |
തലക്കെട്ട് ഡിറ്റക്ടീവ് 909 കേരളത്തിൽ | സംവിധാനം പി വേണു | വര്ഷം 1970 |
തലക്കെട്ട് വിരുന്നുകാരി | സംവിധാനം പി വേണു | വര്ഷം 1969 |
തലക്കെട്ട് ചെകുത്താന്റെ കോട്ട | സംവിധാനം എം എം നേശൻ | വര്ഷം 1967 |
തലക്കെട്ട് ശീലാവതി | സംവിധാനം പി ബി ഉണ്ണി | വര്ഷം 1967 |
തലക്കെട്ട് കൂട്ടുകാർ | സംവിധാനം ജെ ശശികുമാർ | വര്ഷം 1966 |
തലക്കെട്ട് റോസി | സംവിധാനം പി എൻ മേനോൻ | വര്ഷം 1965 |
തലക്കെട്ട് തൊമ്മന്റെ മക്കൾ | സംവിധാനം ജെ ശശികുമാർ | വര്ഷം 1965 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം തേയവാഴി തമ്പുരാന്റെ | ചിത്രം/ആൽബം മുറപ്പെണ്ണ് | രചന പി ഭാസ്ക്കരൻ | സംഗീതം ബി എ ചിദംബരനാഥ് | രാഗം | വര്ഷം 1965 |
ഗാനം ദയാവതീ | ചിത്രം/ആൽബം മുറപ്പെണ്ണ് | രചന പി ഭാസ്ക്കരൻ | സംഗീതം ബി എ ചിദംബരനാഥ് | രാഗം | വര്ഷം 1965 |
ഗാനരചന
പി ജെ ആന്റണി എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം പെരിയാറേ പെരിയാറേ | ചിത്രം/ആൽബം പെരിയാർ | സംഗീതം ജോബ് | ആലാപനം കെ ജെ യേശുദാസ് | രാഗം | വര്ഷം 1973 |
ഗാനം മറക്കാനും പിരിയാനും | ചിത്രം/ആൽബം പെരിയാർ | സംഗീതം പി കെ ശിവദാസ് | ആലാപനം എസ് ജാനകി, ഫ്രെഡി പള്ളൻ | രാഗം | വര്ഷം 1973 |
ഗാനം ബിന്ദു ബിന്ദു | ചിത്രം/ആൽബം പെരിയാർ | സംഗീതം പി കെ ശിവദാസ് | ആലാപനം പി ജയചന്ദ്രൻ | രാഗം | വര്ഷം 1973 |
ഗാനം ജീവിതമൊരു ഗാനം | ചിത്രം/ആൽബം പെരിയാർ | സംഗീതം ജോബ് | ആലാപനം മെഹ്ബൂബ് | രാഗം | വര്ഷം 1973 |
ഗാനം അന്തിവിളക്ക് പ്രകാശം | ചിത്രം/ആൽബം പെരിയാർ | സംഗീതം ജോബ് | ആലാപനം എസ് ജാനകി, ഫ്രെഡി പള്ളൻ | രാഗം | വര്ഷം 1973 |
ഗാനം മനോഹരീ മനോഹരീ | ചിത്രം/ആൽബം റാഗിംഗ് | സംഗീതം എം കെ അർജ്ജുനൻ | ആലാപനം കെ ജെ യേശുദാസ് | രാഗം | വര്ഷം 1973 |
ഗാനം ആകാശഗംഗയിൽ ഞാനൊരിക്കൽ | ചിത്രം/ആൽബം റാഗിംഗ് | സംഗീതം എം കെ അർജ്ജുനൻ | ആലാപനം എസ് ജാനകി | രാഗം മോഹനം, കല്യാണവസന്തം, രഞ്ജിനി, അമൃതവർഷിണി | വര്ഷം 1973 |
ഗാനം സ്നേഹസ്വരൂപനാം എൻ ജീവനായകാ | ചിത്രം/ആൽബം റാഗിംഗ് | സംഗീതം എം കെ അർജ്ജുനൻ | ആലാപനം പി ജയചന്ദ്രൻ, പി മാധുരി | രാഗം | വര്ഷം 1973 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് രാജമല്ലി | സംവിധാനം ആർ എസ് പ്രഭു | വര്ഷം 1965 |